പൊതു വിവരം

സംസ്കൃത സർവ്വകലാശാലഃ യു. ജി. പ്രോഗ്രാമുകള ിലേയ്ക്കുളള സ്പെഷ്യൽ റിസർവേഷൻ

By ദ്രാവിഡൻ

July 22, 2023

Please find the documents attached along with this e-mail. Kindly do the necessities to issue the material in your esteemed publication

തീയതി : 22.07.2023

പ്രസിദ്ധീകരണത്തിന്

സംസ്കൃത സർവ്വകലാശാലഃയു. ജി. പ്രോഗ്രാമുകളിലേയ്ക്കുളള

സ്പെഷ്യൽ റിസർവേഷൻ പ്രവേശനം

ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ വിവിധ യു. ജി. പ്രോഗ്രാമുകളിലേയ്ക്ക് എൻ. എസ്. എസ്., എൻ. സി. സി., സ്പോർട്സ്, ഭിന്നശേഷി-അന്ധ-ഓർഫൻ-ട്രാൻസ്ജെൻഡർ എന്നീ സ്പെഷ്യൽ റിസർവേഷൻ വിഭാഗങ്ങളിലേയ്ക്കുളള അപേക്ഷകരുടെ പ്രവേശനത്തിനായുളള സെലക്ഷൻ നടപടികൾ ജൂലൈ 27ന് രാവിലെ 10.00ന് കാലടി മുഖ്യക്യാമ്പസിലെ ലാംഗ്വേജ് ബ്ലോക്കിൽ വെച്ച് നടത്തുന്നതാണ്. യു. ജി. പ്രോഗ്രാമുകളിലേയ്ക്കുളള പ്രവേശനത്തിനായി ജൂൺ 23-നകം അപേക്ഷ സമർപ്പിച്ചിട്ടുളള, മെറിറ്റിൽ പ്രവേശനം ലഭിച്ചിട്ടില്ലാത്ത മേൽ സൂചിപ്പിച്ച സ്പെഷ്യൽ കാറ്റഗറി വിഭാഗങ്ങളിൽ ഉൾപ്പെടുന്ന അപേക്ഷകർ ജൂലൈ 27ന് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കേണ്ടതാണെന്ന് സർവ്വകലാശാല അറിയിച്ചു.

ജലീഷ് പീറ്റർ

പബ്ലിക് റിലേഷൻസ് ഓഫീസർ

ഫോൺ നം : 9447123075