വേനല്‍ക്കാലത്ത് സൂപ്പര്‍-ഡ്യൂപ്പര്‍ റിഫ്രഷറുമായി 7അപ്പും അനിരുദ്ധും കൊച്ചി : ഈ വേനല്‍ക്കാലത്ത് പ്രേക്ഷകരെ റിഫ്രഷ് ചെയ്യാനായി 7 അപ്പ് പ്രശസ്തഗായകനും സംഗീത പ്രതിഭയുമായ അനിരുദ്ധ് രവിചന്ദറുമായി ചേര്‍ന്ന് ഒരു സൂപ്പര്‍-ഡ്യൂപ്പര്‍ മ്യൂസിക്ക് പുറത്തിറക്കുന്നു. ഇതോടെ അനിരുദ്ധിനെ 7അപ്പിന്റെ ബ്രാന്‍ഡ് അംബാസിഡറായി തിരഞ്ഞെടുത്തു. നിരവധി അവാര്‍ഡുകള്‍ നേടിയ അനിരുദ്ധ് രവിചന്ദര്‍ ഈ സംഗീത ഗാനത്തിലൂടെ പ്രേക്ഷകര്‍ക്ക് കൂടുതല്‍ നവോന്മേഷം പകരാന്‍ 7അപ്പ് ലോകത്തേക്ക് തന്റെ തനതായ ശൈലിയും വ്യക്തിത്വവും കൊണ്ടുവരുന്നു.
ഗാനത്തിന്റെ തുടക്കം ചൂടുള്ള ഒരു ദിവസത്തില്‍ നായകന്‍ ഗ്രിഡ്ലോക്കില്‍ കുടുങ്ങിക്കിടക്കുന്നു, ചുറ്റുമുള്ളഎല്ലാവരും ക്ഷീണിതരായികാണപ്പെടുന്നത് ശ്രദ്ധിക്കുന്ന നായകന്‍ തന്റെ ബാഗിലെ 7അപ്പ് കുപ്പി കുടിക്കാന്‍ തുറക്കുമ്പോള്‍, 7അപ്പ് ട്രക്കിലെ അനിരുദ്ധ് രവിചന്ദറിന്റെ പോസ്റ്റര്‍ ശ്രദ്ധയില്‍ പെടുന്നു. പിന്നീട് അനിരുദ്ധ് പാടുകയും നായകനും ജനക്കൂട്ടവും ഉടന്‍ തന്നെ അദ്ദേഹത്തോടൊപ്പം നൃത്തംചെയ്യാനും ചൂടിനെ വകവെക്കാതെ ആസ്വദിക്കുകയും ചെയ്യുന്നു.
മികച്ച അനുഭവങ്ങള്‍ നല്‍കുന്നതില്‍ 7അപ്പ് പ്രതിജ്ഞാബദ്ധമാണ്, 7അപ്പിനൊപ്പം സംഗീത പ്രതിഭയുടെ ഒരു സൂപ്പര്‍ ഡ്യൂപ്പര്‍ റിഫ്രഷര്‍ ഗാനത്തേക്കാള്‍ കൂടുതല്‍ ഉന്മേഷദായകമായത മറ്റൊന്നുമില്ല, അദ്ദേഹത്തെ ബോര്‍ഡില്‍ ഉള്‍പ്പെടുത്തുന്നതില്‍ ഞങ്ങള്‍ക്ക് അതിയായ ആവേശമുണ്ടെന്നും ഈ വേനല്‍ക്കാലത്ത് യുവാക്കള്‍ 7അപ്പിന്റെ ഗാനം കേള്‍ക്കാന്‍ തുടങ്ങുന്നത് വരെ കാത്തിരിക്കാനാവില്ലെന്നും പെപ്സികോ ഇന്ത്യയുടെ എനര്‍ജി, ഹൈഡ്രേഷന്‍ ആന്‍ഡ് ഫ്‌ലേവേഴ്സ് സീനിയര്‍ മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ നസീബ് പുരി പറഞ്ഞു.
‘7അപ്പ് കുടുംബത്തില്‍ ചേരാന്‍ കഴിഞ്ഞതില്‍ ഞാന്‍ തികച്ചും ത്രില്ലിലാണെന്നു ്ബ്രാന്‍ഡ് അംബാസഡര്‍ അനിരുദ്ധ് രവിചന്ദര്‍ പറഞ്ഞു. പുതിയ 7അപ്പ് ടിവി, ഡിജിറ്റല്‍, ഔട്ട്ഡോര്‍, സോഷ്യല്‍മീഡിയ എന്നിവയിലുടനീളം കാണാന്‍ സാധിക്കും.