പൊതു വിവരം

PR_ എട്ടു പുതിയ ശാഖകൾ തുറന്ന് ഫെഡറൽ ബാങ്ക്

By ദ്രാവിഡൻ

July 03, 2023

Dear Sir,

Warm Greetings from ConceptPR…

Sharing below the press note on Federal Bank Expands its Footprint with the Opening of 8 New Branches

Request you to consider the same in your esteemed publication.

എട്ടു പുതിയ ശാഖകൾ തുറന്ന് ഫെഡറൽ ബാങ്ക്

കൊച്ചി: ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലായി ഫെഡറൽ ബാങ്ക് എട്ടു പുതിയ ശാഖകൾ തുറന്നു. കാമറെഡ്ഡി (തെലങ്കാന), മൈസൂർ/ കുവെംപു നഗർ (കർണാടക), ഗുമ്മിഡിപൂണ്ടി, വലസരവാക്കം, മറൈമലൈ നഗർ, മാളികൈക്കോട്ടം (തമിഴ്‌നാട്), അജ്മീർ, ഭിൽവാര (രാജസ്ഥാൻ) എന്നിവിടങ്ങളിലാണ് പുതിയ ശാഖകൾ തുറന്നത്. മെച്ചപ്പെട്ട സാമ്പത്തിക സേവനങ്ങൾ നൽകുന്നതിനും സാമ്പത്തിക വളർച്ച പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ബാങ്കിന്റെ പ്രതിബദ്ധതയുടെ ഭാഗമാണ് ഈ വിപുലീകരണം.

"ഉപഭോക്താക്കളുടെ താല്പര്യങ്ങൾ സംരക്ഷിച്ചുകൊണ്ട്, ബാങ്കിങ് സേവനങ്ങൾ വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി രാജ്യത്തെ 8 പ്രധാനനഗരങ്ങളിൽ ഫെഡറൽ ബാങ്ക് പ്രവർത്തനം ആരംഭിക്കുകയാണ്. ഗുണമേന്മയുള്ള ബാങ്കിങ് സേവനങ്ങൾ എല്ലാവർക്കുമെന്ന ലക്ഷ്യം മുൻനിർത്തി, വ്യക്തികൾക്കും, ബിസിനസുകൾക്കും, സംരംഭകർക്കും ഒരുപോലെ സേവനങ്ങൾ നല്കാൻ പ്രാപ്തമായ ഇടങ്ങളിലാണ് പുതിയ ശാഖകൾ ആരംഭിക്കുന്നത്." ഫെഡറൽ ബാങ്കിന്റെ ബ്രാഞ്ച് ബാങ്കിംഗ് മേധാവി നന്ദകുമാർ വി അഭിപ്രായപ്പെട്ടു.

വ്യക്തിഗത ബാങ്കിങ്, ബിസിനസ് ബാങ്കിങ്, ലോണുകൾ, നിക്ഷേപം സ്വീകരിക്കൽ, വിവിധതരം അക്കൗണ്ടുകളുടെ സൗകര്യം തുടങ്ങി എല്ലാവിധ ബാങ്കിങ് സേവനങ്ങളും പുതിയ ശാഖകളിൽ ലഭ്യമാണ്. കൂടാതെ, വ്യക്തിഗത സാമ്പത്തിക മാർഗനിർദേശവും ഉപഭോക്താക്കൾക്ക് പിന്തുണയും നൽകുന്നതിന് ഫെഡറൽ ബാങ്കിന്റെ പരിചയസമ്പന്നരായ പ്രൊഫഷണലുകളുടെ സംഘം ഓരോ ശാഖയിലും ഉണ്ടാകും. വ്യക്തികളെയും ബിസിനസുകളെയും കമ്മ്യൂണിറ്റികളെയും അവരുടെ ആവശ്യങ്ങൾക്കനുസൃതമായി ബാങ്കിംഗ് സൊല്യൂഷനുകൾ നൽകിക്കൊണ്ട് ശാക്തീകരിക്കുക എന്നതാണ് ഫെഡറൽ ബാങ്കിന്റെ ലക്ഷ്യം. രാജ്യത്തുടനീളമായി ഫെഡറൽ ബാങ്കിന് 1372 ശാഖകളും 1914 എടിഎമ്മുകളുമുണ്ട്.