ഐഐടി മദ്രാസിലെ മലയാളി പ്രൊഫ. തലപ്പില്‍ പ്രദീപിന് അന്താരാഷ്ട്ര എനി അവാര്‍ഡ്
കൊച്ചി: ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി മദ്രാസ് കെമിസ്ട്രി വകുപ്പിലെ പ്രൊഫ. ടി. പ്രദീപ് ഊര്‍ജത്തിലും പരിസ്ഥിതിയിലും ശാസ്ത്ര ഗവേഷണത്തിനുള്ള ആഗോള ബഹുമതികളില്‍ ഒന്നായി കണക്കാക്കപ്പെടുന്ന എനി അവാര്‍ഡിന് അര്‍ഹനായി. നൂതന സാമഗ്രികള്‍ ഉപയോഗിച്ച് ചെലവ് കുറഞ്ഞ ജല ശുദ്ധീകരണ പ്രവര്‍ത്തനങ്ങള്‍ക്കാണ് പ്രൊഫ. ടി. പ്രദീപിനെ അഡ്വാന്‍സ്ഡ് എന്‍വയോണ്‍മെന്റല്‍ സൊല്യൂഷനുകള്‍ക്കുള്ള അംഗീകാരം തേടി എത്തിയത്. മലപ്പുറം ജില്ലയിലെ എടപ്പാളിനടുത്തുള്ള പന്താവൂര്‍ സ്വദേശിയാണ് ടി. പ്രദീപ്. ഇറ്റാലിയന്‍ പ്രസിഡണ്ട് അവാര്‍ഡ് സമ്മാനിക്കും.
നോബല്‍ സമ്മാന ജേതാക്കളായ സര്‍ ഹരോള്‍ഡ് ഡബ്ല്യു. ക്രോട്ടോ, അലന്‍ ഹീഗര്‍, തിയോഡര്‍ വുള്‍ഫ്ഗാങ് ഹാന്‍ഷ്, ഭാരതരത്‌ന അവാര്‍ഡ് ജേതാവ് പ്രഫ. സി.എന്‍.ആര്‍. റാവു എന്നിവര്‍ക്കാണ് നേരത്തെ ഈ അവാര്‍ഡ് ലഭിച്ചിട്ടുള്ളത് . കര്‍ശനമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളടങ്ങിയ അവാര്‍ഡ് ജേതാക്കളെ നോബല്‍ സമ്മാന ജേതാക്കള്‍ ഉള്‍പ്പെടുന്ന ഒരു സെലക്ഷന്‍ കമ്മിറ്റിയാണ് തെരഞ്ഞെടുക്കുന്നത്.
പത്മശ്രീ, പ്രിന്‍സ് സുല്‍ത്താന്‍ ബിന്‍ അബ്ദുല്‍ അസീസ് ഇന്റര്‍നാഷണല്‍ പ്രൈസ് ഫോര്‍ വാട്ടര്‍, നിക്കി ഏഷ്യ പ്രൈസ് തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ പ്രൊഫ. പ്രദീപ് നേരത്തെ നേടിയിട്ടുണ്ട്. സ്വര്‍ണ്ണ മെഡലും പ്രശസ്തി പത്രവും പണവും അടങ്ങുന്നതാണ് സമ്മാനം.
ശാന്തി സ്വരൂപ് ഭട്നാഗര്‍ സമ്മാനം ഉള്‍പ്പെടെ നിരവധി ദേശീയ അംഗീകാരങ്ങള്‍ പ്രൊഫ. പ്രദീപ് നേടിയിട്ടുണ്ട്. തന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി അദ്ദേഹം വിപുലമായ ശാസ്ത്രീയ ഉപകരണങ്ങള്‍ നിര്‍മ്മിച്ചു. അര ഡസന്‍ കമ്പനികളുടെ സഹസ്ഥാപകന്‍ എന്നതിലുപരി 550 പേപ്പറുകളും 100-ലധികം പേറ്റന്റുകളും അദ്ദേഹത്തിനുണ്ട്.
