<
p dir=”ltr”>എൻറോൾഡ് ഏജന്റ് കോഴ്സ് പഠിച്ചവർക്ക് ജോലി ഉറപ്പ്;
<
p dir=”ltr”>അസാപ് കേരള യുഎസ് കമ്പനിയുമായി കരാറൊപ്പിട്ടു
<
p dir=”ltr”>തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യമായി അവതരിപ്പിച്ച എൻറോൾഡ് ഏജന്റ് (ഇഎ) കോഴ്സ് പഠനം പൂർത്തിയാക്കുന്നവർക്ക് ജോലി ഉറപ്പാക്കുന്നതിന് യുഎസ് ആസ്ഥാനമായ നികുതി സേവന കമ്പനിയായ എച്ച് ആന്റ് ആർ ബ്ലോക്കുമായി അസാപ് കേരള ധാരണയിലെത്തി. കരാർ പ്രകാരം ഇഎ കോഴ്സ് പഠിക്കുന്നവർക്ക് പഠനത്തോടൊപ്പമോ, പഠന ശേഷമോ എച്ച് ആന്റ് ആർ ബ്ലോക്ക് ജോലി നൽകും. ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദുവിന്റെ സാന്നിധ്യത്തിൽ അസാപ് കേരള സിഎംഡി ഡോ. ഉഷ ടൈറ്റസ്, എച്ച് ആൻഡ് ആർ ബ്ലോക്ക് ഇന്ത്യ വൈസ് പ്രസിഡന്റ് എംഡിയുമായ ഹരിപ്രസാദ് കെ എന്നിവർ ധാരണാപത്രത്തിൽ ഒപ്പിട്ടു. യുഎസ് നികുതി രംഗത്ത് തൊഴിലവസരങ്ങളൊരുക്കുന്ന കോഴ്സാണ് എൻറോൾഡ് ഏജന്റ്. ഇതു വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ഇന്ത്യയിലിരുന്നു കൊണ്ടു തന്നെ യു എസ്, കാനഡ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലെ നികുതിദായകരെ പ്രതിനിധീകരിക്കാനും അവരുടെ നികുതി റിട്ടേണുകൾ ഫയൽ ചെയ്യാനും യോഗ്യത ലഭിക്കും. സ്വദേശത്തും വിദേശത്തും ഒരേപോലെ അവസരങ്ങൾ ഉള്ള ഈ കോഴ്സ് കേരളത്തിൽ പുതുമയുള്ളതാണ്. അസാപ് കേരളയാണ് ഈ കോഴ്സ് സംസ്ഥാനത്ത് നടത്തുന്നത്.
<
p dir=”ltr”>“യുഎസ് നികുതി രംഗത്ത് നമ്മുടെ നാട്ടിലെ യുവജനങ്ങൾക്ക് വലിയ തൊഴിലവസരങ്ങളാണ് ഉള്ളത്. യുഎസ് നികുതി സേവനങ്ങൾ നൽകുന്ന കമ്പനികൾക്ക് ഇവിടെ വേണ്ടത്ര യോഗ്യരായ ഉദ്യോഗാർത്ഥികളെ ലഭിക്കുന്നില്ല. ഈ വിടവ് നികത്തുന്നതിനാണ് ഇ എ കോഴ്സിലൂടെ അസാപ് കേരള യുഎസ് നികുതി കാര്യങ്ങളിൽ നൈപുണ്യ പരിശീലനം നൽകി ഉദ്യോഗാർത്ഥികളെ തൊഴിൽ സജ്ജരാക്കുന്നത്. ഇതോടൊപ്പം അവർക്ക് ജോലി കൂടി ഉറപ്പാക്കാൻ നമുക്ക് കഴിഞ്ഞു,” ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു
<
