പൊതു വിവരം

സംസ്കൃത സർവ്വകലാശാലയിൽ പി. ജി. പ്രവേശനംഃ സ ്പെഷ്യൽ റിസർവേഷൻ ഇന്റർവ്യൂ 13 ന്

By ദ്രാവിഡൻ

July 06, 2023

Please find the documents attached along with this e-mail. Kindly do the necessities to issue the material in your esteemed publication

തീയതി : 06.07.2023

പ്രസിദ്ധീകരണത്തിന്

സംസ്കൃത സർവ്വകലാശാലയിൽ പി. ജി. പ്രവേശനംഃ സ്പെഷ്യൽ റിസർവേഷൻ ഇന്റർവ്യൂ 13 ന്

ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ വിവിധ പി. ജി. പ്രോഗ്രാമുകളിലേക്കുളള സ്പെഷ്യൽ റിസർവേഷൻ സീറ്റുകളിലേക്കുളള (എൻ. എസ്. എസ്., എൻ. സി. സി., സ്പോർട്സ്, എക്സ് സർവ്വീസ് മെൻ, കലാപ്രതിഭ, കലാതിലകം, കാഴ്ചശക്തിയില്ലാത്തവർ, അനാഥർ, അംഗപരിമിതർ, ട്രാൻസ്ജെൻഡർ) എന്നിവർക്കുളള ഇന്റർവ്യൂ ജൂലൈ 13ന് (വ്യാഴാഴ്ച) രാവിലെ 11ന് കാലടി സംസ്കൃത സർവ്വകലാശാല മുഖ്യക്യാമ്പസിലെ ലാംഗ്വേജ് ബ്ലോക്കിലെ സെമിനാർ ഹാളിൽ വച്ച് നടത്തപ്പെടുന്നു. റാങ്ക് ലിസ്റ്റിലുളള യോഗ്യരായ വിദ്യാർത്ഥികൾക്ക് അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം പങ്കെടുക്കാവുന്നതാണ്.

ജലീഷ് പീറ്റർ

പബ്ലിക് റിലേഷൻസ് ഓഫീസർ

ഫോൺ നം : 9447123075