2007-ല്‍ സ്ഥാപിതമായ എനി അവാര്‍ഡിന്റെ 15-ാം പതിപ്പാണിത്. ഊര്‍ജ കാര്യക്ഷമത, പുനരുപയോഗം, ഡീകാര്‍ബണൈസേഷന്‍, പരിസ്ഥിതി സംരക്ഷണം എന്നിവയില്‍ സമൂലമായ മുന്നേറ്റങ്ങള്‍ പ്രോത്സാഹിപ്പിക്കുക, പുതിയ തലമുറയിലെ ഗവേഷകരുടെ പ്രവര്‍ത്തനങ്ങളെ ഉത്തേജിപ്പിക്കുക എന്നതാണ് അവാര്‍ഡിന്റെ ലക്ഷ്യം. റോം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എനി എന്ന ആഗോള ബില്ല്യണ്‍ ഡോളര്‍ ഊര്‍ജ്ജ കമ്പനിയാണ് ഇത് സ്‌പോണ്‍സര്‍ ചെയ്യുന്നത്.
Prof. Thalappil Pradeep of IIT Madras wins the prestigious international Eni Award
Kochi: Prof. T. Pradeep from the Indian Institute of Technology Madras’ Department of Chemistry has won the prestigious ‘Eni Award,’ which is considered among the top global honours for scientific research in energy and environment. The President of Italy is expected to present the Award soon. Previous awardees include Nobel laureates, Sir Harold W. Kroto, Alan Heeger and Theodor Wolfgang Hänsch as well as Prof. C.N.R. Rao, a Bharat Ratna Awardee. The strict award guidelines and a selection committee including Nobel laureates make the Eni award a coveted honour.
Prof. T. Pradeep has been recognized for his work on affordable clean water using advanced materials. He “discovered advanced sustainable and affordable nanoscale materials for the removal of toxic contaminants from water. The discovered technologies are both sustainable and cost-effective and have been implemented as drinking water solutions benefitting 1.3 million people in India every day,” the citation stated.
Eni Awards are given in three categories; Energy Transition, Energy Frontiers and Advanced Environmental Solutions. Yu Huang, University of California (Los Angeles, USA) and Jeffrey R. Long, University of California (Berkeley, USA) were given the award for the first category. Matthew Rosseinsky, University of Liverpool (UK) won the award for the second category. Prof. Pradeep has been awarded for Advanced Environmental Solutions. Prof. Pradeep is a pioneer in nanotechnology applications for clear water. His work on pesticide removal has benefitted millions of people. Later he and his team developed ‘water positive’ materials to remove arsenic, uranium and several other toxic contaminants from water and the technology has been approved for national implementation. He is expanding the reach of these technologies to other countries now.
Accepting this honour, Prof. T. Pradeep, Institute Professor, Department of Chemistry, IIT Madras, said, “I am grateful to the large team of students, associates and implementing partners whose intense efforts made this work possible. The country and my institution gave me everything. ” Speaking about his future goals, Prof. T. Pradeep added, “Water presents numerous opportunities in cleaning, sensing, distribution and data analytics. It is the most opportune moment nationally and globally to get into water, for science, for industry or for both. There is a career in it where one can get satisfaction, besides wealth and fame. We need more youngsters in the area to ensure water security.”
Prof. Pradeep has been recognized earlier with Padma Shri, Prince Sultan Bin Abdulaziz International Prize for Water and Nikkei Asia Prize, among many others. The prize is composed of a gold medal, a citation and a cash component. Prof. Pradeep works on diverse aspects of materials and has won many national recognitions including the Shanti Swarup Bhatnagar Prize. He has built advanced scientific instruments for his work. He has 550 papers and over 100 patents to his credit, besides being a co-founder of half a dozen companies.
This is the 15 edition of the Eni Award, a prize established in 2007. The aim of the award is to promote radical breakthroughs in energy efficiency, renewables, decarbonization and safeguarding of the environment, stimulating the work of new generations of researchers. It is sponsored by Eni, a global multibillion-dollar energy company headquartered in Rome.