https://bit.ly/JaiShriRam-Malayalam
ആദിപുരുഷിലെ ജയ് ശ്രീറാം ഗാനം ഏറ്റെടുത്ത് ആരാധകർ
പ്രഭാസ് നായകനായെത്തുന്ന ആദിപുരുഷിന്റെ ഓഡിയോ ലോഞ്ച് നടന്നു. സംഗീത സംവിധായകരായ അജയും അതുലും ഒന്നിച്ചാണ് ജയ് ശ്രീറാം എന്ന ഗാനം ലൈവ് ഓർക്കസ്ട്രയോടെ പുറത്തിറക്കിയത്. ഇപ്പോഴിതാ ഏറ്റവുമധികം ആളുകൾ കണ്ട വീഡിയോ എന്ന റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് ഈ ഗാനം.
ടി- സീരിയസ്, റെട്രോഫൈല്‍സിന്റെ ബാനറില്‍ ഭൂഷണ്‍ കുമാറും കൃഷ്ണകുമാറും ഓം റൗട്ടും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. നന്മയുടെ വിജയത്തെ ചുറ്റിപ്പറ്റിയുള്ള ഇന്ത്യന്‍ ഇതിഹാസത്തിന്റെ കഥയാണ് ചിത്രത്തിന്റെ പ്രമേയം. സാഹോയ്ക്കും രാധേശ്യാമിനും ശേഷം നിര്‍മ്മാതാവായ ഭൂഷണ്‍ കുമാറുമായുള്ള പ്രഭാസിന്റെ മൂന്നാമത്തെ പ്രോജക്ടാണ് ആദിപുരുഷ് എന്ന ത്രിഡി ചിത്രം. ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ഏറെ ജനപ്രീതിയുള്ള ഒരു അദ്ധ്യായത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രം ഹിന്ദിയിലും തെലുങ്കിലുമാണ് ചിത്രീകരിക്കുക. കൂടാതെ, തമിഴ്, മലയാളം, മറ്റു വിദേശഭാഷകളിലേക്കും ഡബ് ചെയ്തിട്ടുണ്ട്.ഛായാഗ്രഹണം – ഭുവന്‍ ഗൗഡ , സംഗീത സംവിധാനം – രവി ബസ്രുര്‍ . എഡിറ്റിംഗ് -അപൂര്‍വ്വ മോടിവാലെ, ആഷിഷ് എം ഹത്രെ. സംഗീതം – അജയ്- അതുല്‍. പശ്ചാത്തല സംഗീതം – സഞ്ചിത് ബല്‍ഹാറ, അങ്കിത് ബല്‍ഹാറ. ചിത്രം 2023 ജൂൺ 16 ന് ആഗോളതലത്തിൽ റിലീസ് ചെയ്യും.
MEDIA CONTACT Vijin Vijayappan Mob:9544412752 Ten Degree North Communication Raveela,TC 82/5723(3) Door no.FF 02 Chettikulangara,TVM
This post has already been read 6693 times!