പൊതു വിവരം

News- പ്രഥമ ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തണില ്‍ അര്‍ജുന്‍ പ്രധാന്‍ ജേതാവ്; ഓടി തീര്‍ത്തത് 2 മണിക്കൂര്‍ 32 മിനിറ്റ് 50 സെക്കന്‍ഡില്‍

By ദ്രാവിഡൻ

May 02, 2023

പ്രഥമ ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തണില്‍ അര്‍ജുന്‍ പ്രധാന്‍ ജേതാവ്; ഓടി തീര്‍ത്തത് 2 മണിക്കൂര്‍ 32 മിനിറ്റ് 50 സെക്കന്‍ഡില്‍

കൊച്ചി: ക്ലിയോസ്‌പോര്‍ട്‌സ് സംഘടിപ്പിച്ച പ്രഥമ ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തണില്‍ ഉത്തരാഖണ്ഡ് ഡെഹ്‌റാഡൂണ്‍ സ്വദേശി അര്‍ജുന്‍ പ്രധാന്‍ ജേതാവായി. 2 മണിക്കൂര്‍ 32 മിനിറ്റ് 50 സെക്കന്‍ഡിലാണ് 41 കാരനായ സൈനികന്‍ അര്‍ജുന്‍ 42.195 കിമീ ഓടിത്തീര്‍ത്തത്. 2 മണിക്കൂര്‍ 36 മിനിറ്റ് 7 സെക്കന്‍ഡില്‍ ഓടിയെത്തിയ വിപുല്‍ കുമാര്‍, 2 മണിക്കൂര്‍ 40 മിനിറ്റ് 42 സെക്കന്‍ഡില്‍ ഓടിയെത്തിയ വിനോദ് കുമാര്‍ എസ് എന്നിവര്‍ രണ്ടും മൂന്നും സ്ഥാനത്തെത്തി.

വനിതകളുടെ വിഭാഗത്തില്‍ മഹാരാഷ്ട്രയില്‍ നിന്നുള്ള ജ്യോതി ശങ്കര്‍ റാവ് ഗവാതെ 3 മണിക്കൂര്‍ 17 മിനിറ്റ് 31 സെക്കന്‍ഡില്‍ ഒന്നാമതെത്തി. 3 മണിക്കൂര്‍ 17 മിനിറ്റ് 38 സെക്കന്‍ഡില്‍ പൂര്‍ത്തിയാക്കിയ അശ്വിനി മദന്‍ ജാദവ്, 3 മണിക്കൂര്‍ 18 മിനിറ്റ് 58 സെക്കന്‍ഡില്‍ ഓടിത്തീര്‍ത്ത ആസ ടി.പി എന്നിവര്‍ രണ്ടും മൂന്നും സ്ഥാനത്തെത്തി.

മറ്റ് മാരത്തണ്‍ വിജയികള്‍ 21.097 കിമീ ഹാഫ് മാരത്തണ്‍ പുരുഷ വിഭാഗം ഒന്നാം സ്ഥാനം- ഷെറിന്‍ ജോസ്- എടുത്ത സമയം- 1 മണിക്കൂര്‍ 14 മിനിറ്റ് 36 സെക്കന്‍ഡ് രണ്ടാം സ്ഥാനം- അങ്കുര്‍ കുമാര്‍ (01:21:07) മൂന്നാം സ്ഥാനം- ജോണ്‍ പോള്‍ സി (01:23:07) വനിതാ വിഭാഗം ഒന്നാം സ്ഥാനം- റീബ അന്ന ജോര്‍ജ് (01:39:38) രണ്ടാം സ്ഥാനം- ഗായത്രി ജി (01:47:25) മൂന്നാം സ്ഥാനം- ഗൗരി എസ് (02:00:34)

10 കിമീ റേസ് പുരുഷ വിഭാഗം ഒന്നാം സ്ഥാനം- ആനന്ദ്കൃഷ്ണ കെ (00:35:15) രണ്ടാം സ്ഥാനം- മനോജ് ആര്‍.എസ് (00:35:49) മൂന്നാം സ്ഥാനം- അജിത് കെ (00:36:41) വനിതാ വിഭാഗം ഒന്നാം സ്ഥാനം- ശ്വേത കെ (00:42:34) രണ്ടാം സ്ഥാനം- നിത്യ സി.ആര്‍ (00:44:14) മൂന്നാം സ്ഥാനം- ആര്യ ജി (00:47:12)

സമ്മാനദാനച്ചടങ്ങില്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ മുഖ്യാതിഥിയായിരുന്നു. കെഎംആര്‍എല്‍ എംഡി ലോകനാഥ് ബെഹറ, കോസ്റ്റ് ഗാര്‍ഡ് ഡിഐജി എന്‍. രവി, സിനിമ താരം സാനിയ ഈയപ്പന്‍, ഫെഡറല്‍ ബാങ്ക് എംഡിയും സിഇഒയുമായ ശ്യാം ശ്രീനിവാസന്‍, സിഎഫ്ഒ വെങ്കട്ട്‌രാമന്‍ വെങ്കട്ടേശ്വരന്‍, എക്‌സിക്യുട്ടിവ് ഡയറക്ടര്‍ ശാലിനി വാരിയര്‍, മുന്‍ എക്‌സിക്യുട്ടിവ് ഡയറക്ടര്‍ അശുതോഷ് ഖജൂരിയ, മാരത്തണിന്റെ ഔദ്യോഗിക മെഡിക്കല്‍ ഡയറക്ടറും ആസ്റ്റര്‍ മെഡ്‌സിറ്റി എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം മേധാവിയുമായ ഡോ. ജോണ്‍സണ്‍ കെ വര്‍ഗീസ് തുടങ്ങിയവര്‍ വിജയികള്‍ക്ക് സമ്മാനം വിതരണം ചെയ്തു.

