പൊതു വിവരം

സംസ്കൃത സർവകലാശാലയിൽ ഫിനാൻസ് ഓഫീസർ,സംസ്ക ൃത സർവകലാശാലഃ ഓൺലൈൻ രജിസട്രേഷൻ തീയതി നീട്ടി

By ദ്രാവിഡൻ

August 07, 2023

Please find the documents attached along with this e-mail. Kindly do the necessities to issue the material in your esteemed publication

07.08.2023

പ്രസിദ്ധീകരണത്തിന്

1) സംസ്കൃത സർവകലാശാലയിൽ ഫിനാൻസ് ഓഫീസർ

ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ ഫിനാൻസ് ഓഫീസറുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. നാലുവർഷത്തേക്കാണ് നിയമനം. ശമ്പളംഃ യുജിസി സ്കെയിലിൽ 1,44,200/- 2,18,200/-. യോഗ്യതഃ എ.സി.എ അല്ലെങ്കിൽ എഫ്.സി.എ. അല്ലെങ്കിൽ ഐ.സി. ഡബ്ല്യൂ.എ. യോഗ്യത നേടിയവർക്ക് അപേക്ഷിക്കാം. സൂപ്പർവൈസറി തസ്തികയിൽ ഫിനാൻഷ്യൽ/അക്കൗണ്ട് മേഖലയിൽ കുറഞ്ഞത് അഞ്ച് വർഷമെങ്കിലും പ്രവർത്തിപരിയമുഉള്ള ഒന്നാം ക്ലാസിലോ രണ്ടാം ക്ലാസിലോ ബിരുദാനന്തബിരുദം നേടിയവർക്കും അപേക്ഷിക്കാം. പ്രായം 35ന് 45 നും ഇടയിൽ. നേരിട്ടുള്ള നിയമനമായിരിക്കും. കേന്ദ്ര/സംസ്ഥാന/മറ്റ് സർവീസുകളിലുള്ളവർക്ക് ഡെപ്യൂട്ടേഷനും അനുവദിക്കും. ഓൺലൈനായി അപേക്ഷിക്കണം. അവസാന തീയതി സെപ്റ്റംബർ അഞ്ച്. കൂടുതൽ വിവരങ്ങൾക്ക് www.ssus.ac.in. സന്ദർശിക്കുക.

2) സംസ്കൃത സർവകലാശാലഃ ഓൺലൈൻ രജിസട്രേഷൻ തീയതി നീട്ടി

ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ മൂന്നാം സെമസ്റ്റർ എം. എ. (മ്യൂസിയോളജി) പരീക്ഷകളുടെ കോർ/ഇലക്ടീവ്/പ്രാക്ടിക്കൽ/പ്രൊജക്ട് ഉൾപ്പെടെ എല്ലാ കോഴ്സുകളുടെയും ഓൺലൈൻ രജിസ്ട്രേഷൻ ഓഗസ്റ്റ് 15വരെ ദീർഘിപ്പിച്ചതായി സർവ്വകലാശാല അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് www.ssus.ac.in. സന്ദർശിക്കുക.

ജലീഷ് പീറ്റർ

പബ്ലിക് റിലേഷൻസ് ഓഫീസർ

ഫോൺ നം : 9447123075

This post has already been read 1653 times!