THE DETAILED PRESS RELEASE IS ATTACHED
ബിഎസ്-VI ഫേസ് II : ഇസുസു ഉല്‍പ്പന്ന ശ്രേണി നവീകരിക്കുന്നു കൊച്ചി : പുതിയ ബിഎസ്-6 ഫേസ് 2 എമിഷന്‍ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി ഇസുസു മോട്ടോഴ്സ് ഇന്ത്യ പിക്ക്-അപ്പ് വാഹനങ്ങളും എസ്യുവികളും അപ്ഡേറ്റു ചെയ്തു. ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ഹില്‍ ഡിസന്റ് കണ്‍ട്രോള്‍, ഹില്‍ സ്റ്റാര്‍ട് അസിസ്റ്റ് എന്നിവയാണ് ഇസുസു ഡി-മാക്‌സ് വി-ക്രോസ്സ് ഇസഡ് (4ഃ2 എടി)വേരിയന്റിലെ പുതിയ സുരക്ഷാ ഫീച്ചറുകള്‍. ‘വലന്‍സിയ ഓറഞ്ച്’ എന്ന പുതിയ നിറവും വാഹന ശ്രേണിയില്‍ ചേര്‍ത്തിട്ടുണ്ട്. ഇസുസു ഡി-മാക്‌സ് റെഗുലര്‍ ക്യാബ്,എസ് ക്യാബ് മോഡലുകളില്‍ ആക്റ്റീവ് സെലക്ടീവ് കാറ്റലിസ്റ്റ് റിഡക്ഷന്‍ സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ ഒപ്റ്റിമല്‍ ട്രീറ്റ്‌മെന്റ് മാനേജ്‌മെന്റിനായുള്ള ഇലക്‌ട്രോണിക് നിയന്ത്രിത ഹോട്ട് ആന്‍ഡ് കോള്‍ഡ് എക്‌സ്‌ഹോസ്റ്റ് ഗ്യാസ് റീസര്‍ക്കുലേഷനുമുണ്ട്.
”വികസിച്ചുകൊണ്ടിരിക്കുന്ന ബിസിനസ്സുകളുടെയും വളര്‍ന്നുവരുന്ന നഗര ഉപഭോക്താക്കളുടെയും വാഹന പ്രേമികളുടെയും ആവശ്യങ്ങള്‍ നിറവേറ്റുതിനായി സജ്ജീകരിച്ചിരിക്കുന്ന ഞങ്ങളുടെ ആവേശകരമായ ഉല്‍പ്പന്നങ്ങളുടെ പുതുക്കിയ ശ്രേണി അവതരിപ്പിക്കുന്നതില്‍ ഞങ്ങള്‍ സന്തുഷ്ടരാണെന്നു ഇസുസു മേട്ടോഴ്സ് ഇന്ത്യയുടെ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍ ടോറു കിഷിമേട്ടോ പറഞ്ഞു.