Greetings from Sree Sankaracharya University of Sanskrit!
Please find the documents attached along with this e-mail. Kindly do the necessities to issue the material in your esteemed publication
പ്രസിദ്ധീകരണത്തിന്
(എല്ലാ എഡീഷനുകളിലേക്കും)
സംസ്‌കൃത സര്‍വകലാശാലയിൽ ഫുൾടൈം പിഎച്ച് .ഡി. പ്രവേശനം;
അവസാന തീയതി ഒക്ടോബർ 22
ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയില്‍ ഫുൾടൈം പിഎച്ച് .ഡി. പ്രോഗ്രാമുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ഒക്ടോബർ 22 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. കൊയിലാണ്ടി പ്രാദേശിക ക്യാമ്പസിൽ നടത്തുന്ന ഉര്‍ദു കോഴ്‌സ് ഒഴികെ മറ്റു കോഴ്‌സുകളെല്ലാം കാലടിയിലെ മുഖ്യക്യാമ്പസിലായിരിക്കും നടത്തുക. പിഎച്ച് .ഡി. പ്രോഗ്രാമുകള്‍, ഒഴിവുകളുടെ എണ്ണം എന്നിവ താഴെ ചേര്‍ത്തിരിക്കുന്നു:
സംസ്‌കൃതം സാഹിത്യം (18), സംസ്‌കൃതം വേദാന്തം (10), സംസ്‌കൃതം വ്യാകരണം (8), സംസ്‌കൃതം ന്യായം(5), സംസ്‌കൃതം ജനറല്‍ (8), ഹിന്ദി (16), ഇംഗ്‌ളീഷ് (15), മലയാളം (9), ഫിലോസഫി (19), സൈക്കോളജി (1), ജ്യോഗ്രഫി (2), ഹിസ്റ്ററി (28), മോഹിനിയാട്ടം (2), സോഷ്യോളജി (2), മ്യൂസിക് (4), സോഷ്യല്‍ വര്‍ക്ക് (2), ഉര്‍ദു (3), ട്രാന്‍സലേഷന്‍ സ്റ്റഡീസ് (1), സംസ്‌കൃതം വേദിക് സ്റ്റഡീസ് (1), മാനുസ്ക്രിപ്റ്റോളജി(3), കംപാരറ്റീവ് ലിറ്ററേച്ചർ(4).
യോഗ്യത നിര്‍ദിഷ്ട വിഷയത്തില്‍/ബന്ധപ്പെട്ട വിഷയങ്ങളില്‍ ബി പ്ലസ് ഗ്രേഡ് / 55% മാര്‍ക്കോടെ അംഗീകൃത സര്‍വകലാശാലകളില്‍ നിന്നും ബിരുദാനന്തരബിരുദമോ തത്തുല്യ യോഗ്യതയോ നേടിയവര്‍ക്ക് അപേക്ഷിക്കാം. എസ് .സി./എസ് .ടി./ഒ.ബി.സി. വിഭാഗങ്ങളിലുള്ളവര്‍ക്ക് നിയമാനുസൃതമുള്ള അഞ്ച് ശതമാനം മാര്‍ക്കിളവ് ലഭിക്കും. അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും നിർദിഷ്ട രീതിയിൽ എം. ഫിൽ. പൂർത്തിയാക്കിയവർക്കും പിഎച്ച് .ഡി. പ്രോഗ്രാമിന് അപേക്ഷിക്കാവുന്നതാണ്. സെന്റട്രൽ കൗൺസിൽ ഓഫ് ഇന്ത്യൻ മെഡിസിൻ അംഗീകരിച്ച സ്ഥാപനങ്ങളിൽ നിന്നും ആയുർവേദത്തിൽ ബിരുദാനന്തര ബിരുദം നേടിയവർക്കും അപേക്ഷിക്കാം. അതത് പഠന വിഭാഗങ്ങൾ നടത്തുന്ന പ്രവേശന പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. യു. ജി. സി – ജെ. ആർ. എഫ്, നാഷണൽ ഫെലോഷിപ്പുകൾ ലഭിച്ചവർ, ചുരുങ്ങിയത് അഞ്ച് വർഷത്തെ സർവ്വീസ് പൂര്‍ത്തിയാക്കിയിട്ടുള്ളതും യു. ജി. സി. അംഗീകൃത ജേര്‍ണലുകളില്‍ കുറഞ്ഞത് രണ്ട് ഗവേഷണ പ്രബന്ധങ്ങളെങ്കിലും പ്രസിദ്ധീകരിച്ചിട്ടുള്ളതുമായ റഗുലര്‍ സര്‍വ്വകലാശാല/കോളേജ് അധ്യാപകര്‍ എന്നിവരെ പിഎച്ച്.ഡി പ്രവേശന പരീക്ഷയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട് .
