പൊതു വിവരം

Press Club News- അഞ്ചാമത് റെഡ് ടീം സൈബര്‍ സെക്യൂരിറ ്റി സമ്മിറ്റ് കൊച്ചിയില്‍

By ദ്രാവിഡൻ

May 26, 2023

അഞ്ചാമത് റെഡ് ടീം സൈബര്‍ സെക്യൂരിറ്റി സമ്മിറ്റ് കൊച്ചിയില്‍

കൊച്ചി: റെഡ് ടീം ഹാക്കേഴ്സ് അക്കാദമി സംഘടപ്പിക്കുന്ന അഞ്ചാമത് സൈബര്‍ സെക്യൂരിറ്റി സമ്മിറ്റ് കൊച്ചിയില്‍ നടക്കും. മെയ് 27ന് ഇടപ്പള്ളി മാരിയറ്റ് ഹോട്ടലാണ് സമ്മിറ്റിന് വേദിയാകുക. സൈബര്‍ രംഗത്തെ പ്രമുഖര്‍ നയിക്കുന്ന സമ്മിറ്റ് ഉദ്ഘാടന സമ്മേളനത്തില്‍ ഹൈബി ഈഡന്‍ എംപി മുഖ്യാതിഥിയായിരിക്കും. സൈബര്‍ സെക്യൂരിറ്റി സ്പെഷ്യലിസ്റ്റ് ദിനേഷ് ബറേജ, ഇസി കൗണ്‍സില്‍ സീനിയര്‍ ഡയറക്ടര്‍ പൂജ ജോഷി, അമൃത വിശ്വ വിദ്യാപീഠം അസിസ്റ്റന്റ് പ്രൊഫസര്‍ വിപിന്‍ പവിത്രന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കുമെന്ന് റെഡ് ടീം ഹാക്കേഴ്സ് അക്കാദമി അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

തുടര്‍ന്ന് നടക്കുന്ന അനുമോദന ചടങ്ങില്‍ റെഡ് ടീം അക്കാദമി വിദ്യാര്‍ത്ഥികളും ബഗ് ബൗണ്ടിയിലൂടെ 25 ലക്ഷം രൂപ പ്രതിഫലം ലഭിച്ച ഗോകുല്‍ സുധാകര്‍, നൂറിലധികം വെബ്സൈറ്റുകളുടെ തകരാറുകള്‍ കണ്ടെത്തിയ യുവ ഹാക്കറിനുള്ള ഹര്‍വാര്‍ഡ് വേള്‍ഡ് റെക്കോര്‍ഡ് ജേതാവ് മുഹമ്മദ് ആഷിക് എന്നിവരെ അനുമോദിക്കും.

റീസെക്യൂരിറ്റി മാനേജിംഗ് ഡയറക്ടര്‍ അഹമ്മദ് ഹലാബി, റെഡ് ടീം ഹാക്കര്‍ അക്കാദമി സ്ഥാപകന്‍ ജയ്സല്‍ അലി, സൈബര്‍ സെക്യൂരിറ്റി സ്പെഷ്യലിസ്റ്റ് ദിനേഷ് ബറേജ, ഇസി കൗണ്‍സില്‍ ഇന്ത്യ സീനിയര്‍ ഡയറക്ടര്‍ പൂജ ജോഷി, ഇന്‍ഷര്‍മേഷന്‍ സെക്യൂരിറ്റി കണ്‍സള്‍ട്ടന്റ് സീഡന്‍ ഡിസൂസ, ഇന്‍ഷര്‍മേഷന്‍ സെക്യൂരിറ്റി എഞ്ചിനീയര്‍ മുഹമ്മദ് ആരിഫ്, അമൃത വിശ്വ വിദ്യാപീഠം അസിസ്റ്റന്റ് പ്രൊഫസര്‍ വിപിന്‍ പവിത്രന്‍, അല്‍ഷയ ഗ്രൂപ്പ് പെനെട്രേഷന്‍ ടെസ്റ്റിംഗ് മേധാവി വാലിദ് ഫാവര്‍, റീസെക്യൂരിറ്റി സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍ തഹ ഹലാബി, ടെറാംഗിള്‍ എംഡി ആദിത്യ പി എസ്, സൈബര്‍സ്മിത് സെക്വര്‍ ഡയറക്ടര്‍ സ്മിത്ത് ഗൊണ്‍സാല്‍വസ് തുടങ്ങി ഇരുപതോളം വിദഗ്ധന്‍ വിവിധ സെഷനുകള്‍ കൈകാര്യം ചെയ്യും.

റെഡ് ടീം ഹാക്കര്‍ അക്കാദമി സ്ഥാപകന്‍ ജയ്സല്‍ അലി, ഡയറക്ടര്‍മാരായ ജസ്‌ന ജയ്‌സല്‍, നാസിഫ് നവാബ്, ഫിനാന്‍സ് മാനേജര്‍ മുഹമ്മദ് ഷബീബ്, കൊച്ചി ബ്രാഞ്ച് മാനേജര്‍ മുഹമ്മദ് നബീൽ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.