പൊതു വിവരം

പത്രക്കുറിപ്പ് : അസാപ് കേരളയുടെ ആസ്പയർ 2023 തൊഴിൽ മേള ജൂലൈ 10ന്

By ദ്രാവിഡൻ

July 03, 2023

ബഹുമാനപ്പെട്ട സർ,

അസാപ് കേരളയുടെ തൊഴിൽമേളയുമായി ബന്ധപ്പെട്ട പത്രക്കുറിപ്പാണ്. കേരളത്തിലെ മുഴുവൻ യുവജങ്ങൾക്കും പ്രയോജനപ്പെടുന്ന രീതിയിലുള്ള ഒരു തൊഴിൽമേളയെന്ന നിലയിൽ ഇതിന് അർഹിക്കുന്ന വാർത്ത പ്രാധാന്യം നൽകണമെന്ന് അപേക്ഷിക്കുന്നു.

<

p dir=”ltr”>പത്രക്കുറിപ്പ്

<

p dir=”ltr”>അസാപ് കേരളയുടെ ആസ്പയർ 2023 തൊഴിൽ മേള ജൂലൈ 10ന്

<

p dir=”ltr”>Ø ടാറ്റയിലും എച്ഡിഎഫ്സിയിലും നിസാൻ ഡിജിറ്റലിലും മികച്ച അവസരങ്ങൾ

<

p dir=”ltr”>Ø തൊഴിൽപരിചയമുള്ളവർക്കും ഇല്ലാത്തവർക്കും രജിസ്റ്റർ ചെയ്യാം

<

p dir=”ltr”>Ø 20 ലക്ഷം രൂപ വരെ വാർഷിക ശമ്പളം

<

p dir=”ltr”>Ø 500ലധികം അവസരങ്ങൾ

<

p dir=”ltr”>തിരുവനന്തപുരം: മുൻനിര ബഹുരാഷ്ട്ര ടെക്ക്, ബാങ്കിങ് കമ്പനികളിൽ നിരവധി തൊഴിലവസരങ്ങളുമായി ആസ്പയർ 2023 തൊഴിൽമേള ജൂലൈ 10ന് കഴക്കൂട്ടം, ചന്തവിള കിൻഫ്ര കാമ്പസിലെ അസാപ് കമ്യൂണിറ്റി സ്കിൽ പാർക്കിൽ നടക്കും. തൊഴിൽ നൈപുണ്യമുള്ളവരും ബിരുദം/ ബിരുദാനന്തര ബിരുദ വിദ്യാഭ്യാസ യോഗ്യതയുള്ളവരുമായ തൊഴിലന്വേഷകർക്കും പുതുതായി പഠിച്ചിറങ്ങിയവർക്കും പങ്കെടുക്കാം.

<

p dir=”ltr”>ടാറ്റ എൽക്സി, നിസാൻ ഡിജിറ്റൽ, എച്ഡിഎഫ്സി ബാങ്ക് തുടങ്ങി ഐടി/ഐടിഎസ്, ഓട്ടോമൊബൈൽ, ബാങ്കിങ്, മെഡിക്കൽ മേഖലകളിൽ നിന്നുള്ള മുപ്പതോളം പ്രമുഖ കമ്പനികളാണ് യോഗ്യതയുള്ള തൊഴിലന്വേഷകരെ തേടി ഈ മേളയിൽ പങ്കെടുക്കുന്നത്. 14 വർഷം വരെ പ്രവർത്തി പരിചയമുള്ളവർക്കും പങ്കെടുക്കാൻ മേളയിൽ അവസരമുണ്ട്. 20 ലക്ഷം രൂപ വരെ വാർഷിക ശമ്പളം ലഭിക്കുന്ന ജോലികളുമുണ്ട്. ഐടിഐ/ ഡിപ്ലോമ, ഡിഗ്രി, ബികോം, ബിടെക്, എംബിഎ, എംടെക്, എം കോം, ജനറൽ ഡ്യൂട്ടി അസിസ്റ്റന്റ്, നഴ്സിംഗ്, പ്ലസ് ടു ഉൾപ്പെടെയുള്ള വിദ്യാഭ്യാസ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്കാണ് തൊഴിൽമേള സംഘടിപ്പിക്കുന്നത്.

<

p dir=”ltr”>അസാപ് കേരളയിൽ പരിശീലനം നേടിയവർക്ക് രജിസ്ട്രേഷൻ സൗജന്യമാണ്‌. അസാപിനു പുറത്തു നിന്നുള്ള ഉദ്യോഗാർത്ഥിക്ക് 200 രൂപയാണ് രജിസ്ട്രേഷൻ ഫീസ്. രജിസ്റ്റർ ചെയ്യാനുള്ള ലിങ്ക്: https://asapkerala.gov.in/welcome-to-aspire-2023/ കൂടുതൽ വിവരങ്ങൾക്ക്: 9946001231, 8075549658