പൊതു വിവരം

സംസ്‌കൃത സർവ്വകലാശാലഃ ശങ്കര ജയന്തി ആഘോഷങ ്ങൾ മെയ് 19ന്, സംസ്‌കൃത സർവ്വകലാശാലയിൽ ശങ്കര ജയന്തി പ്രഭാഷണം നടത്തി

By ദ്രാവിഡൻ

April 28, 2023

Please find the documents attached along with this e-mail. Kindly do the necessities to issue the material in your esteemed publication

28.04.2023

പ്രസിദ്ധീകരണത്തിന്

1) സംസ്‌കൃത സർവ്വകലാശാലഃ ശങ്കര ജയന്തി ആഘോഷങ്ങൾ മെയ് 19ന്

ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയിലെ ശങ്കരജയന്തി ആഘോഷങ്ങൾ മെയ് 19ന് രാവിലെ 10ന് കാലടി മുഖ്യക്യാമ്പസിലുളള യൂട്ടിലിറ്റി സെന്ററിൽ നടക്കുമെന്ന് സർവ്വകലാശാല അറിയിച്ചു. സംഗീത വിഭാഗത്തിലെ വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന ശങ്കരസ്തുതികളുടെ ആലാപനത്തോടെ ശങ്കരജയന്തി ആഘോഷങ്ങൾ ആരംഭിക്കും. ന്യൂഡൽഹിയിലെ ഭാരത് രത്ന ഡോ. ബി. ആർ. അംബേദ്കർ സർവ്വകലാശാലയിലെ സ്കൂൾ ഓഫ് കൾച്ചർ ആൻഡ‍് ക്രിയേറ്റീവ് എക്സ്പ്രഷൻസ് വിഭാഗം ഡീൻ പ്രൊഫ. ശിവജി പണിക്കർ ശ്രീ ശങ്കര വാർഷിക പ്രഭാഷണം നിർവ്വഹിക്കും. വൈസ് ചാൻസലർ പ്രൊഫ. എം. വി. നാരായണൻ അധ്യക്ഷനായിരിക്കും. സർവ്വകലാശാലയിലെ വിവിധ എൻഡോവ്മെന്റുകൾ തദവസരത്തിൽ വിതരണം ചെയ്യും. ഉച്ചകഴിഞ്ഞ് സർവ്വകലാശാലയിലെ വിവിധ കലാവിഭാഗം വിദ്യാർത്ഥികളുടെ അരങ്ങേറ്റവും നടക്കും. ഇപ്പോൾ സർവ്വകലാശാലയിൽ ബിരുദ-ബിരുദാനന്തര പരീക്ഷകൾ നടക്കുന്ന സമയമായതിനാൽ മുൻ വർഷങ്ങളിലേത് പോലെ തന്നെയാണ് ഈ വർഷവും ശങ്കരജയന്തി ആഘോഷങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. രണ്ട് ഘട്ടങ്ങളിലായാണ് ഈ വർഷവും ശങ്കരജയന്തി ആഘോഷങ്ങൾ സംഘടിപ്പിക്കുക. ശങ്കരജയന്തി ആഘോഷങ്ങളുടെ രണ്ടാം ഘട്ടം വിവിധ പ്രാദേശിക ക്യാമ്പസുകളിലും സെമസ്റ്റർ അവധിക്ക് ശേഷം വിപുലമായി നടക്കുമെന്ന്, രജിസ്ട്രാർ പ്രൊഫ. എം. ബി. ഗോപാലകൃഷ്ണൻ പറഞ്ഞു.

2) സംസ്‌കൃത സർവ്വകലാശാലയിൽ ശങ്കരജയന്തി പ്രഭാഷണം നടത്തി

ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയിലെ ശ്രീ ശങ്കരാചാര്യ അന്താരാഷ്ട്ര പഠനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ശങ്കരജയന്തി പ്രഭാഷണം സംഘടിപ്പിച്ചു. ഓൺലൈനായി സംഘടിപ്പിച്ച ചടങ്ങിൽ അമേരിക്കയിലെ സാൻ ഡീഗോ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ റിലീജിയസ് സ്റ്റഡീസ് പ്രൊഫസർ ഡോ. സ്തനേശ്വർ തിമൽസീന ശങ്കരജയന്തി പ്രഭാഷണം നിർവ്വഹിച്ചു. ‘ബോധശാസ്ത്രത്തിലെ ആധുനിക സമസ്യകൾ ശങ്കരാചാര്യരുടെ ദർശനത്തിന്റെ വെളിച്ചത്തിൽ’ എന്നതായിരുന്നു വിഷയം. പ്രോ വൈസ് ചാൻസലർ പ്രൊഫ. കെ. മുത്തുലക്ഷ്മി അധ്യക്ഷയായിരുന്നു. പഠനകേന്ദ്രം ഡയറക്ടർ പ്രൊഫ. ശ്രീകല എം. നായർ, പ്രൊഫ. ജനക്ദവെ, പ്രൊഫ. അവിനാഷ് ഗുപ്ത, പ്രൊഫ. എസ്. ഷീബ എന്നിവർ പ്രസംഗിച്ചു.

ജലീഷ്പീറ്റർ

പബ്ലിക്റിലേഷൻസ്ഓഫീസർ

ഫോൺനം. 9447123075