പൊതു വിവരം

സംസ്കൃത സർവ്വകലാശാലയിൽ പിഎച്ച്. ഡി. : പ്രവ േശന പരീക്ഷ ഇന്ന് (15.11.2022) മുതൽ

By ദ്രാവിഡൻ

November 14, 2022

Greetings from Sree Sankaracharya University of Sanskrit!

Please find the documents attached along with this e-mail. Kindly do the necessities to issue the material in your esteemed publication.

തീയതി : 14.11.2022

പ്രസിദ്ധീകരണത്തിന്

(എല്ലാ എഡിഷനുകളിലേയ്ക്കും)

സംസ്കൃത സർവ്വകലാശാലയിൽ പിഎച്ച്. ഡി. :പ്രവേശന പരീക്ഷ ഇന്ന് (15.11.2022) മുതൽ

ശ്രീ ശങ്കരാചാര്യ സംസ്കൃത സ‍ർവകലാശാലയിലെ വിവിധ പഠനവകുപ്പുകളിലേയ്ക്കുളള പിഎച്ച്.ഡി. പ്രവേശന പരീക്ഷകൾ ഇന്ന് (നവംബര്‍ 15) മുതൽ 18 വരെ നടക്കുമെന്ന് സർവ്വകലാശാല അറിയിച്ചു. ഉർദു ഒഴികെയുളള പ്രവേശന പരീക്ഷകൾ കാലടി മുഖ്യ ക്യാമ്പസിലായിരിക്കും നടക്കുക. ഉർദു വിഭാഗത്തിലേയ്ക്കുളള പ്രവേശന പരീക്ഷ കൊയിലാണ്ടി പ്രാദേശിക ക്യാമ്പസിലായിരിക്കും നടക്കുക. ഹിന്ദി, ഇംഗ്ലീഷ്, മലയാളം, ഫിലോസഫി, ഹിസ്റ്ററി, മോഹിനിയാട്ടം, സോഷ്യോളജി, മ്യൂസിക്, സോഷ്യൽവർക്ക്, ഉർദ്ദു, സംസ്കൃതം വേദിക് സ്റ്റഡീസ്, സൈക്കോളജി, ജ്യോഗ്രഫി, തിയറ്റർ വിഭാഗങ്ങളിലേയ്ക്കുളള പ്രവേശന പരീക്ഷകൾ ഇന്ന് (നവംബര്‍ 15) രാവിലെ 10ന് ആരംഭിക്കും. ഹാൾടിക്കറ്റുകൾ സർവ്വകലാശാല വെബ്സൈറ്റുകളിൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ്. സംസ്കൃതം സാഹിത്യം (ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന്), സംസ്കൃതം വ്യാകരണം (നവംബര്‍ 16ന് രാവിലെ 10ന്), സംസ്കൃതം വേദാന്തം (നവംബർ 16 രാവിലെ 10ന്), സംസ്കൃതം ന്യായം (നവംബര്‍ 17ന് രാവിലെ 10ന്), സംസ്കൃതം ജനറൽ (നവംബര്‍ 17ന് ഉച്ചകഴിഞ്ഞ് രണ്ടിന്), മാനുസ്ക്രിപ്റ്റോളജി, കംപാരറ്റീവ് ലിറ്ററേച്ചർ (നവംബർ 18ന് രാവിലെ 10ന്), ട്രാൻസലേഷൻ സ്റ്റഡീസ് (നവംബര്‍ 18ന് ഉച്ചകഴിഞ്ഞ് രണ്ടിന്) എന്നിങ്ങനെയാണ് മറ്റ് പ്രവേശന പരീക്ഷകൾ നടക്കുക. നവംബര്‍ 21ന് പ്രവേശന പരീക്ഷയിൽ യോഗ്യത നേടിയവരുടെ ലിസ്റ്റ് പ്രസിദ്ധീകരിക്കും. യോഗ്യരായവർ അതത് വകുപ്പ് അധ്യക്ഷർക്ക് റിസർച്ച് പ്രപ്പോസൽ സമർപ്പിക്കേണ്ട അവസാന തീയതി നവംബര്‍ 24. ഡിസംബര്‍ 15ന് പിഎച്ച്.ഡി. ക്ലാസുകൾ ആരംഭിക്കും.

ജലീഷ് പീറ്റർ

പബ്ലിക് റിലേഷൻസ് ഓഫീസർ

ഫോൺനം. 9447123075

പി. എച്ച് ഡി. പ്രവേശന പരീക്ഷ,.pdf പി. എച്ച് ഡി. പ്രവേശന പരീക്ഷ, .docx