ഫ്ളിപ്കാര്‍ട്ട് ബിഗ് എന്‍ഡ് ഓഫ് സീസണ്‍ സെയില്‍ ആരംഭിച്ചു
കൊച്ചി: ഇ-കൊമേഴ്‌സ് പ്ലാറ്റ്ഫോമായ ഫ്ളിപ്കാര്‍ട്ട് ബിഗ് എന്‍ഡ് ഓഫ് സീസണ്‍ സെയില്‍ ആരംഭിച്ചു. ഇന്ത്യയിലുടനീളമുള്ള ദശലക്ഷക്കണക്കിന് ഉപഭോക്താക്കള്‍ക്കായി ഫാഷന്‍, ബ്യൂട്ടി, ലൈഫ് സ്‌റ്റൈല്‍ വിഭാഗങ്ങളില്‍ വൈവിധ്യമാര്‍ന്ന കളക്ഷനുകളുമായി 200,000 വില്‍പനക്കാരെയും 10,000-ലധികം ബ്രാന്‍ഡുകളുടേയും ഉല്‍പ്പന്നങ്ങള്‍ ലഭിക്കും. ഇമേജ് സെര്‍ച്ച്, വീഡിയോ കാറ്റലോഗ്, വെര്‍ച്വല്‍ ട്രൈ-ഓണ്‍, വീഡിയോ കൊമേഴ്‌സ്, ടോപ്പ് ഫില്‍ട്ടറുകള്‍ എന്നിവയിലൂടെ വ്യത്യസ്തമായ ഷോപ്പിംഗ് അനുഭവം ലഭിക്കും.
ലക്ഷക്കണക്കിന് വില്‍പ്പനക്കാരെയും ബ്രാന്‍ഡുകളെയും ഉപഭോക്താക്കളെയും ഒരിക്കല്‍ക്കൂടി ഒരുമിച്ച് കൊണ്ടുവരുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ടെന്ന് ഫ്ളിപ്കാര്‍ട്ട് ഫാഷന്‍ സീനിയര്‍ ഡയറക്ടര്‍ അഭിഷേക് മാലൂ പറഞ്ഞു. പേടിഎം യുപിഐയില്‍ നിന്ന് 250 രൂപയുടെ ഏറ്റവും കുറഞ്ഞ പര്‍ച്ചേസിന് 25 രൂപയും 1000 രൂപയുടെ മിനിമം ഓര്‍ഡറിന് 100 രൂപയും ഐസിഐസിഐ, എസ്ബിഐ ഉപഭോക്താക്കള്‍ക്ക് മിനിമം 500 രൂപയ്ക്ക് പര്‍ച്ചേസ് ചെയ്യുമ്പോള്‍ 10 ശതമാനം തല്‍ക്ഷണ കിഴിവ് ലഭിക്കുന്നു.
— Thanks and Regards, ATHIRA 9946574850
This post has already been read 753 times!