പൊതു വിവരം

സംസ്കൃതസർവ്വകലാശാലയിലെ ശങ്കരജയന്തി ആഘോ ഷങ്ങൾ 19ന്

By ദ്രാവിഡൻ

May 18, 2023

Please find the documents attached along with this e-mail. Kindly do the necessities to issue the material in your esteemed publication

18.05.2023

പ്രസിദ്ധീകരണത്തിന്

സംസ്കൃതസർവ്വകലാശാലയിലെ ശങ്കരജയന്തി ആഘോഷങ്ങൾ 19ന്

ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ ശങ്കരജയന്തി ആഘോഷങ്ങൾ മെയ് 19ന് രാവിലെ 10ന് കാലടി മുഖ്യക്യാമ്പസിലുള്ള യൂട്ടിലിറ്റി സെന്ററിൽ ആരംഭിക്കും. മ്യൂസിക് വിഭാഗത്തിലെ പി.ജി. വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന ശങ്കരസ്തുതികളോടെ ആരംഭിക്കുന്ന സംഗീതസപര്യയ്ക്ക് ശേഷം ശ്രീ ശങ്കര വാർഷിക പ്രഭാഷണത്തോടനു ബന്ധിച്ചുള്ള പൊതുസമ്മേളനം ആരംഭിക്കും. ബറോഡയിലെ എം.എസ്. യൂണിവേഴ്സിറ്റിയിലെ കലാചരിത്ര വിഭാഗം മുൻമേധാവിയും കലാചരിത്രകാരനുമായ പ്രൊഫ. ശിവജി കെ. പണിക്കർ "ഇന്ത്യൻ കലയിലെ ഭാരതീയത : ഒരു മുൻകാല ചോദ്യം ചെയ്യൽ" എന്ന വിഷയത്തിൽ ശ്രീ ശങ്കര വാർഷികപ്രഭാഷണം നടത്തും. വൈസ് ചാൻസലർ ഡോ. എം.വി. നാരായണൻ അധ്യക്ഷനായിരിക്കും. പ്രോ. വൈസ് ചാൻസലർ പ്രൊഫ. കെ. മുത്തുലക്ഷ്മി വിവിധ എൻഡോവ്മെന്റുകൾ വിതരണം ചെയ്യും. രജിസ്ട്രാർ പ്രൊഫ. എം.ബി. ഗോപാലകൃഷ്ണൻ, ഡോ. ജി. ശ്രീവിദ്യ എന്നിവർ പ്രസംഗിക്കും. ഉച്ചകഴിഞ്ഞ് രണ്ടുമുതൽ കൂത്തമ്പലത്തിൽ ഭരതനാട്യം, മോഹിനിയാട്ടം, സംഗീതക്കച്ചേരി എന്നിവയും നടക്കും.

ജലീഷ് പീറ്റർ

പബ്ലിക് റിലേഷൻസ് ഓഫീസർ

ഫോൺ നം : 9447123075