പൊതു വിവരം

NEWS – ആദിപുരുഷ് ഓഡിയോ ലോഞ്ച് മുംബൈയിൽ ; ജയ് ശ ്രീറാം ഗാനം തത്സമയം അവതരിപ്പിക്കാൻ ഒരുങ്ങി സംഗീത സംവിധായകരായ അജയും അതുലും

By ദ്രാവിഡൻ

May 19, 2023

ആദിപുരുഷ് ഓഡിയോ ലോഞ്ച് മുംബൈയിൽ ; ജയ് ശ്രീറാം ഗാനം തത്സമയം അവതരിപ്പിക്കാൻ ഒരുങ്ങി സംഗീത സംവിധായകരായ അജയും അതുലും ഓം റൗട്ട്-പ്രഭാസ് ചിത്രം ആദിപുരുഷ് റിലീസിനോട് അടുക്കുമ്പോൾ ചിത്രത്തിലെ ജയ് ശ്രീറാം എന്ന ഗാനം തത്സമയം അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് സംഗീത സംവിധായകരായ അജയും അതുലും. മുംബൈയിൽ നടക്കുന്ന ആദിപുരുഷിൻറെ ഓഡിയോ ലോഞ്ച് വേദിയിൽ വെച്ചാണ് 30 ലധികം കോറസ് ഗായകർക്കൊപ്പം ഇരുവരും ലൈവ് ഓർക്കസ്ട്ര അവതരിപ്പിക്കുക. മനോജ് മുൻതാഷിറാണ് ജയ് ശ്രീറാം ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത്.

സിനിമയുടെ ആത്മാവ് ജയ് ശ്രീറാമിൽ കുടികൊള്ളുന്നുവെന്ന് ആദിപുരുഷിന്റെ മുഴുവൻ ടീമും വിശ്വസിക്കുന്നു. ഇന്ത്യൻ സിനിമ കണ്ടതിൽ വെച്ച് ഏറ്റവും വലിയ ഓഡിയോ ലോഞ്ചുകളിലൊന്നിനാകും മുംബൈ സാക്ഷ്യം വഹിക്കുക എന്നാണ് അണിയറപ്രവർത്തകർ പറയുന്നത്.

ടി- സീരിയസ്, റെട്രോഫൈല്‍സിന്റെ ബാനറില്‍ ഭൂഷണ്‍ കുമാറും കൃഷ്ണകുമാറും ഓം റൗട്ടും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. നന്മയുടെ വിജയത്തെ ചുറ്റിപ്പറ്റിയുള്ള ഇന്ത്യന്‍ ഇതിഹാസത്തിന്റെ കഥയാണ് ചിത്രത്തിന്റെ പ്രമേയം. സാഹോയ്ക്കും രാധേശ്യാമിനും ശേഷം നിര്‍മ്മാതാവായ ഭൂഷണ്‍ കുമാറുമായുള്ള പ്രഭാസിന്റെ മൂന്നാമത്തെ പ്രോജക്ടാണ് ആദിപുരുഷ് എന്ന ത്രിഡി ചിത്രം. ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ഏറെ ജനപ്രീതിയുള്ള ഒരു അദ്ധ്യായത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രം ഹിന്ദിയിലും തെലുങ്കിലുമാണ് ചിത്രീകരിക്കുക. കൂടാതെ, തമിഴ്, മലയാളം, മറ്റു വിദേശഭാഷകളിലേക്കും ഡബ് ചെയ്തിട്ടുണ്ട്.ഛായാഗ്രഹണം – ഭുവന്‍ ഗൗഡ , സംഗീത സംവിധാനം – രവി ബസ്രുര്‍ . എഡിറ്റിംഗ് -അപൂര്‍വ്വ മോടിവാലെ, ആഷിഷ് എം ഹത്രെ. സംഗീതം – അജയ്- അതുല്‍. പശ്ചാത്തല സംഗീതം – സഞ്ചിത് ബല്‍ഹാറ, അങ്കിത് ബല്‍ഹാറ. ചിത്രം 2023 ജൂൺ 16 ന് ആഗോളതലത്തിൽ റിലീസ് ചെയ്യും.

This post has already been read 351 times!