പൊതു വിവരം

Press Release_ കേരളത്തില്‍ ആദ്യം; മണപ്പുറം ഫിനാന്‍ സ് തൃശൂര്‍ സിറ്റി പോലീസ് ട്രാഫിക് യൂണിറ്റിന ് അത്യാധുനിക ഷോള്‍ഡര്‍ എല്‍ഇഡി ലൈറ്റുകള്‍ ക ൈമാറി

By ദ്രാവിഡൻ

July 14, 2023

Dear Sir,

Warm Greetings from ConceptPR…

Sharing below the press note on Firstly in Kerala; Manappuram Finance handed over Shoulder LED lights to Thrissur City Traffic Enforcement

Request you to consider the same in your esteemed publication.

കേരളത്തില്‍ ആദ്യം; മണപ്പുറം ഫിനാന്‍സ് തൃശൂര്‍ സിറ്റി പോലീസ് ട്രാഫിക് യൂണിറ്റിന് അത്യാധുനിക ഷോള്‍ഡര്‍ എല്‍ഇഡി ലൈറ്റുകള്‍ കൈമാറി

തൃശൂര്‍: സിറ്റി പോലീസിന്റെ ട്രാഫിക് എന്‍ഫോഴ്സ്മെന്റ് യൂണിറ്റിന് ഇനിമുതല്‍ ഷോള്‍ഡര്‍ എല്‍ഇഡി ലൈറ്റുകളുടെ സേവനവും. മണപ്പുറം ഫിനാന്‍സിന്റെ സാമൂഹിക പ്രതിബദ്ധത പദ്ധതിയുടെ ഭാഗമായി സിറ്റി പോലീസിന് അത്യാധുനിക ഷോള്‍ഡര്‍ എല്‍ഇഡി ലൈറ്റുകള്‍ കൈമാറി. പരിപാടിയുടെ ഉത്ഘാടനം ജില്ലാ പോലീസ് മേധാവി അങ്കിത് അശോകന്‍ ഐപിഎസ് നിര്‍വഹിച്ചു. മണപ്പുറം ഫിനാന്‍സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. സുമിത നന്ദന്‍ മുഖ്യാതിഥിയായിരുന്നു. രാത്രികാലങ്ങളില്‍ സേനയുടെ കാര്യക്ഷമമായ പ്രവര്‍ത്തനത്തിന് സഹായകരമാകുന്ന അത്യാധുനിക ഷോള്‍ഡര്‍ എല്‍ഇഡി ലൈറ്റുകള്‍ കേരളത്തില്‍ ആദ്യമായാണ് പോലീസ് സേനയ്ക്ക് സ്വന്തമാകുന്നത്. ട്രാഫിക് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥര്‍ക്ക് ഏറെ ഉപകാരപ്രദമാണ് ഷോള്‍ഡര്‍ എല്‍ഇഡി ലൈറ്റുകള്‍.

‘പോലീസ് സേനയുടെ കാര്യക്ഷമത വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന അത്യാധുനിക ഷോള്‍ഡര്‍ എല്‍ഇഡി ലൈറ്റുകള്‍ തൃശൂര്‍ പോലീസിന് നല്‍കാന്‍ കഴിഞ്ഞതില്‍ മണപ്പുറം ഫിനാന്‍സിനു അതിയായ സന്തോഷമുണ്ട്. ട്രാഫിക് പോലീസിന്റെ പ്രവര്‍ത്തനങ്ങള്‍ ലഘൂകരിക്കാനും രാത്രികാലങ്ങളിലെ കുറ്റകൃത്യങ്ങള്‍ കുറയ്ക്കുവാനും ഷോള്‍ഡര്‍ എല്‍ഇഡി ലൈറ്റുകളുടെ സേവനം സഹായകരമാകുമെന്ന് ഞങ്ങള്‍ക്കുറപ്പുണ്ട്.’ മണപ്പുറം ഫിനാന്‍സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. സുമിത നന്ദന്‍ പറഞ്ഞു. ചടങ്ങില്‍ അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ കെ കെ സജീവ് ഐപിഎസ്, തൃശൂര്‍ ട്രാഫിക് എന്‍ഫോഴ്സ്മെന്റ് യൂണിറ്റ് തലവന്‍ രതീഷ് പി എം, മണപ്പുറം ഫിനാന്‍സ് സീനിയര്‍ പിആര്‍ഒ കെ എം അഷ്റഫ് എന്നിവര്‍ പങ്കെടുത്തു.