യുപിഐ മുഖേന ചെറുകിട ബിസിനസ് വായ്പ ലഭ്യമാക്കുന്ന ഗ്രോ എക്സ് ആപ്പുമായി യു ഗ്രോ ക്യാപിറ്റൽ
കൊച്ചി: ഡേറ്റാടെക്ക് ബാങ്കിതര ധനകാര്യ സ്ഥാപനമായ യു ഗ്രോ ക്യാപിറ്റൽ എംഎസ്എംഇകൾക്ക് യുപിഐ മുഖേന ഈട് രഹിത ഡിജിറ്റൽ വായ്പ ലഭ്യമാക്കുന്ന ഗ്രോ എക്സ് ആപ്പ് അവതരിപ്പിച്ചു. ഇന്ത്യയിലുടനീളമുള്ള ചെറുകിട ബിസിനസ് ഉടമകൾ, ചില്ലറ വ്യാപാരികൾ, പ്രൊഫഷണലുകൾ, ചെറുകിട ഉൽപ്പാദകർ എന്നിവർക്ക് അടിയന്തര പ്രവർത്തന മൂലധന ആവശ്യങ്ങൾക്കോ പണലഭ്യത കൈകാര്യം ചെയ്യുന്നതിനോ ആവശ്യമായ വായ്പ ഈടില്ലാതെ ഉടനടി ലഭ്യമാക്കുന്ന പ്ലാറ്റ്ഫോമാണിത്. വായ്പ ലഭ്യമാക്കുന്നതിനു പുറമെ തിരിച്ചടവുകളും ഗ്രോ എക്സ് ആപ്പിൽ സൗകര്യമുണ്ട്. ദിവസാടിസ്ഥാനത്തിലാണ് പലിശ നിരക്ക് ഈടാക്കുന്നത്. ഇത് എംഎസ്എംഇകൾക്ക് ഏറെ സഹായകരമാണ്. പൂർണമായും ഡിജിറ്റലായ ഈ സേവനം ഇന്ത്യയിലുടനീളമുള്ള എല്ലാ സംരംഭകർക്കും ലഭ്യമാണ്.
ഗ്രോ എക്സിലൂടെ എംഎസ്എംഇകൾക്ക് ആവശ്യമായ താങ്ങാവുന്ന ഹ്രസ്വകാല വായ്പകൾ ഉടനടി ലഭ്യമാക്കുന്നതിന് ഞങ്ങളുടെ ഡേറ്റ അനലിറ്റിക്സ് വൈദഗ്ധ്യവും സാങ്കേതികവിദ്യയും പ്രയോജനപ്പെടുത്തുന്നു. യുപിഐ മുഖേന ഈ വായ്പകൾ സ്വീകരിക്കാനും തിരിച്ചടയ്ക്കാനും ഫണ്ട് ഉപയോഗിക്കുന്ന സമയത്തേക്കു മാത്രമുള്ള പലിശ നൽകാനും കഴിയും, യു ഗ്രോ ക്യാപിറ്റൽ ചീഫ് റെവന്യു ഓഫീസർ അമിത് മാണ്ഡെ പറഞ്ഞു.
ഗ്രോ എക്സ് വഴി അടുത്ത മൂന്ന് വർഷത്തിനകം 10 ലക്ഷത്തിലേറെ എംഎസ്എംഇ ഉപഭോക്താക്കളിലേക്ക് ഈ സേവനം എത്തിക്കാനാണ് യു ഗ്രോ പദ്ധതി. എംഎസ്എംഇ മേഖലയിലെ വായ്പാ ദൗര്‍ലഭ്യതയ്ക്ക് വലിയൊരു പരിഹാരമായാണ് യു ഗ്രോ പുതിയ സേവനം അവതരിപ്പിച്ചിരിക്കുന്നത്. 2025ഓടെ 20,000 കോടി രൂപയുടെ ആസ്തിയും എംഎസ്എംഇ വായ്പാ വിതരണ രംഗത്ത് ഒരു ശതമാനം വിപണി വിഹിതവുമാണ് യു ഗ്രോ ലക്ഷ്യമിടുന്നത്.
Thanks & Regards,
Sneha Sudarsan
Assistant Account Manager
CONCEPT PUBLIC RELATIONS
M: +91 7736471714 E: sneha
T: +91.484.4869178
2nd Floor, Thadathil Buildings, V Krishna Menon Road, Kaloor, Kochi 682017
#C O N C E P T I N T E G R A T E D
Winner of multiple awards at Adgully ImageXX 2022 | Kaleido ET Brand Equity Awards 2022 | CorpComm Vision & Innovation Summit 2022 | India Content Leadership Awards 2022 | Great Indian BFSI PR Agency Award 2022 | Silver in Healthcare Marketing Campaign at 12th IPRCCA 2021 | Silver in Diversity & Inclusion at Campaign Asia PR Awards 2021
This post has already been read 1415 times!