പൊതു വിവരം

News with photo- ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തണ്‍ എക ്‌സ്‌പോ ആരംഭിച്ചു

By ദ്രാവിഡൻ

April 29, 2023

ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തണ്‍ എക്‌സ്‌പോ ആരംഭിച്ചു

കൊച്ചി: മെയ് ഒന്നിന് ക്ലിയോസ്‌പോര്‍ട്‌സ് സംഘടിപ്പിക്കുന്ന പ്രഥമ ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തണിന്റെ ഭാഗമായുള്ള എക്‌സ്‌പോ ആരംഭിച്ചു. മഹാരാജാസ് കോളേജ് ഗ്രൗണ്ടില്‍ നടന്ന ചടങ്ങില്‍ ഹൈബി ഈഡന്‍ എംപി എക്‌സ്‌പോ ഉദ്ഘാടനം ചെയ്തു. മാരത്തണിന്റെ ടൈറ്റില്‍ സ്‌പോണ്‍സറായ ഫെഡറല്‍ ബാങ്ക്, മെഡിക്കല്‍ പങ്കാളിയായ ആസ്റ്റര്‍ മെഡ്‌സിറ്റി, സ്‌പോര്‍ട്ടി ഫാഷന്‍ പങ്കാളി ഡിബോംഗ്, ബെവറിജ് പങ്കാളി എന്‍ജ്യൂസ് തുടങ്ങി വിവിധ സ്ഥാപനങ്ങളുടെ സ്റ്റാളുകളാണ് എക്‌സപോയില്‍ ഉള്ളത്. കൊച്ചിയുടെ പച്ചപ്പ് കാത്തുസൂക്ഷിക്കുന്നതിന് ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തണ്‍ ദിശാബോധം നല്‍കുമെന്ന് പ്രത്യാശിക്കുന്നതായി ഹൈബി ഈഡന്‍ പറഞ്ഞു.

ചടങ്ങില്‍ കെഎംആര്‍എല്‍ എംഡി ലോകനാഥ് ബെഹറയ്ക്കുള്ള ബിബ് ഹൈബി ഈഡന്‍ എംപി കൈമാറി. ആഗോള ഭൂപടത്തില്‍ കൊച്ചിയെ എത്തിക്കാന്‍ ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തണിന് കഴിയട്ടെയെന്ന് ലോകനാഥ് ബെഹറ ആശംസിച്ചു. കോസ്റ്റ് ഗാര്‍ഡ് ഡിഐജി എന്‍. രവി, ഫെഡറല്‍ ബാങ്ക് ഡെപ്യൂട്ടി വൈസ് പ്രസിഡന്റും എറണാകുളം റീജിയണല്‍ ഹെഡുമായ മോഹനദാസ് ടി.എസ്, ക്ലിയോസ്‌പോര്‍ട്‌സ് ഡയറക്ടര്‍മാരായ ശബരി നായര്‍, അനീഷ് കെ. പോള്‍, ബൈജു പോള്‍, എം.ആര്‍.കെ. ജയറാം, ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തണ്‍ പ്രൊജക്ട് ഹെഡ് വിപിന്‍ നമ്പ്യാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ഫോട്ടോ ക്യാപ്ഷന്‍- ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തണിന്റെ ഭാഗമായുള്ള എക്‌സ്‌പോ ഹൈബി ഈഡന്‍ എംപി ഉദ്ഘാടനം ചെയ്യുന്നു. കെഎംആര്‍എല്‍ എംഡി ലോകനാഥ് ബെഹറ, കോസ്റ്റ് ഗാര്‍ഡ് ഡിഐജി എന്‍. രവി, ഫെഡറല്‍ ബാങ്ക് ഡെപ്യൂട്ടി വൈസ് പ്രസിഡന്റ് മോഹനദാസ് ടി.എസ്, ക്ലിയോസ്‌പോര്‍ട്‌സ് ഡയറക്ടര്‍മാരായ ശബരി നായര്‍, അനീഷ് കെ. പോള്‍ തുടങ്ങിയവര്‍ സമീപം.

ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തണ്‍ തിങ്കളാഴ്ച പുലര്‍ച്ചെ 4 മണിക്ക്

ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തണ്‍ തിങ്കളാഴ്ച പുലര്‍ച്ചെ 4 മണിക്ക് മഹാരാജാസ് കോളേജ് ഗ്രൗണ്ടില്‍ നിന്നും ഫ്‌ളാഗ് ഓഫ് ചെയ്യും. 42.195 കി.മീ മാരത്തണ്‍, 21.097 കി.മീ ഹാഫ് മാരത്തണ്‍, 10 കി.മീ, 3 കി.മീ ഗ്രീന്‍ റണ്‍ എന്നീ വിഭാഗങ്ങളിലാണ് മാരത്തണ്‍ നടക്കുക. ഹാഫ് മാരത്തണ്‍ രാവിലെ 5 മണിക്കും, 10 കി മീ മാരത്തണ്‍ 6 മണിക്കും, 3 കിമീ ഗ്രീന്‍ റണ്‍ 7 മണിക്കും ആരംഭിക്കും. നാല് വിഭാഗങ്ങളിലുമായി 18 സംസ്ഥാനങ്ങളില്‍ നിന്ന് 5000-ലേറെ പേര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മാരത്തണ്‍ സുഗമമായി നടത്തുന്നതിന് ആവശ്യമായ എല്ലാ ഒരുക്കങ്ങളും നടത്തിയിട്ടുണ്ടെന്ന് സംഘാടകരായ ക്ലിയോസ്‌പോര്‍ട്‌സ് ഭാരവാഹികള്‍ അറിയിച്ചു. മാരത്തണ്‍ റൂട്ട് 42.195 കിലോമീറ്റര്‍ മാരത്തണ്‍ മഹാരാജാസ് കോളേജ് ഗ്രൗണ്ട് -എംജി റോഡ്- തേവര ജംഗ്ഷന്‍- ഓള്‍ഡ് തേവര റോഡ്- ചര്‍ച്ച് ലാന്‍ഡിംഗ് റോഡ്- ഫോര്‍ഷോര്‍ റോഡ്- മറൈന്‍ ഡ്രൈവ് റോഡ്- ഗോശ്രീ ജംഗ്ഷന്‍- ഐ ലവ് യു കൊച്ചി, ചാത്യാത് ജംഗ്ഷന്‍-ഗോശ്രീ പാലം- വല്ലാര്‍പാടം ജംഗ്ഷന്‍- വല്ലാര്‍പാടം കണ്ടയിനര്‍ റോഡ്- ചേരാനല്ലൂര്‍ ജംഗ്ഷന്‍- വല്ലാര്‍പാടം കണ്ടയിനര്‍ റോഡ് – വല്ലാര്‍പാടം ജംഗ്ഷന്‍- ഗോശ്രീ ജംഗ്ഷന്‍- മറൈന്‍ ഡ്രൈവ് റോഡ്- ഹോസ്പിറ്റല്‍ റോഡ്- എംജി റോഡ്- സമാപനം മഹാരാജാസ് കോളേജ് ഗ്രൗണ്ട്. 21.097 കിലോമീറ്റര്‍ ഹാഫ് മാരത്തണ്‍ മഹാരാജാസ് കോളേജ് ഗ്രൗണ്ട് -എംജി റോഡ്- ഹോസ്പിറ്റല്‍ റോഡ്- ഫോര്‍ഷോര്‍ റോഡ്- ദര്‍ബാര്‍ ഹാള്‍ ജംഗ്ഷന്‍-മറൈന്‍ ഡ്രൈവ് റോഡ്- ഗോശ്രീ ജംഗ്ഷന്‍- ഐ ലവ് യു കൊച്ചി, ചാത്യാത് ജംഗ്ഷന്‍-ഗോശ്രീ പാലം- വല്ലാര്‍പാടം ജംഗ്ഷന്‍- വല്ലാര്‍പാടം കണ്ടയിനര്‍ റോഡ്- വല്ലാര്‍പാടം ജംഗ്ഷന്‍- ഗോശ്രീ ജംഗ്ഷന്‍- മറൈന്‍ ഡ്രൈവ് റോഡ്- പാര്‍ക് അവന്യു റോഡ്- ഹോസ്പിറ്റല്‍ റോഡ്- എംജി റോഡ്- സമാപനം മഹാരാജാസ് കോളേജ് ഗ്രൗണ്ട്.

10 കിലോ മീറ്റര്‍ മാരത്തണ്‍ മഹാരാജാസ് കോളേജ് ഗ്രൗണ്ട് -എംജി റോഡ്- ഹോസ്പിറ്റല്‍ റോഡ്- ഫോര്‍ഷോര്‍ റോഡ്- ദര്‍ബാര്‍ ഹാള്‍ ജംഗ്ഷന്‍-മറൈന്‍ ഡ്രൈവ് റോഡ്- ഗോശ്രീ ജംഗ്ഷന്‍- ഐ ലവ് യു കൊച്ചി, ചാത്യാത് ജംഗ്ഷന്‍- ഗോശ്രീ ജംഗ്ഷന്‍- മറൈന്‍ ഡ്രൈവ് റോഡ്- പാര്‍ക് അവന്യു റോഡ്- ഹോസ്പിറ്റല്‍ റോഡ്- എംജി റോഡ്- സമാപനം മഹാരാജാസ് കോളേജ് ഗ്രൗണ്ട്.

മൂന്ന് മിലോ മീറ്റര്‍ ഗ്രീന്‍ റണ്‍ മഹാരാജാസ് കോളേജ് ഗ്രൗണ്ട് -എംജി റോഡ്- ഹോസ്പിറ്റല്‍ റോഡ്- പാര്‍ക്ക് അവന്യു റോഡ്- ഫോര്‍ഷോര്‍ റോഡ്- ഹോസ്പിറ്റല്‍ റോഡ്- എംജി റോഡ്- സമാപനം മഹാരാജാസ് കോളേജ് ഗ്രൗണ്ട്.