Dear Sir,
Please find attached press release Mahindra OJA set to Transform Farming in India, with the launch of 7 Revolutionary Lightweight 4WD Tractors for your kind consideration.
Also find attached image and English version for your reference.
Also attached is the photograph from the launch event.
Photo Caption: From L – R: Mr. Hemant Sikka, President, Farm Equipment Sector, M&M Ltd, Mr. Rajesh Jejurikar, ED & CEO, Auto and Farm Sector, M&M Ltd, Mr. Pratap Bose, Chief Design Officer, M&M Ltd and Mr. Vikram Wagh, CEO, Farm Division, M&M Ltd at the launch of the most technologically advanced line of tractor platform – the Mahindra OJA at Futurescape, an event held today in Cape Town, South Africa.
മഹീന്ദ്ര ഓജ പുറത്തിറക്കി
കൊച്ചി: വ്യാപ്തി അനുസരിച്ച് ലോകത്തിലെ ഏറ്റവും വലിയ ട്രാക്ടര്‍ നിര്‍മ്മാതാക്കളായ മഹീന്ദ്ര ഗ്രൂപ്പിന്‍റെ ഭാഗമായ മഹീന്ദ്ര ട്രാക്ടറുകള്‍ ഫ്യൂച്ചര്‍-റെഡി ട്രാക്ടറുകളുടെ ശ്രേണിയായ മഹീന്ദ്ര ഓജ പുറത്തിറക്കി. ദക്ഷിണാഫ്രിക്കയിലെ കേപ്ടൗണില്‍ നടന്ന ഫ്യൂച്ചര്‍സ്കേപ്പില്‍ എന്ന പരിപാടിയിലാണ് ഇത് പുറത്തിറക്കിയത്.
ജപ്പാനിലെ മിത്സുബിഷി മഹീന്ദ്ര അഗ്രികള്‍ച്ചര്‍ മെഷിനറിയുമായി സഹകരിച്ച് വികസിപ്പിച്ച ഗ്ലോബല്‍ ലൈറ്റ് വെയ്റ്റ് 4ഡബ്ല്യുഡി ട്രാക്ടറുകളുടെ മഹീന്ദ്രയുടെ ഫ്യൂച്ചര്‍ റെഡി ശ്രേണിയാണ് ഓജ. മൂന്ന് ടെക്നോളജി പായ്ക്കുകളായ മയോജ (ഇന്‍റലിജന്‍സ് പായ്ക്ക്), പ്രൊജ (പ്രൊഡക്ടിവിറ്റി പായ്ക്ക്), റോബോജ (ഓട്ടോമേഷന്‍ പായ്ക്ക്) അടിസ്ഥാനമാക്കിയുള്ള ഫസ്റ്റ്-ഇന്‍-കാറ്റഗറി ടെക്നോളജി ഫീച്ചറുകളുമായാണ് 7 മോഡലുകള്‍ ഇന്ത്യയ്ക്കായി പുറത്തിറക്കി.
ഊര്‍ജ്ജത്തിന്‍റെ കേന്ദ്രം എന്ന അര്‍ത്ഥം വരുന്ന ‘ഓജസ്’ എന്ന സംസ്കൃത പദത്തില്‍ നിന്നാണ് മഹീന്ദ്രയുടെ ഏറ്റവും വലിയ ആഗോള ലൈറ്റ്വെയ്റ്റ് ട്രാക്ടര്‍ പ്ലാറ്റ്ഫോമിന് ഓജ എന്ന പേര് വന്നത്. ഇന്ത്യയിലെ മഹീന്ദ്ര റിസര്‍ച്ച് വാലിയിലെ എന്‍ജിനീയറിങ് ടീമുകള്‍, മഹീന്ദ്ര എഎഫ്എസിന്‍റെ ഗവേഷണ-വികസന കേന്ദ്രം, ജപ്പാനിലെ മിത്സുബിഷി മഹീന്ദ്ര അഗ്രികള്‍ച്ചര്‍ മെഷിനറി എന്നിവ സഹകരിച്ച് 1200 കോടി രൂപ മുതല്‍ മുടക്കില്‍ വികസിപ്പിച്ചെടുത്തതാണിത്. ട്രാക്ടര്‍ സാങ്കേതികവിദ്യയില്‍ അത്യാധുനിക നവീകരണം, രൂപകല്‍പ്പന, എഞ്ചിനിറിങ് എന്നിവയിലൂടെ പുതിയ ഓജ ശ്രേണി ലൈറ്റ് വെയറ്റ് 4ഡബ്ല്യുഡി ട്രാക്ടറില്‍ മികച്ച മാറ്റം കൊണ്ടുവരുന്നു.
സബ് കോംപാക്റ്റ്, കോംപാക്റ്റ്, സ്മോള്‍ യൂട്ടിലിറ്റി പ്ലാറ്റ്ഫോമുകള്‍ എന്നിവയിലെ വൈവിധ്യമാര്‍ന്ന ആവശ്യങ്ങള്‍ നിറവേറ്റാനായി കേപ് ടൗണില്‍ മഹീന്ദ്ര 3 ഓജ പ്ലാറ്റ്ഫോമുകളില്‍ പുതിയ ട്രാക്ടറുകള്‍ അവതരിപ്പിച്ചു. 4ഡബ്ല്യുഡി സ്റ്റാന്‍ഡേര്‍ഡില്‍ മഹീന്ദ്ര ഇന്ത്യന്‍ വിപണിയ്ക്കായി കോംപാക്റ്റ്, സ്മോള്‍ യൂട്ടിലിറ്റി പ്ലാറ്റ്ഫോമുകളില്‍ 7 പുതിയ ട്രാക്ടര്‍ മോഡലുകള്‍ പുറത്തിറക്കി. വൈവിധ്യമാര്‍ന്ന കാര്‍ഷിക ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി 20 എച്ച്പി – 40 എച്ച്പി (14.91 കിലോവാട്ട് – 29.82 കിലോവാട്ട്) ശ്രേണിയിലാണ് ഈ മോഡലുകള്‍.
