Dear sir, ബജാജ് അലയന്‍സ് ലൈഫ് ദുബായില്‍ ഓഫീസ് ആരംഭിച്ചു കൊച്ചി : സ്വകാര്യ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനിയായ ബജാജ് അലയന്‍സ് ലൈഫ്, ദുബായില്‍ ആദ്യത്തെ റെപ്രസെന്റേറ്റീവ് ഓഫീസ് തുറന്നു. ദുബായിലും ജിസിസി മേഖലയിലും ഉള്ള എന്‍ആര്‍ഐ ഉപഭോക്താക്കള്‍ക്ക് കമ്പനിയുടെ ‘കസ്റ്റമര്‍ ഫസ്റ്റ്’ സേവനങ്ങള്‍ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണിത്. ജിസിസി മേഖലയിലുള്ള എന്‍ആര്‍ഐ ഉപഭോക്താക്കള്‍ക്ക് പോളിസികളുമായി ബന്ധപ്പെട്ട് തടസ്സമില്ലാത്ത സേവനം ലഭ്യമാക്കുന്നതിനും, നിക്ഷേപം, സമ്പാദ്യം, റിട്ടയര്‍മെന്റ് തുടങ്ങി ബജാജ് അലയന്‍സ് ലൈഫിന്റെ ഉല്‍പ്പന്നങ്ങളെക്കുറിച്ചുള്ള സംശയങ്ങള്‍ക്ക് ഉത്തരം കണ്ടെത്താനും റെപ്രസെന്ററ്റീവ് ഓഫീസിലൂടെ സാധിക്കും.
പുതിയ ഓഫീസിലൂടെ ‘ജിസിസിയിലെ ഉപഭോക്താക്കള്‍ക്ക് സുഗമമായ സേവനം നല്‍കാന്‍ സാധിക്കുമെന്നും കസ്റ്റമര്‍ ഫസ്റ്റ് ഫോക്കസ് ഉപയോഗിച്ച് ശാക്തീകരിച്ച മികച്ച ടീം, ഏറ്റവും പുതിയ സാങ്കേതികവിദ്യകള്‍, നവീകരണങ്ങള്‍ എന്നിവയിലൂടെ എന്‍ആര്‍ഐ ഉപഭോക്താക്കള്‍ നടത്തുന്ന ഓരോ ഇടപാടും തൃപ്തികരമാക്കുമെന്നും ബജാജ് അലയന്‍സ് ലൈഫ് ഇന്‍ഷുറന്‍സ് എംഡിയും സിഇഒയുമായ തരുണ്‍ ചുഗ് പറഞ്ഞു.ദുബായില്‍ റെപ്രസെന്ററ്റീവ് ഓഫീസ് തുറക്കുന്നത് ബജാജ് അലയന്‍സ് ലൈഫിന്റെ വളര്‍ച്ചാ പദ്ധതിയിലെ ഒരു സുപ്രധാന നാഴികക്കല്ലാകും. ഗള്‍ഫ് വിപണിയില്‍ ഉപഭോക്താക്കള്‍ക്ക് മികച്ച സേവനം നല്‍കാനുള്ള കമ്പനിയുടെ പ്രതിബദ്ധത ഇതു തെളിയിക്കുകയും ചെയ്യുന്നു.
PHOTO CAPTION (ഇടത്തുനിന്ന് വലത്തോട്ട്) – ചീഫ് ഡിസ്ട്രിബ്യൂഷന്‍ ഓഫീസറും ഇന്‍സ്റ്റിറ്റിയൂഷണല്‍ ബിസിനസ് മേധാവിയുമായ ധീരജ് സെഹ്ഗാലാല്‍,ബജാജ് അലയന്‍സ് ലൈഫ് ഇന്‍ഷുറന്‍സ് എംഡിയും സിഇഒയുമായ തരുണ്‍ ചുഗ്,ലീഗല്‍, കംപ്‌ളയന്‍സ് ആന്‍ഡ് എഫ്പിയുമായ അനില്‍ പിഎം തുടങ്ങിയവര്‍