കർണ്ണാടകയിൽ ആര് വാഴും ?
കർണ്ണാടകയിൽ നിയമസഭ തെരഞ്ഞെടുപ്പിൻ്റെ പ്രചരണം സജീവമായി തുടങ്ങി .നിലനിർത്താൻ ബിജെപിയും പിടിക്കാൻ കോൺഗ്രസും തീവ്ര ശ്രമത്തിലാണ് .ഗൗഡ പാർട്ടി നിലനിൽപ്പിനായും രംഗത്തുണ്ട് .ഭരണവിരുദ്ധ വികാരം വലിയ സജീവമല്ല എന്നത് എടുത്തു പറയേണ്ടതുണ്ട്. എന്നാൽ മുഖ്യമന്ത്രി ബൊമ്മെയുടെ പ്രകടനം ഭരണാധികാരി എന്ന നിലയിൽ അത്ര മികച്ചതായിരുന്നില്ല .അവസാന നിമിഷം അഴിമതി കേസിൽ ഒരു എംഎൽഎ അകപ്പെട്ടത് ഭരണകക്ഷിക്ക് ക്ഷീണം ഉണ്ടാക്കിയിട്ടുണ്ട് .എന്നാലും ബിജെപി പ്രതീക്ഷയിലാണ് .സംവരണ തോതിൽ മാറ്റം വരുത്തിയത് മുസ്ലീം ഒഴികെയുള്ള ഹിന്ദു വോട്ടുകൾ തങ്ങൾക്ക് അനുകൂലമാകുമെന്നവർ വിശ്വസിക്കുന്നു. അവസാന ഘട്ടം മുഖ്യ ക്യാംപൈയ്നർ ആയോ ഒരു പക്ഷേ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി തന്നെയോ യദിയൂരപ്പ തന്നെ വരാനും സാധ്യതയുണ്ട് .അല്ലെങ്കിൽ കട്ടീൽ ,പ്രഹ്ലാദ് ജോഷി അതുമല്ലെങ്കിൽ അപ്രതീക്ഷിതമായി യുവരക്തം തേജസ്വി സൂര്യയും എത്താം .അപ്പുറത്ത് കോൺഗ്രസ് ഇത്തവണ ഭരണം ഉറപ്പിച്ച മട്ടിലാണ് .ഡികെയുടെ നേതൃത്വത്തിൽ പാർട്ടി സജീവമാണ് .പക്ഷെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഡികെക്കൊപ്പം സിദ്ധരാമയ്യയും ഉണ്ട് .ഇവർ പരസ്പരം കാലുവാരാതിരുന്നാൽ സാധ്യത ഏറെയാണ് .ദേശീയ അദ്ധ്യക്ഷൻ ഖാർഗെയുടെ നിലപാട് നിർണ്ണായകമാണ് .ഗൗഡ പാർട്ടി നിലനിൽപ്പിനായുള്ള പോരാട്ടമാണ് നടത്തുന്നത് .ദേശീയ തലത്തിൽ ഇല്ലാതായി കഴിഞ്ഞ ജെഡിഎസ് ഏറെക്കുറെ കർണ്ണാടകയിലും തീർന്ന മട്ടാണ് .കുടുംബ പാർട്ടിയായി മാറിയ അവർക്ക് പഴയ മൈസൂർ മേഖലയിലെ ഹസൻ ,മാണ്ഡ്യ ,ചാമരാജ് നഗർ ഇവിടെ മാത്രമെ പത്ത് കൊടിയുള്ളൂ .മക്കളായ രേവണ്ണയും ,കുമാരസ്വാമിയും തമ്മിലുള്ള പോര് ഗൗഡയുടെ തലവേദനയാണ് .ഇത്തവണയും വിലപേശൽ രാഷ്ട്രീയത്തിന്ന് കാത്തിരിക്കുകയാണവർ .പക്ഷെ നിലവിൽ അതിന് സാധ്യത കുറവാണ് .ബിജെപിയോ, കോൺഗ്രസോ ഒറ്റക്ക് വരുമെന്നാണ് സർവ്വേകൾ പറയുന്നത് .ആദ്യം ഘട്ടം സർവ്വേകൾ കോൺഗ്രിനൊപ്പമായിരുന്നെങ്കിൽ പുതിയ സർവ്വേകൾ ബിജെപിക്ക് പ്രതീക്ഷ നൽകുന്നു .ഗൗഡദൾ രണ്ടക്കം കാണില്ലെന്നും പറയുന്നു .
സൂര്യൻ
https://chat.whatsapp.com/CYNgwOTCFWhFkbVDJIBIQa
This post has already been read 3215 times!