Dear Sir/ Ma’am,
Hope you are doing well.
Enclosed is the Press Release of Joyalukkas on the launch of their new bridal collection, Sita Kalyanam. Kindly consider the same in your esteemed publication. Photograph attached.
‘സീതാ കല്യാണം’ ബ്രൈഡല്‍ കലക്ഷനുമായി ജോയ്ആലുക്കാസ്
കൊച്ചി: മുന്‍നിര സ്വര്‍ണാഭരണ നിര്‍മാതാക്കളായ ജോയ്ആലുക്കാസ് അനശ്വര പ്രണയത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊള്ളുന്ന ‘സീതാ കല്യാണം’ ബ്രൈഡല്‍ കലക്ഷന്‍ അവതരിപ്പിച്ചു. പരമ്പരാഗത ക്ഷേത്രാഭരണങ്ങളുടെ ആകര്‍ഷണീയതയും കരകൗശല മികവും, പാരമ്പര്യവും ട്രെന്‍ഡും സമന്വയിക്കുന്ന ഏറ്റവും മികച്ച ആഭരണങ്ങളാണ് ഈ കലക്ഷനില്‍ ലഭ്യമാക്കിയിരിക്കുന്നത്. പുരാണേതിഹാസമായ രാമായണം അനശ്വരമാക്കിയ പ്രണയത്തില്‍ നിന്നും ഭക്തിയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊള്ളുന്ന രൂപകല്‍പ്പനയിലാണ് ഈ ശേഖരം ഒരുക്കിയിരിക്കുന്നത്. ശ്രീരാമന്റെയും ആത്മമിത്രമായ സീതയുടെയും സ്വര്‍ഗീയ സംഗമത്തിന്റെ ആഘോഷം കൂടിയാണ് ഈ വിപുലമായ ബ്രൈഡല്‍ കലക്ഷന്‍. സീതാ കല്യാണം ബ്രൈഡല്‍ കലക്ഷനിലെ അതിമനോഹര ആഭരണങ്ങള്‍ പരമ്പരാഗത ക്ഷേത്രാഭരണങ്ങളുടെ സൂക്ഷ്മനിര്മിതി അനുകരിക്കുന്നു. പൈതൃക ശൈലിയില്‍ അഗ്രഗണ്യരായ കരകൗശല വിദഗ്ധര്‍ രൂപകല്‍പ്പന ചെയ്തെടുത്ത ഈ ആഭരണശേഖരം കുറ്റമറ്റ നൈപുണ്യത്തിന്റെ പ്രതീകങ്ങളാണ്. “പരമ്പരാഗത ഇന്ത്യന്‍ മൂല്യങ്ങളെ വിലമതിക്കുന്ന ആധുനിക വധുവിന് വേണ്ടി സവിശേഷമായി ഒരുക്കിയ അതുല്യ ആഭരണ ശേഖരമാണ് സീതാ കല്യാണം. പ്രഢിയും ഉന്നത പാരമ്പര്യവും വിളിച്ചോതുന്ന സ്റ്റൈലുകളില്‍ ആഭരണങ്ങള്‍ നിര്‍മിക്കുന്നതില്‍ ജോയ് ആലുക്കാസ് എന്നും മുന്നിലാണ്. സീതാ കല്യാണം കലക്ഷനും ഈ ആശയം ഉള്‍ക്കൊള്ളുന്നു,” ജോയ്ആലുക്കാസ് ഗ്രൂപ്പ് ചെയര്‍മാനും എംഡിയുമായ ജോയ് ആലുക്കാസ് പറഞ്ഞു. ഇന്ത്യയിലുടനീളമുള്ള ജോയ് ആലുക്കാസ് ഷോറൂമുകളില്‍ സീതാ കല്യാണം ബ്രൈഡല്‍ കലക്ഷനിലെ വൈവിധ്യമാര്‍ന്ന ആഭരണങ്ങള്‍ ലഭ്യമാണ്.
Regards,
Anna Priyanka Roby
Assistant Account Manager
#C O N C E P T I N T E G R A T E D
Winner of multiple awards at Adgully ImageXX 2022 | Kaleido ET Brand Equity Awards 2022 | CorpComm Vision & Innovation Summit 2022 | India Content Leadership Awards 2022 | Great Indian BFSI PR Agency Award 2022 | Silver in Healthcare Marketing Campaign at 12th IPRCCA 2021 | Silver in Diversity & Inclusion at Campaign Asia PR Awards 2021