ബ്യൂട്ടി ആന്‍ഡ് ഗ്രൂമിംഗ് ബ്രാന്‍ഡുകള്‍ക്കായി ഫ്ളിപ്കാര്‍ട്ട് ഗ്ലാം അപ്പ് ഫെസ്റ്റിന് തുടക്കമായി
കൊച്ചി: ബ്യൂട്ടി ആന്‍ഡ് ഗ്രൂമിങിനായി ഫ്ളിപ്പ്കാര്‍ട്ട് ആദ്യത്തെ ഗ്ലാം അപ്പ് ഫെസ്റ്റ് ആരംഭിച്ചു. മുംബൈയിലെ ഗ്രാന്‍ഡ് ഹയാത്തില്‍ നടന്ന ചടങ്ങില്‍ നിരവധി പ്രമുഖര്‍ പങ്കെടുത്തു. ഈ വര്‍ഷം ഏറ്റവും കൂടുതല്‍ കാത്തിരിക്കുന്ന ഷോപ്പിംഗ് ഇവന്റുകളില്‍ ഒന്നായ ഗ്ലാം അപ്പ് ഫെസ്റ്റില്‍ പ്രമുഖ ബ്യൂട്ടി ആന്‍ഡ് ഗ്രൂമിംഗ് ബ്രാന്‍ഡുകള്‍, നിരവധി സെലിബ്രിറ്റികള്‍, 300ലധികം ഇന്‍ഫ്ളുവന്‍സര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു. പരിനീതി ചോപ്ര, കാജല്‍ അഗര്‍വാള്‍, ക്രിസ്റ്റില്‍ ഡിസൂസ, ഭുവന്‍ ബാം എന്നിവരുടെ സാന്നിധ്യം ശ്രദ്ധേമായി.
മൈഗ്ലാം, ലോറിയല്‍, മാമാ എര്‍ത്ത്, നിവിയ, മിനിമലിസ്റ്റ്, ലാക്‌മെ, ബ്രൂട്ട്, ബെയര്‍ഡോ തുടങ്ങിയ മികച്ച ബ്രാന്‍ഡുകളില്‍ നിന്നുള്ള വ്യവസായ പ്രമുഖര്‍ പങ്കെടുത്തു. ഐക്കോണിക് ബ്യൂട്ടി, ലിപ്സ്റ്റിക്കുകള്‍, ഫെയ്‌സ് സെറം, ഫൗണ്ടേഷന്‍, പെര്‍ഫ്യൂമുകള്‍ തുടങ്ങിയ മേക്കപ്പ് ശേഖരങ്ങളും വെല്‍നസ് ഉല്‍പ്പന്നങ്ങളും ഫെസ്റ്റിലുണ്ടാകും. വൈവിധ്യമാര്‍ന്ന ഉപഭോക്തൃ ആവശ്യങ്ങള്‍ നിറവേറ്റുന്ന വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങളും ഏറ്റവും പുതിയ ട്രെന്‍ഡുകളും ലഭ്യമാക്കുകയാണ് ഫെസ്റ്റിന്റെ ലക്ഷ്യമെന്ന് ഫ്‌ളിപ്പ്കാര്‍ട്ടിലെ ഹോം ആന്‍ഡ് ജനറല്‍ മെര്‍ച്ചന്‍ഡൈസ്, കണ്‍സ്യൂമബിള്‍സ് (എഫ്എംസിജി) സീനിയര്‍ ഡയറക്ടര്‍ കാഞ്ചന്‍ മിശ്ര പറഞ്ഞു. ഗ്ലാം അപ്പ് സെയില്‍ ജൂണ്‍ 18 വരെ ഫ്‌ളിപ്പ്കാര്‍ട്ട് ആപ്പില്‍ തത്സമയമായിരിക്കും.