പൊതു വിവരം

Kochi Marathon News- ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തണ്‍: റോഡ് ഷോ ആരംഭിച്ചു

By ദ്രാവിഡൻ

April 12, 2023

ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തണ്‍: റോഡ് ഷോ ആരംഭിച്ചു

കൊച്ചി: ക്ലിയോസ്‌പോര്‍ട്‌സ് സംഘടിപ്പിക്കുന്ന പ്രഥമ ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തണ്‍ രജിസ്‌ട്രേഷന്‍ പ്രചരണാര്‍ഥമുള്ള റോഡ് ഷോ ആരംഭിച്ചു. കടവന്ത്ര റീജിയണല്‍ സ്‌പോര്‍ട്‌സ് സെന്ററില്‍ നടന്ന ചടങ്ങില്‍ ഹൈബി ഈഡന്‍ എംപി റോഡ്‌ഷോ ഫ്‌ളാഗ് ഓഫ് ചെയ്തു. കൊച്ചിയുടെ ഖ്യാതി ആഗോളതലത്തില്‍ എത്തിക്കാന്‍ ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തണിനാകട്ടെയെന്ന് അദ്ദേഹം ആശംസിച്ചു. ഫെഡറല്‍ ബാങ്ക് വൈസ് പ്രസിഡന്റും സോണല്‍ ഹെഡുമായ കുര്യാക്കോസ് കോണില്‍, റീജിയണല്‍ സ്‌പോര്‍ട്‌സ് സെന്റര്‍ സെക്രട്ടറി അഡ്വ. എസ്.എ.എസ്. നവാസ് എന്നിവര്‍ സംസാരിച്ചു. ക്ലിയോസ്‌പോര്‍ട്‌സ് ഡയറക്ടര്‍മാരായ ശബരി നായര്‍, അനീഷ് പോള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. കൊച്ചിക്ക് പുറമേ തൃശൂര്‍, ആലപ്പുഴ, കോട്ടയം ജില്ലകളിലും റോഡ്‌ഷോ പര്യടനം നടത്തും.

ഫോട്ടോ ക്യാപ്ഷന്‍- ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തണ്‍ രജിസ്‌ട്രേഷന്‍ പ്രചരണാര്‍ഥമുള്ള റോഡ് ഷോ ഹൈബി ഈഡന്‍ എംപി ഫ്‌ളാഗ് ഓഫ് ചെയ്യുന്നു. (ഇടത്ത് നിന്ന്) ക്ലിയോസ്‌പോര്‍ട്‌സ് ഡയറക്ടര്‍ അനീഷ് പോള്‍, റീജിയണല്‍ സ്‌പോര്‍ട്‌സ് സെന്റര്‍ സെക്രട്ടറി അഡ്വ. എസ്.എ.എസ്. നവാസ്, ഫെഡറല്‍ ബാങ്ക് വൈസ് പ്രസിഡന്റും സോണല്‍ ഹെഡുമായ കുര്യാക്കോസ് കോണില്‍, ക്ലിയോസ്‌പോര്‍ട്‌സ് ഡയറക്ടര്‍ ശബരി നായര്‍ എന്നിവര്‍ സമീപം.

This post has already been read 5510 times!