<
p dir=”ltr”>
<
p dir=”ltr”>പത്രക്കുറിപ്പ്
<
p dir=”ltr”>കുട്ടികൾക്കായി അസാപ് കേരളയുടെ ഇലക്ട്രോണിക്സ് ഉപകരണ പരിശീലനം
<
p dir=”ltr”>തിരുവനന്തപുരം: 8 മുതൽ 13 വയസ്സ് വരെയുള്ള കുട്ടികളിൽ ഇലക്ട്രോണിക് ഉപകരണങ്ങളെങ്ങനെ കൈകാര്യംചെയ്യാമെന്ന പരിശീലിപ്പിക്കുന്നതിന് അസാപ് കേരള ശില്പശാല സംഘടിപ്പിപ്പിക്കുന്നു. വാട്ട്സ് ഇൻസൈഡ്(What’s Inside) പരിശീലനം അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്ക് കഴക്കൂട്ടത്ത് വെച്ച് ഞായറാഴ്ച്ച (09-07-2023) നടക്കും. കുട്ടികളിലെ അന്വേഷണ കൗതുകം, പ്രശ്ന പരിഹാര കഴിവുകൾ എന്നിവ വർദ്ധിപ്പിക്കുകയാണ് ശില്പശാലയുടെ ലക്‌ഷ്യം. ഇലക്ട്രോണിക് ഉപകരണങ്ങളെങ്ങനെ സംയോജിപ്പിക്കാം, ഉപകരണങ്ങളിലെ വിവിധ ഘടകങ്ങൾ പരിചയപ്പെടൽ, അതിന്റെ തരംതിരിക്കൽ, സുരക്ഷിതമായ ഉപയോഗം എന്നിവ സാങ്കേതിക വിദഗ്ദ്ധരുടെ സഹായത്തോടു കൂടി കുട്ടികളെ ശില്പശാലയിൽ പരിശീലിപ്പിക്കും. ജി എസ് ടി കൂടാതെ 499 രൂപയാണ് രജിസ്ട്രേഷൻ ഫീസ്. വിശദവിവരങ്ങൾക്കായി- 97468 85505
This post has already been read 273 times!