പ്രവേശന പരീക്ഷ നവംബർ 15ന്
അതത് പഠന വിഭാഗങ്ങളിലാണ് പ്രവേശന പരീക്ഷ നടക്കുക. കൊയിലാണ്ടി പ്രാദേശിക ക്യാമ്പസിൽ നടത്തുന്ന ഉർദ്ദു പ്രോഗ്രാമിലൊഴികെ ബാക്കി പ്രോഗ്രാമുകളിലെ പ്രവേശന പരീക്ഷകൾ കാലടി മുഖ്യ ക്യാമ്പസിലായിരിക്കും. ഹാൾടിക്കറ്റുകൾ നവംബർ ഏഴിന് സർവ്വകലാശാല വെബ്സൈറ്റുകളിൽ നിന്നും അപേക്ഷകർക്ക് ഡൗൺ ലോഡ് ചെയ്യാം. പ്രവേശന പരീക്ഷയിൽ 50% മാർക്കോ അതിൽ കൂടുതലോ നേടിയവർക്ക് ഇന്റർവ്യൂവിൽ പങ്കെടുക്കാം. എസ്. സി./എസ് .ടി./ഒ. ബി. സി. /ഭിന്നശേഷി വിഭാഗങ്ങൾക്ക് അഞ്ച് ശതമാനം മാർക്കിളവുണ്ടായിരിക്കും. പൊതുപ്രവേശന പരീക്ഷയിൽ വിജയിച്ചവർ, യു. ജി. സി., ജെ. ആർ. എഫ്. നേടിയവർ, നിർദ്ദിഷ്ട യോഗ്യത നേടിയ കോളേജ് /സർവ്വകലാശാല അധ്യാപകർ എന്നിവർ നവംബർ 23ന് മുമ്പായി റിസർച്ച് പ്രപ്പോസൽ അതത് വകുപ്പ് തലവന്മാർക്ക് സമർപ്പിക്കേണ്ടതാണ്.
ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 22. www.ssus.ac.in, www.ssusonline.org എന്നീ വെബ്സൈറ്റുകളിലൂടെയാണ് ഓൺലൈനായി അപേക്ഷിക്കേണ്ടത്. അപേക്ഷയുടെ പ്രിന്റ് കോപ്പി അതത് പഠന വകുപ്പ് മേധാവിക്ക് ലഭിക്കേണ്ട അവസാന തീയതി ഒക്ടോബർ 27 ഓരോ വിഷയത്തിലും തയ്യാറാക്കുന്ന റാങ്ക്‌ലിസ്റ്റ് പ്രകാരമായിരിക്കും പ്രവേശനം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.ssus.ac.in, www.ssusonlne.org സന്ദര്‍ശിക്കുക. ഡിസംബർ 15ന് ക്ലാസ്സുകൾ ആരംഭിക്കുമെന്ന് സർവ്വകലാശാല അറിയിച്ചു.
ജലീഷ് പീറ്റർ
പബ്ലിക് റിലേഷൻസ് ഓഫീസർ
ഫോൺനം. 9447123075