Dear sir,
Request you to consider the below press note in your esteemed portal.
ജിജെസിയുടെ ഇന്ത്യ ജെംസ് ആന്‍ഡ് ജ്വല്ലറി ഷോ സെപ്റ്റംബര്‍ 30 മുതല്‍
ചെന്നൈ: നവരാത്രി, ദസറ, ധന്തേരസ്, ദീപാവലി തുടങ്ങിയ ഉത്സവങ്ങള്‍ക്കും വിവാഹ സീസണുകള്‍ക്കും മുന്നോടിയായി ഇന്ത്യ ജെംസ് ആന്‍ഡ് ജ്വല്ലറി ഷോ (ജിജെഎസ്) ഒരുക്കുകയാണ് ഓള്‍ ഇന്ത്യ ജെം ആന്‍ഡ് ജ്വല്ലറി ഡൊമസ്റ്റിക് കൗണ്‍സില്‍ (ജിജെസി). റീട്ടെയിലര്‍മാര്‍, മൊത്തക്കച്ചവടക്കാര്‍, ഉപഭോക്താക്കള്‍ എന്നിവരുടെ ആഭരണ ആവശ്യകതകള്‍ നിറവേറ്റുക എന്നതാണ് ഇതിന്റെ ലക്ഷ്യം.
ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യയിലെ പ്രമുഖ ജ്വല്ലറി സോഴ്സിംഗ് എക്സിബിഷനായ ഈ ഷോയുടെ ദീപാവലി പതിപ്പായ ഓള്‍-ഇന്ത്യ ജെം ആന്‍ഡ് ജ്വല്ലറി ഡൊമസ്റ്റിക് കൗണ്‍സില്‍ (ജിജെസി) 2023 സെപ്റ്റംബര്‍ 30 മുതല്‍ ഒക്ടോബര്‍ 3 വരെ ജിയോ വേള്‍ഡില്‍ സംഘടിപ്പിക്കും. അതിശയിപ്പിക്കുന്നതും നൂതനവും വിശിഷ്ടവുമായ ആഭരണ ഡിസൈനുകള്‍ ഷോയിലുണ്ടാകും. ദേശീയ ജ്വല്ലറി അവാര്‍ഡുകള്‍ (NJA) 2023 ഒക്ടോബര്‍ 1 ന് മുംബൈയില്‍ നടക്കും.
ഇന്ത്യയിലുടനീളമുള്ള ജ്വല്ലറികളെ ഒരു പ്ലാറ്റ്ഫോമില്‍ എത്തിക്കുക എന്നതാണ് ജിജെഎസിന്റെ ലക്ഷ്യമെന്ന് ജിജെസി വൈസ് ചെയര്‍മാന്‍ രാജേഷ് റോക്ഡെ പറഞ്ഞു. ജിജെഎസ് ഇവന്റിന്റെ ദീപാവലി പതിപ്പ് ഉത്സവ, വിവാഹ സീസണുകള്‍ക്ക് മുന്നോടിയായി ആഭരണ പ്രേമികള്‍ക്ക് അവരുടെ ആവശ്യങ്ങള്‍ നിറവേറ്റാനുള്ള സവിശേഷമായ അവസരമാണ് വാഗ്ദാനം ചെയ്യുന്നതെന്ന് ജിജെഎസ് ചെയര്‍മാനും ജിജെഎസ് കണ്‍വീനറുമായ സായം മെഹ്റ പറഞ്ഞു.
Regards,
Control Plus| 7736865266
This post has already been read 768 times!