Greetings from Sree Sankaracharya University of Sanskrit!
Please find the documents attached along with this e-mail. Kindly do the necessities to issue the material in your esteemed publication
പ്രസിദ്ധീകരണത്തിന്
1) സംസ്കൃത സർവ്വകലാശാലഃ രണ്ടാം സെമസ്റ്റർ എം. ഫിൽ രജിസ്ട്രേഷൻ
അവസാന തീയതി ഒക്ടോബർ 26
ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ രണ്ടാം സെമസ്റ്റർ എം. ഫിൽ ബിരുദ വിദ്യാർത്ഥികളുടെ കോർ/ഇലക്ടീവ്/പ്രാക്ടിക്കൽ/പ്രോജക്ട് ഉൾപ്പെടെ എല്ലാ കോഴ്സുകളും ഓൺലൈനായി രജിസ്റ്റർ ചെയ്യാനുളള അവസാന തീയതി ഓക്ടോബർ 26. കോഴ്സ് രജിസ്ട്രേഷൻ കൃത്യസമയത്ത് ചെയ്യുവാൻ സാധിക്കാത്ത വിദ്യാർത്ഥികൾക്ക് പരീക്ഷ രജിസ്ട്രേഷൻ നടത്തുവാനോ പരീക്ഷ എഴുതുവാനോ സാധിക്കില്ലെന്ന് സർവ്വകലാശാല അറിയിച്ചു.
2) സംസ്കൃത സർവ്വകലാശാലഃ അഞ്ചാം സെമസ്റ്റർ ബി. എ പരീക്ഷ 31ന്
ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ അഞ്ചാം സെമസ്റ്റർ ബി.എ. പരീക്ഷ ഒക്ടോബർ 31ന് നടക്കുമെന്ന് സർവ്വകലാശാല അറിയിച്ചു.
3) സംസ്കൃത സർവ്വകലാശാലയിൽ ലോകമാനസികാരോഗ്യദിനാചരണം നടത്തി
ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ സൈക്കോളജി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ലോക മാനസികാരോഗ്യദിനം ആചരിച്ചു. കാലടി മുഖ്യ ക്യാമ്പസിൽ നടന്ന പൊതുസമ്മേളനം കേരള മീഡിയ അക്കാദമി ഡയറക്ടർ കെ. രാജഗോപാൽ ഉദ്ഘാടനം ചെയ്തു. കൊച്ചിൻ സർവ്വകലാശാലയിലെ സെന്റർ ഫോർ ന്യൂറോസയൻസ് ഡയറക്ടർ ഡോ. ബേബി ചക്രപാണി ഉറക്കവും മാനസികാരോഗ്യവും എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നിർവ്വഹിച്ചു. സർവ്വകലാശാലയിലെ വിദ്യാർത്ഥികളുടെ ഉറക്ക നിലവാരവുമായി ബന്ധപ്പെട്ട് സൈക്കോളജി വിഭാഗം തയ്യാറാക്കിയ പഠന റിപ്പോർട്ട് സമ്മേളനത്തിൽ അവതരിപ്പിച്ചു. സൈക്കോളജി വിഭാഗം അധ്യക്ഷ ഡോ. സന്ധ്യ അരവിന്ദ് സി. എ. അധ്യക്ഷയായിരുന്നു. ഡോ. ലീമ രാജ്, ആതിര ടി. എസ്. എന്നിവർ പ്രസംഗിച്ചു.
ഫോട്ടോ അടിക്കുറിപ്പ് (1): ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ സൈക്കോളജി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ലോക മാനസികാരോഗ്യദിനാചരണത്തിൽ സർവ്വകലാശാലയിലെ വിദ്യാർത്ഥികളുടെ ഉറക്ക നിലവാരവുമായി ബന്ധപ്പെട്ട് സൈക്കോളജി വിഭാഗം തയ്യാറാക്കിയ പഠന റിപ്പോർട്ട് കേരള മീഡിയ അക്കാദമി ഡയറക്ടർ കെ. രാജഗോപാൽ പ്രകാശനം ചെയ്യുന്നു. വകുപ്പ് അധ്യക്ഷ ഡോ. സന്ധ്യ അരവിന്ദ് സി. എ. സമീപം.