p dir=”ltr”>പരീക്ഷണാടിസ്ഥാനത്തിൽ എച്ച് ആൻഡ് ആർ ബ്ലോക്ക് ഇതിനകം തന്നെ അസാപിന്റെ ഇ എ ബാച്ചിൽ നിന്ന് എട്ട് ഉദ്യോഗാർത്ഥികൾക്ക് നിയമനം നൽകിയിട്ടുണ്ട്. ഈ വർഷം 400 ഉദ്യോഗാർത്ഥികളെ നിയമിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഈ മേഖലയിലെ മൾട്ടി നാഷണൽ കമ്പനികളെ കേരളത്തിലേക്ക് ആകർഷിക്കുന്നതിന് യു എസ് ടാക്സേഷനിൽ വൈദഗ്ധ്യമുള്ള ഉദ്യോഗാർത്ഥികളുടെ നിര വികസിപ്പിക്കുന്നതിന് ലക്ഷ്യമിട്ടു കൊണ്ടാണ് അസാപ് കേരള ഈ കോഴ്സ് അവതരിപ്പിച്ചത്. ഈ വർഷം 1000 ഉദ്യോഗാർത്ഥികളെ പരിശീലിപ്പിക്കുകയാണ് അസാപ് കേരള ലക്ഷ്യം. ഇക്കാലയളവിൽ അമേരിക്കയിലെ നികുതി ഫയൽ ചെയ്യേണ്ട സമയങ്ങളിലെ തിരക്കിനനുസരിച്ചു സീസണൽ ഹയറിങ് നടത്താൻ എച്ച് ആന്റ് ആർ ബ്ലോക്ക് സമ്മതിച്ചിട്ടുണ്ട്. സെപ്തംബർ മുതൽ മാർച്ച് വരെ നീളുന്ന യുഎസ് നികുതി സീസൺ. സീസണൽ ജീവനക്കാരായി നിയമിക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് വീട്ടിലിരുന്നോ വീടിനടുത്തോ ജോലി ചെയ്യാനുള്ള അവസരവും കമ്പനി നൽകും. സെപ്തംബർ മുതൽ മാർച്ച് വരെ നീളുന്നതാണ് യുഎസ് നികുതി സീസൺ. സമീപ ഭാവിയിൽ തന്നെ 4,000 പേർക്ക് അവസരം ഉണ്ടാകും.
<
p dir=”ltr”>ഉദ്യോഗാർത്ഥികൾക്ക് 20,500 രൂപ പ്രതിമാസ ശമ്പളവും ഫയൽ ചെയ്ത നികുതി റിട്ടേണുകൾക്കുള്ള ഇൻസെന്റീവും 30,000 രൂപ ഒറ്റത്തവണ ബോണസും ലഭിക്കും. സംസ്ഥാനത്തുടനീളമുള്ള അസാപ് കമ്മ്യൂണിറ്റി സ്‌കിൽ പാർക്കുകളിൽ ലഭ്യമായ സൗകര്യങ്ങൾ സീസണൽ ജീവനക്കാർക്കു കൂടി സൗകര്യപ്പെടുത്തുന്നതും പരിഗണിക്കും.
<
p dir=”ltr”>“ഏറെ തൊഴിലവസരങ്ങൾ ഉള്ള ഈ മേഖലയുടെ സാധ്യത പരമാവധി പ്രയോജനപ്പെടുത്തണം. നമ്മുടെ നാട്ടിലെ വിദ്യാസമ്പന്നരെ ഈ മേഖലയുടെ അവസരങ്ങൾ ഉപയോഗിക്കാൻ പ്രാപ്തരാക്കുകയുമാണ് ഇത്തരമൊരു കരാറിലൂടെ ലക്ഷ്യമിടുന്നത്,” എച്ച് ആൻഡ് ആർ ബ്ലോക്ക് ഇന്ത്യൻ വൈസ് പ്രസിഡന്റും എംഡിയുമായ ഹരിപ്രസാദ് കെ പറഞ്ഞു.
<
p dir=”ltr”>അൻഷു ജെയിൻ – ജനറൽ മാനേജർ ഗ്ലോബൽ കൺസ്യൂമർ ടാക്സ്, ബിജു രാകേഷ് – ഓപ്പറേഷൻസ് ഹെഡ് , മനോജ് ഇലഞ്ഞിക്കൽ – ഹെഡ് പീപ്പിൾ & കൾച്ചർ ടെബു ജേക്കബ് – മാനേജർ -ടാലന്റ് അക്വിസിഷൻ, ലക്ഷ്മി പ്രസാദ് – അസോസിയേറ്റ് മാനേജർ – ടാലന്റ് അക്വിസിഷൻ, അവിനാഷ് ചന്ദ്രൻ – കമ്പനി സെക്രട്ടറി & ലീഗൽ കൗൺസൽ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.