പൊതു വിവരം

Press Release-South Indian Bank Integrates with Central Board of Indirect Taxes (CBIC) for GST Collections

By ദ്രാവിഡൻ

April 29, 2023

Dear Sir,

Please find attached the press release( English & Malayalam) – Press Release-South Indian Bank Integrates with Central Board of Indirect Taxes (CBIC) for GST Collections for your kind consideration. Also find attached image and Unicode press release for your reference.

Press Release29/04/2023

ജിഎസ്ടി കളക്ഷന് സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ സിബിഐസി സംവിധാനം

കൊച്ചി: റീട്ടെയില്‍, കോര്‍പറേറ്റ് ഉപഭോക്താക്കള്‍ക്ക് ജിഎസ്ടി അടയ്ക്കാന്‍ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്ട് ടാക്‌സസിന്റെ (സിബിഐസി) സംവിധാനം സൗത്ത് ഇന്ത്യന്‍ ബാങ്ക് അവതരിപ്പിച്ചു. പ്രവര്‍ത്തനമാരംഭിച്ച ഈ പേമെന്റ് സംവിധാനം മുഖേന നികുതിദായകര്‍ക്ക് സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ശാഖകളില്‍ നേരിട്ട് ജിഎസ്ടി അടയ്ക്കാനുള്ള ‘ഓവര്‍ ദി കൗണ്ടര്‍ മോഡ്’ സൗകര്യമുണ്ട്. ഇന്റര്‍നെറ്റ് ബാങ്കിങ് മുഖേനയും വേഗത്തില്‍ തടസ്സങ്ങളില്ലാതെ ജിഎസ്ടി അടയ്ക്കാം.

‘പതിറ്റാണ്ടുകളുടെ സേവനത്തിലൂടെ ഉപഭോക്താക്കളുടെ കരുത്തുറ്റ വിശ്വാസം സൗത്ത് ഇന്ത്യന്‍ ബാങ്ക് ആര്‍ജ്ജിച്ചെടുത്തിട്ടുണ്ട്. ഉപഭോക്താക്കള്‍ക്ക് തടസ്സങ്ങളില്ലാത്തതും വേഗത്തിലുമുള്ള സേവനങ്ങള്‍ നല്‍കുന്നതിന് നൂതന സാങ്കേതിക മാര്‍ഗങ്ങള്‍ വികസിപ്പിച്ചു കൊണ്ടിരിക്കുകയാണ് ഞങ്ങള്‍. ജിഎസ്ടി കളക്ഷനു വേണ്ടി സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ സിബിഐസി സംവിധാനം അവതരിപ്പിച്ചതിലൂടെ ഞങ്ങളുടെ 932 ബ്രാഞ്ചുകള്‍ മുഖേനയും ഇന്റര്‍നെറ്റ് ബാങ്കിങ് പ്ലാറ്റ്‌ഫോം ആയ സൈബര്‍നെറ്റ് മുഖേനയും നികുതിദായകര്‍ക്ക് അനായാസം പരോക്ഷ നികുതികള്‍ അടയ്ക്കാം,’ സൗത്ത് ഇന്ത്യന്‍ ബാങ്ക് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റും ചീഫ് ബിസിനസ് ഓഫീസറുമായ തോമസ് ജോസഫ് കെ പറഞ്ഞു.

പ്രത്യക്ഷ നികുതി അടവുകള്‍ക്ക് സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ നേരത്തെ ടിഐഎന്‍ 2.0 സംവിധാനം അവതരിപ്പിച്ചിരുന്നു. കസ്റ്റംസ് തീരുവ അടവുകള്‍ക്ക് ഐസിഇജിഎടിഇ സംവിധാനവും തെലങ്കാനയിലെ ട്രഷറി പേമെന്റുകള്‍ക്കായി തെലങ്കാന സൈബര്‍ പോര്‍ട്ടല്‍ സൗകര്യുവം സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ ലഭ്യമാണ്. പുതിയ സംവിധാനം ഗവണ്‍മെന്റ് ഓഫ് ഇന്ത്യയുമായുള്ള സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താന്‍ സഹായകമാകും.

Regards,

Anthony P W

Ph – 9744245589

Email – anthony

#C O N C E P T I N T E G R A T E D

Winner of multiple awards at Adgully ImageXX 2022 | Kaleido ET Brand Equity Awards 2022 | CorpComm Vision & Innovation Summit 2022 | India Content Leadership Awards 2022 | Great Indian BFSI PR Agency Award 2022 | Silver in Healthcare Marketing Campaign at 12th IPRCCA 2021 | Silver in Diversity & Inclusion at Campaign Asia PR Awards 2021

This post has already been read 1203 times!