4) പാരിസ്ഥിതിക പ്രശ്നങ്ങളിൽ മാനവികത നൽകുന്ന ആശയ സാധ്യതകൾ പ്രയോജനപ്പെടുത്തണംഃ സ്റ്റീഫൻ മ്യൂക്കി
പാരിസ്ഥിതിക പ്രശ്നങ്ങളിൽ മാനവികത നൽകുന്ന ആശയ സാധ്യതകൾ പ്രയോജനപ്പെടുത്തണമെന്ന് സാംസ്കാരിക ചിന്തകനും ഓസ്ട്രേലിയൻ അക്കാദമി ഓഫ് ദി ഹ്യുമാനിറ്റീസ് ഫെലോയുമായ പ്രൊഫ. സ്റ്റീഫൻ മ്യൂക്കി പറഞ്ഞു. കേരള സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗൺസിലിന്റെ ധനസഹായത്തോടെ ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ ഇംഗ്ലീഷ് വിഭാഗം കാലടി മുഖ്യക്യാമ്പസിൽ ആരംഭിച്ച എറൂഡിറ്റ് സ്കോളർ-ഇൻ-റസിഡൻസ് പ്രോഗ്രാമിൽ ‘എൻവയൺമെന്റൽ ഹ്യുമാനിറ്റീസ് ‘ എന്ന വിഷയത്തിൽ പ്രബന്ധം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. എൻവയൺമെന്റൽ ഹ്യുമാനിറ്റീസിൽ പ്രധാന പങ്ക് വഹിക്കാവുന്ന ഒരു ആശയമാണ് ക്രിട്ടിക്കൽ സോൺ. ഭൂമിക്കും അന്തരീക്ഷത്തിനും ഇടയിൽ ജീവന് പിൻബലമാകുന്നതും വാസയോഗ്യവുമായ ഇടമാണിത്. ഫ്രഞ്ച് തത്ത്വചിന്തകനായ ബ്രൂണോ ലാടൂറാണ് എൻവയൺമെന്റൽ ഹ്യുമാനിറ്റീസിൽ ‘ക്രിട്ടിക്കൽ സോൺ’ എന്ന ആശയം സ്വീകരിക്കുകയും തത്ത്വശാസ്ത്രപരമായി വികസിപ്പിച്ചെടുക്കുകയും ചെയ്തത്, സ്റ്റീഫൻ മ്യൂക്കി പറഞ്ഞു.
ഉദ്ഘാടന സമ്മേളനത്തിൽ ഡോ. പി. പി. ബാബുരാജൻ അധ്യക്ഷനായിരുന്നു. ഇംഗ്ലീഷ് വിഭാഗം മേധാവി പ്രൊഫ. രാജി ബി. നായർ പ്രസംഗിച്ചു. എറൂഡിറ്റ് സ്കോളർ-ഇൻ-റസിഡൻസ് പ്രോഗ്രാമിന്റെ ഭാഗമായുളള പ്രൊഫ. സ്റ്റീഫൻ മ്യൂക്കിയുടെ പൊതു പ്രഭാഷണം 14ന് രാവിലെ 10.30ന് യൂട്ടിലിറ്റി സെന്ററിൽ നടക്കും. പ്രൊഫ. നിഷ വേണുഗോപാൽ അധ്യക്ഷയായിരിക്കും. പൊതു പ്രഭാഷണത്തിൽ പൊതുജനങ്ങൾക്കും പങ്കെടുക്കുവാൻ അനുവാദമുണ്ടെന്ന് ഇംഗ്ലീഷ് വിഭാഗം മേധാവി ഡോ. രാജി ബി. നായർ അറിയിച്ചു.
ഫോട്ടോ അടിക്കുറിപ്പ് (2): കേരള സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗൺസിലിന്റെ ധനസഹായത്തോടെ ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ ഇംഗ്ലീഷ് വിഭാഗം സംഘടിപ്പിക്കുന്ന എറൂഡിറ്റ് സ്കോളർ-ഇൻ-റസിഡൻസ് പ്രഭാഷണ പരമ്പരയിൽ പ്രൊഫ. സ്റ്റീഫൻ മ്യൂക്കി പ്രഭാഷണം നടത്തുന്നു.
ജലീഷ് പീറ്റർ
പബ്ലിക് റിലേഷൻസ് ഓഫീസർ
ഫോൺനം. 9447123075
സംസ്കൃത സർവ്വകലാശാലഃ രണ്ടാം സെമസ്റ്റർ എം. ഫ ിൽ രജിസ്ട്രേഷൻഅവസാന തീയതി ഒക്ടോബർ 26.odt സംസ്കൃത സർവ്വകലാശാലഃ രണ്ടാം സെമസ്റ്റർ എം. ഫ ിൽ രജിസ്ട്രേഷൻഅവസാന തീയതി ഒക്ടോബർ 26.pdf