പൊതു വിവരം

NEWS WITH PDF

By ദ്രാവിഡൻ

October 10, 2022

പ്രസിദ്ധീകരണത്തിന്

സംസ്കൃത സർവ്വകലാശാലയിൽ

സംസ്കൃത ദിനാചരണവും പണ്ഡിത സമാദരണവും

ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിൽ സംസ്കൃത ദിനാചരണം ഒക്ടോബർ 11, 12 തീയതികളിൽ കാലടി മുഖ്യകേന്ദ്രത്തിൽ നടക്കുമെന്ന് സർവ്വകലാശാല അറിയിച്ചു. 11ന് രാവിലെ 10ന് മീഡിയ സെന്ററിലെ സെമിനാർ ഹാളിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ വാരണാസിയിലെ ബനാറസ് ഹിന്ദു സർവ്വകലാശാലയിലെ പ്രൊഫസറും ഇന്ത്യൻ കൗൺസിൽ ഫോർ ഫിലോസഫിക്കൽ റിസർച്ച് മെമ്പർ സെക്രട്ടറിയുമായ ഡോ. സച്ചിദാനന്ദമിശ്ര ദ്വിദിന സംസ്കൃത ദിനാഘോഷങ്ങൾ ഉദ്ഘാടനം ചെയ്യും. വൈസ് ചാൻസലർ ഡോ. എം. വി. നാരായണൻ അധ്യക്ഷനായിരിക്കും. സംസ്കൃത ഭാഷയ്ക്കും അനുബന്ധ വിജ്ഞാന മേഖലകൾക്കും സമഗ്ര സംഭാവനകൾ നൽകിയവരെ പ്രോ വൈസ് ചാൻസലർ ഡോ. കെ. മുത്തുലക്ഷ്മി ചടങ്ങിൽ ആദരിക്കും. ഡോ. കെ. മീനാംബാൾ, ഡോ. എം. ആർ. വാസുദേവൻ നമ്പൂതിരി, ഡോ. എ. ഹരീന്ദ്രനാഥ്, എ. പുരുഷോത്തമൻ എന്നിവരെയാണ് ആദരിക്കുക. രജിസ്ട്രാർ ഡോ. എം. ബി. ഗോപാലകൃഷ്ണൻ, ഡോ. എസ്. ഷീബ എന്നിവർ പ്രസംഗിക്കും. ഉച്ചകഴിഞ്ഞ് രണ്ടിന് നടക്കുന്ന വാക്യാർത്ഥ സദസിൽ ഡോ. വി. രാമകൃഷ്ണ ഭട്ട് അധ്യക്ഷനായിരിക്കും. 12ന് രാവിലെ കവിസദസും ഉച്ചകഴിഞ്ഞ് അക്ഷരശ്ലോക സദസും സംഘടിപ്പിക്കും. വൈകിട്ട് നാലിന് ചേരുന്ന സമാപന സമ്മേളനത്തിൽ മുൻ വൈസ് ചാൻസലർ ഡോ. ധർമ്മരാജ് അടാട്ട് മുഖ്യാതിഥിയായിരിക്കും. സിൻഡിക്കേറ്റ് അംഗം ഡോ. എം. മണിമോഹനൻ അധ്യക്ഷനായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് ഡോ. എസ്. ഷീബ-9847416989

പബ്ലിക് റിലേഷൻസ് ഓഫീസർ

ഫോൺനം. 9447123075

സംസ്കൃത ദിനാചരണവും പണ്ഡിത സമാദരണവും.pdf സംസ്കൃത ദിനാചരണവും പണ്ഡിത സമാദരണവും.odt