Dear Sir,
Please find attached press release – Mahindra launches All-New Bolero MaXX Pik-Up range for your kind consideration.
Also find attached images and English version for your reference.
Photo 2: Veejay Nakra, President, Automotive Division, M&M Ltd at the launch of ALL-New Bolero MaXX Pik-Up range.
Please find appended UNICODE Version.
പുതിയബൊലേറോമാക്സ്പിക്ക്-അപ്പ്ശ്രേണിയുമായിമഹീന്ദ്ര
കൊച്ചി: ഇന്ത്യയിലെ പിക്ക്-അപ്പ് വിഭാഗത്തെ മാറ്റി മറിക്കാന്‍ ഒരുങ്ങി മഹീന്ദ്ര പുത്തന്‍ പുതിയ ബൊലേറോ മാക്സ് പിക്ക്-അപ്പ് ശ്രേണി അവതരിപ്പിച്ചു. മൈലേജ്, പ്രകടനം, സൗകര്യം, സുരക്ഷ, ഉല്‍പാദക്ഷമത തുടങ്ങിയവയിലെ മുന്നേറ്റങ്ങളിലൂടെ കൂടുതല്‍ ലാഭക്ഷമതയിലേക്കു കൊണ്ടു പോകുന്നതാണിത്. ഈ വിഭാഗത്തില്‍ ഇതാദ്യമായി 1.3 ടണ്‍ മുതല്‍ 2 ടണ്‍ വരെയുള്ള പേലോഡ് ശേഷികളില്‍ 3050 എംഎം കാര്‍ഗോ ബെഡ് ആണ് ഇതിനുള്ളത്.
പുതിയ എം2ഡിഐ എഞ്ചിന്‍റെ മികച്ച ശക്തിയും ടോര്‍ക്കും വലിയ ലോഡുകള്‍ പോലും ലളിതമായി കൈകാര്യം ചെയ്യാന്‍ ഇതിനെ പ്രാപ്തമാക്കുന്നു. മൊബൈല്‍ ആപ്പില്‍ ആറു ഭാഷകളിലായി 50-ല്‍ ഏറെ സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്താനാവുന്ന ഐമാക്സ് കണക്ടിവിറ്റിയും ഇതിനുണ്ട്. എച്ച്ഡി സീരീസ്, സിറ്റി സീരീസ് എന്നീ രണ്ട് സീരീസുകളില്‍ ബൊലേറോ മാക്സ് പിക്ക്-അപ്പ് ലഭ്യമാണ്. 7.85 ലക്ഷം രൂപ മുതലാണ് എക്സ് ഷോറൂം വില. ലളിതവും കൂടുതല്‍ ഒതുങ്ങിയവും വൈവിധ്യമാര്‍ന്നതുമായ ബൊലേറോ മാക്സ് പിക്ക്-അപ്പ് ശ്രേണി പേലോഡ് ശേഷിയുടെ കാര്യത്തില്‍ പുതിയ മാനദണ്ഡങ്ങള്‍ സൃഷ്ടിക്കുകയാണ്. 24,999 രൂപ ഡൗണ്‍ പെയ്മെന്‍റുമായി ഇത് ബുക്കു ചെയ്യാം. ആകര്‍ഷകമായ വായ്പാ പദ്ധതികളും മഹീന്ദ്ര ഇതിനായി ഒരുക്കുന്നുണ്ട്.
മെയ്ക്ക് ഇന്ത്യ നീക്കങ്ങളോട് കമ്പനിക്കു വലിയ പ്രതിബദ്ധതയാണ് ഉള്ളതെന്ന് എം ആന്‍റ് എം ഓട്ടോമോട്ടീവ് ഡിവിഷന്‍ പ്രസിഡന്‍റ് വീജെ നക്ര പറഞ്ഞു. ഉപഭോക്തൃ കേന്ദ്രീകൃതമായിരിക്കുന്നതിന് ഒപ്പം ഇന്ത്യയുടെ സമ്പദ്ഘാടനയ്ക്ക് പിന്തുണ നല്‍കാനുള്ള തങ്ങളുടെ പ്രതിബദ്ധത കൂടി ഇവിടെ ദൃശ്യമാണെന്നും, അത്യാധുനീക സൗകര്യങ്ങള്‍, അതുല്യമായ ശക്തി, പരമാവധി പേ ലോഡ് തുടങ്ങിയവയും ഉയര്‍ന്ന മൈലേജും നല്‍കുന്നതാണ്പുതിയ ബൊലേറോ മാക്സ് പിക്ക്-അപ്പ് ശ്രേണിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കാറിന്‍റേതു പോലുളള ഐമാക്സ് കണക്ടിവിറ്റി ഈ വിഭാഗത്തില്‍ ഇതാദ്യമാണെന്ന് എം ആന്‍റ് എം ഓട്ടോമോട്ടീവ് ടെക്നോളജി ആന്‍റ് പ്രൊഡക്ട് ഡെവലപ്മെന്‍റ് വിഭാഗം പ്രസിഡന്‍റ് ആര്‍ വേലുസ്വാമി പറഞ്ഞു. മഹീന്ദ്ര റിസര്‍ച്ച് വാലിയിലെ എഞ്ചിനീയര്‍മാരുടെ മൂന്ന് വര്‍ഷത്തെ നൂതന പ്രവര്‍ത്തനങ്ങളുടെ ഫലമാണ് ബൊലേറോ മാക്സ് പിക്ക്-അപ്പ് ശ്രേണിയുടെ വൈവിധ്യമാര്‍ന്ന പുതിയ പ്ലാറ്റ്ഫോമിന്‍റെ വികസനമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
With Regards,
Sanil Augustine | | Kochi
Adfactors PR| M: +91 8547619881