ബാബു കെ എയുടെ ‘മഴമേഘങ്ങള്‍ക്ക് മേലെ’ പ്രകാശനം വെള്ളിയാഴ്ച
തൃശൂര്‍: ബാങ്കിങ് രംഗത്തെ അതികായനും മാനേജ്‌മെന്റ് വിദഗ്ധനുമായ ബാബു കെ എയുടെ ജീവിതാനുഭവങ്ങളുടെ സമാഹാരമായ ‘മഴമേഘങ്ങള്‍ക്ക് മേലെ’ വെള്ളിയാഴ്ച പ്രകാശനം ചെയ്യും. കേരള സാഹിത്യ അക്കാദമിയുടെ വൈലോപ്പിള്ളി ഹാളില്‍ വൈകീട്ട് 5.30ന് നടക്കുന്ന ചടങ്ങില്‍ സാഹിത്യവിമര്‍ശകനും പ്രഭാഷകനുമായ ഡോ. പി വി കൃഷ്ണന്‍നായര്‍ പ്രകാശനം നിര്‍വഹിക്കും. കവിയും തിരക്കഥാകൃത്തുമായ പി എന്‍ ഗോപീകൃഷ്ണന്‍ പുസ്തകം ഏറ്റുവാങ്ങും. ബാബു കെ എയുടെ ഔദ്യോഗികവും വ്യക്തിപരവുമായ ജീവിതാനുഭവങ്ങളുടെ പ്രചോദിപ്പിക്കുന്ന വിവരണമാണ് ഈ പുസ്തകം.
നാലുപതിറ്റാണ്ടിലേറെ നീണ്ട ബാങ്കിങ് കരിയറില്‍ ഉന്നത പദവികള്‍ വഹിച്ച ബാബു കെ എ ഇപ്പോള്‍ സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ ഇന്റേണല്‍ ഓംബുഡ്‌സ്മാന്‍ ആണ്. ഫെഡറല്‍ ബാങ്കില്‍ നിന്ന് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് പദവിയില്‍ നിന്ന് വിരമിച്ച ശേഷം മാനേജ്‌മെന്റ്, ലീഡര്‍ഷിപ്പ്, മാര്‍ക്കറ്റിങ് തുടങ്ങിയ മേഖലകളിലെ പ്രമുഖ പരിശീലകന്‍ കൂടിയാണ്.
പ്രകാശന ചടങ്ങില്‍ ടി നരേന്ദ്രന്‍ അധ്യക്ഷത വഹിക്കും. ഗ്രന്ഥകര്‍ത്താവ് മറുപടി പ്രസംഗം നടത്തും. ഇ ഡി ഡേവിസ്, സി പി ഗംഗാധരന്‍, സി ആര്‍ മഞ്ജു എന്നിവര്‍ സംസാരിക്കും.
This post has already been read 934 times!