Dear Sir,
Warm Greetings,
Sharing below the press note on LIC’s premium income increased
Request you to consider the same in your esteemed publication.
എല്‍ഐസിക്ക് പ്രീമിയം വരുമാനത്തില് 17 ശതമാനം വളര്‍ച്ച
കൊച്ചി: ഇന്‍ഷുറന്‍സ് പ്രീമിയം വരുമാനത്തില്‍ 2022-23 സാമ്പത്തിക വര്‍ഷം എല്‍ഐസി 16.67 ശതമാനം വളര്‍ച്ച നേടി. മുന്‍വര്‍ഷത്തെ 1.99 ലക്ഷം കോടി രൂപയില്‍ നിന്ന് 2.32 ലക്ഷം കോടി രൂപയിലെത്തി. ഈ വര്‍ഷം മാര്‍ച്ച് വരെയുള്ളയുള്ള കണക്കുകള്‍ പ്രകാരം, പ്രീമിയം വരുമാനത്തില് 62.58 ശതമാനം വിപണി വിഹിതത്തോടെ ഇന്ത്യയിലെ ഇന്‍ഷുറന്‍സ് രംഗത്ത് ഏറ്റവും മുന്നിലുള്ളത് എല്‍ഐസി ആണ്. സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികളും മാര്‍ച്ച് മാസത്തില്‍ പ്രീമിയം വരുമാനത്തില്‍ മുന്നേറ്റമുണ്ടാക്കിയതായി ലൈഫ് ഇന്‍ഷുറന്‍സ് കൗണ്‍സികള്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. പ്രീമിയം വരുമാന വര്‍ധനയില്‍ എല്‍ഐസി രണ്ടാമതാണ്. 18.83 ശതമാനം വളര്‍ച്ചയോടെ എച്ഡിഎഫ്‌സി ലൈഫ് ആണ് ഒന്നാമത്. 16.22 ശതമാനം വളര്‍ച്ചയോടെ എസ്ബിഐ ലൈഫ് ആണ് മൂന്നാമത്.
വ്യക്തിഗത സിംഗിള്‍ പ്രീമിയം 3.30 ശമതാനവും വ്യക്തിഗത നോണ്‍-സിംഗിള്‍ പ്രീമിയം 10 ശതമാനവും വളര്‍ന്നു. ഗ്രൂപ്പ് സിംഗിള്‍ പ്രീമിയം 1.37 ലക്ഷം കോടി രൂപയില്‍ നിന്ന് 21.76 ശതമാനം വര്‍ധിച്ച് 1.67 ലക്ഷം കോടി രൂപയിലെത്തി. മാര്‍ച്ചില്‍ മാത്രം വ്യക്തിഗത വിഭാഗത്തിലെ എല്‍ഐസിയുെട പ്രീമിയം വരുമാനം 10000 കോടി രൂപ കവിഞ്ഞു. ഇന്‍ഷുറന്‍സ് കമ്പനികളില്‍ ഏറ്റവും ഉയര്‍ന്ന നേട്ടമാണിത്.
This post has already been read 1002 times!