പൊതു വിവരം

PRESS RELEASE: BLIND CRICKET SUMMER CAMP

By ദ്രാവിഡൻ

April 19, 2023

കാഴ്ചപരിമിതരുടെ ക്രിക്കറ്റ് സമ്മര്‍ ക്യാമ്പിന് തുടക്കമായി കൊച്ചി: ക്രിക്കറ്റ് അസോസിയേഷന്‍ ഫോര്‍ ബ്ലൈന്‍ഡ് ഇന്‍ കേരള സംഘടിപ്പിക്കുന്ന സമ്മര്‍ ക്യാമ്പിന് തുടക്കമായി. ആലുവ ബ്ലൈന്‍ഡ് സ്‌കൂളിലുള്ള സിഎബികെ സെന്റര്‍ ഓഫ് എക്‌സലന്‍സില്‍ നടക്കുന്ന ക്യാമ്പ് നാവിയോ ഷിപ്പിങ് മാനേജിങ് ഡയറക്ടറും സിഇഒയുമായ അജയ് തമ്പി ഉദ്ഘാടനം ചെയ്തു. പതിനഞ്ച് ദിവസം നീണ്ടു നില്‍ക്കുന്ന സമ്മര്‍ ക്യാമ്പില്‍ 50 കുട്ടികള്‍ രണ്ട് ബാച്ചുകളിലായി പങ്കെടുക്കും. പ്രവേശനം സൗജന്യമാണ്.

സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്നുള്ള ബ്ലൈന്‍ഡ് സ്‌കൂളുകളിലേയും കാഴ്ച പരിമിതരുമായ കുട്ടികളാണ് ക്യാമ്പിന്റെ ഭാഗമാകുന്നത്. 15 പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ എട്ട് വയസുമുതല്‍ 17 വയസു വരെയുള്ള കുട്ടികളാണ് ക്യാമ്പിലുള്ളത്. വിനോദത്തിലും വിജ്ഞാനത്തിലും അധിഷ്ഠിതമായുള്ള ക്ലാസുകള്‍, സ്‌കില്‍ ഡവലപ്‌മെന്റ് ക്ലാസുകള്‍, വിനോദയാത്ര എന്നിവ ക്യാമ്പിന്റെ ഭാഗമാണ്. കാഴ്ചപരിമിതരായ കുട്ടികളുടെ ആത്മവിശ്വാസം ഉയര്‍ത്തുകയും ഭാവിയിലേക്കുള്ള മാര്‍ഗനിര്‍ദേശം നല്‍കുന്നതിനും ഇത്തരം ക്യാമ്പുകള്‍ സഹായകരമാകുമെന്ന് സിഎബികെ ജനറല്‍ സെക്രട്ടറി രജനീഷ് ഹെന്‍്ട്രി പറഞ്ഞു. നാവിയോ ഷിപ്പിങ് പ്രൈവറ്റ് ലിമിറ്റഡ് ആണ് ക്യാമ്പിന്റെ സ്‌പോണ്‍സര്‍ഷിപ്പ്.

Thanks and Regards,

Athira 9946574850

Web : www.accuratemedia.in

Email: accuratemediacochin

PConsider the environment. Please don’t print this e-mail unless you really need to.