മലബാർ ഗോൾഡിലെ ജീവനക്കാർക്ക് പരിശീലന പരിപാടി സംഘടിപ്പിച്ചു കോഴിക്കോട്: പ്രമുഖ ആഭരണ വില്പനക്കാരായ മലബാർ ഗോൾഡ് ആന്റ് ഡയമണ്ട്സിലെ ജീവനക്കാർക്ക് ജെമോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അമേരിക്കയുടെ (GIA) ഇന്ത്യ ഘടകം പരിശീലന ക്ലാസ് സംഘടിപ്പിച്ചു. ഡയമണ്ട് ആഭരണങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്ന കളർ, ക്ലാരിറ്റി, കട്ട്, കാരറ്റ് വെയ്റ്റ് (4C) എന്നിവയെക്കുറിച്ചാണ് പരിശീലന ക്ലാസ് സംഘടിപ്പിച്ചത്. മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ കോഴിക്കോട്ടെ ഫ്ലാഗ്ഷിപ്പ് സ്റ്റോറിൽ നിന്നുള്ള ഇരുപതിലധികം റീട്ടെയിൽ ജീവനക്കാർ പരിശീലനത്തിൽ പങ്കെടുത്തു.
ജിഐഎ ഇന്ത്യ നടത്തിയ കസ്റ്റമൈസ്ഡ് ട്രെയിനിംഗ് പ്രോഗ്രാം ജീവനക്കാർക്കിടയിൽ ഡയമണ്ട് ആഭരണളെപ്പറ്റിയും അതിന്റെ മൂല്യം, ഗുണമേന്മ എന്നിവയെപ്പറ്റിയും ആഴത്തിലുള്ള അറിവ്നേടാൻ പര്യാപ്തമാണെന്ന് മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സിന്റെ ഗ്രൂപ്പ് ചീഫ് ഹ്യൂമൻ റിസോഴ്‌സ് ഓഫീസർ ജേക്കബ് പറഞ്ഞു. ഉപഭോക്താക്കളുമായുള്ള മികച്ച ബന്ധത്തിന് ജീവനക്കാരെ പ്രാപ്തമാക്കുകയാണ് ഇത്തരം പരിശീലനകളരിയിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ ജനറൽ മാനേജർ ബിജോയ് ജോൺ, ഡെപ്യൂട്ടി മാനേജർ ഷിജിൽ കെ, അസിസ്റ്റന്റ് സെയിൽസ് മാനേജർ മഞ്ജിത് ഹാഷിം എന്നിവർ പങ്കെടുത്തു.
ഡയമണ്ട് ആഭരണങ്ങളുടെ ഗുണനിലവാര മാനദണ്ഡമായ ഇന്റർനാഷണൽ ഡയമണ്ട് ഗ്രേഡിംഗ് സിസ്റ്റം വികസിപ്പിച്ചെടുത്ത ജെമോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അമേരിക്ക, ലോകമെമ്പാടുമുള്ള ആഭരണ നിർമാതാക്കളെ പരിശീലിപ്പിക്കുന്ന സംഘടനയാണ്
Regards,
Sneha Sudarsan M: +91 7736471714
This post has already been read 758 times!