മഹാരാജാസ് ഗ്രൗണ്ടില്‍ പുലര്‍ച്ചെ 4 മണിക്ക് ഫെഡറല്‍ ബാങ്ക് സിഎംഒ എം.വി.എസ്. മൂര്‍ത്തി, ഒളിമ്പ്യന്‍മാരായ ഒ.പി. ജയിഷ, ടി. ഗോപി എന്നിവര്‍ ചേര്‍ന്ന് മാരത്തണ്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. ആരോഗ്യകരവും സക്രിയവുമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്ന ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തണിന്റെ ഭാഗമായതില്‍ ഏറെ അഭിമാനമുണ്ടെന്ന് എം.വി.എസ്. മൂര്‍ത്തി പറഞ്ഞു. സമൂഹത്തില്‍ ക്രിയാത്മകമായ മാറ്റം കൊണ്ടുവരുന്ന ഉദ്യമങ്ങളെ പിന്തുണയ്ക്കുക എന്നത് ഒരു ബാങ്ക് എന്ന നിലയില്‍ തങ്ങളുടെ കടമയാണ്. ഈ മാരത്തണ്‍ അതിന് ഉത്തമ ഉദാഹരണമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇത്തരം ഉദ്യമങ്ങള്‍ക്ക് ഭാവിയിലും പിന്തുണ നല്‍കുമെന്നും ഫെഡറല്‍ ബാങ്ക് സിഎംഒ കൂട്ടിച്ചേര്‍ത്തു.

നാല് വിഭാഗങ്ങളിലായി നടന്ന മാരത്തണില്‍ 20 സംസ്ഥാനങ്ങളില്‍ നിന്നും 6000-ലേറെ പേര്‍ പങ്കെടുത്തു. സംസ്ഥാന ടൂറിസം വകുപ്പ്, കേരള പോലീസ്, കെഎംആര്‍എല്‍, ജിസിഡിഎ, ഇന്‍ഫോപാര്‍ക്ക് കൊച്ചി, സ്മാര്‍ട്‌സിറ്റി കൊച്ചി എന്നിവയുടെ സഹകരണത്തോടെ ആസ്റ്റര്‍ മെഡ്‌സിറ്റി കൊച്ചി, കേരളത്തിലെ പ്രമുഖ ബ്രാന്‍ഡുകളായ നെസ്റ്റ് ഗ്രൂപ്പിന്റെ ഗോള്‍ഡന്‍ വാലി, എന്‍ജ്യൂസ് (NJUZE) വികെസി ഗ്രൂപ്പിന്റെ ഡിബോംഗോ എന്നിവയുടെ പങ്കാളിത്തത്തിലാണ് ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തണ്‍ സംഘടിപ്പിച്ചത്. ഫോട്ടോ ക്യാപ്ഷന്‍ 1- ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തണ്‍ ജേതാവ് അര്‍ജുന്‍ പ്രധാന്‍ ഫിനിഷിങ് പോയിന്റില്‍

ഫോട്ടോ ക്യാപ്ഷന്‍ 2- ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തണില്‍ ഒന്നാമതെത്തിയ അര്‍ജുന്‍ പ്രധാന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍, കെഎംആര്‍എല്‍ എംഡി ലോകനാഥ് ബെഹറ എന്നിവര്‍ ചേര്‍ന്ന് സമ്മാനം നല്‍കുന്നു. ഫെഡറല്‍ ബാങ്ക് എംഡിയും സിഇഒയുമായ ശ്യാം ശ്രീനിവാസന്‍ സമീപം.

ഫോട്ടോ ക്യാപ്ഷന്‍ 3- ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തണിലെ വനിതാ വിഭാഗം ജേതാവ് ജ്യോതി ഗവാതെക്ക് ഫെഡറല്‍ ബാങ്ക് എംഡിയും സിഇഒയുമായ ശ്യാം ശ്രീനിവാസന്‍, എക്‌സിക്യുട്ടിവ് ഡയറക്ടര്‍ ശാലിനി വാര്യര്‍, ആസ്റ്റര്‍ മെഡ്‌സിറ്റി കൊച്ചിയിലെ ഡോ. ഡോ. ജോണ്‍സണ്‍ കെ വര്‍ഗീസ് എന്നിവര്‍ സമ്മാനം കൈമാറുന്നു. കെഎംആര്‍എല്‍ എംഡി ലോകനാഥ് ബെഹറ, നടി സാനിയ ഈയപ്പന്‍ എന്നിവര്‍ സമീപം.