ഓജ ശ്രേണി പിന്നീട് വടക്കേ അമേരിക്ക, ആസിയാന്‍, ബ്രസീല്‍, ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക, യൂറോപ്പ്, സാര്‍ക്ക് മേഖല എന്നിവിടങ്ങളില്‍ അവതരിപ്പിക്കും. 2024ല്‍ തായ്ലന്‍ഡില്‍ ആരംഭിച്ച് ആസിയാന്‍ മേഖലയിലും മഹീന്ദ്രയുടെ അരങ്ങേറ്റം കുറിക്കും.
പുരോഗമനചിന്താഗതിയുള്ള കര്‍ഷകരെ ലക്ഷ്യം വച്ചുള്ള ലൈറ്റ് വെയ്റ്റ് ട്രാക്ടറുകളുടെ പുതിയ ഓജ ശ്രേണിയ്ക്ക് മികച്ച കരുത്താണ്. നവീകരണവും സാങ്കേതികവിദ്യയും ഉള്‍ക്കൊള്ളുന്ന ഓജ ട്രാക്ടറുകള്‍ യൂറോപ്പ്, ആസിയാന്‍ തുടങ്ങിയ മേഖലകളില്‍ അവതരിപ്പിക്കുമ്പോള്‍ ആഗോള ട്രാക്ടര്‍ വ്യവസായത്തിന്‍റെ 25 ശതമാനം ആവശ്യങ്ങള്‍ നിറവേറ്റാന്‍ മഹീന്ദ്രയെ പ്രാപ്തരാക്കും. നൂതനമായ സാങ്കേതികവിദ്യകളില്‍ എത്തുന്ന 7 ലൈറ്റ്വെയ്റ്റ് 4ഡബ്ല്യുഡി ട്രാക്ടറുകള്‍ ലൈറ്റ് വെയ്റ്റ് 4ഡബ്ല്യുഡി ഓജ ട്രാക്ടറുകളാണ് (21 – 40 എച്ച്പി) ഇന്ത്യയില്‍ അവതരിപ്പിക്കുന്നത്. ലോകമെമ്പാടുമുള്ള കൃഷിയില്‍ വിപ്ലവം സൃഷ്ടിക്കാനുള്ള തങ്ങളുടെ പ്രതിബദ്ധതയുടെ ഭാഗമാണിതെന്ന് മഹീന്ദ്ര & മഹീന്ദ്ര ഫാം എക്യുപ്മെന്‍റ് സെക്ടര്‍ പ്രസിഡന്‍റ് ഹേമന്ത് സിക്ക പറഞ്ഞു.
ഓജ ട്രാക്ടര്‍ ശ്രേണി ഇന്ത്യന്‍ കാര്‍ഷികമേഖലയില്‍ ഒരു മികച്ച മാറ്റം കൊണ്ടുവരും. 4ഡബ്ല്യുഡി സ്റ്റാന്‍ഡേര്‍ഡില്‍ മികച്ച ഓട്ടോമേഷന്‍ നിയന്ത്രണങ്ങള്‍ ശ്രേണിയിലുടനീളം കൃത്യതയും പ്രകടനവും വര്‍ദ്ധിപ്പിക്കുന്നു. യന്ത്രവല്‍കൃത കൃഷിയെ പുനര്‍നിര്‍വചിക്കുന്നതിനായി ഹോര്‍ട്ടികള്‍ച്ചര്‍, മുന്തിരി കൃഷി തുടങ്ങിയ അതിവേഗം വളരുന്ന വിഭാഗങ്ങളിലുള്ളവരുടെ പരിശ്രമം കുറയ്ക്കുകയും കാര്‍ഷിക ഉല്‍പ്പാദനക്ഷമത ഉയര്‍ത്തുകയും ചെയ്യുന്നു. പ്രൊജ, മയോജ, റോബോജ എന്നീ മൂന്ന് നൂതന സാങ്കേതിക പായ്ക്കുകളുമായി ഓജയെ ഇന്ത്യയുടെ ആഗോള ഇന്നവേഷനായി അവതരിപ്പിക്കുന്നു. തങ്ങളുടെ ട്രാക്ടര്‍ നിര്‍മ്മാണ കേന്ദ്രമായ സഹീറാബാദില്‍ മാത്രമാണ് ഓജ നിര്‍മ്മിക്കുന്നത്. ഒക്ടോബര്‍ മുതല്‍ ഇന്ത്യയിലെ ഉപഭോക്താക്കള്‍ക്ക് ഈ ശ്രേണി ലഭ്യമാകുമെന്ന് മഹീന്ദ്ര & മഹീന്ദ്ര ലിമിറ്റഡിന്‍റെ ഫാം ഡിവിഷന്‍ സിഇഒ വിക്രം വാഗ് പറഞ്ഞു.
ഓജ ശ്രേണിയുടെ അവതരണത്തോടെ ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിനായി മഹീന്ദ്ര 1100-ലധികം ചാനല്‍ പങ്കാളികളുടെ ശൃംഖല മെച്ചപ്പെടുത്തും.
ഇന്ത്യയിലെ ഏറ്റവും വലുതും നൂതനവുമായ ട്രാക്ടര്‍ നിര്‍മ്മാണ പ്ലാന്‍റുകളിലൊന്നായ തെലങ്കാനയിലെ സഹീറാബാദിലുള്ള മഹീന്ദ്രയുടെ അത്യാധുനിക ട്രാക്ടര്‍ നിര്‍മ്മാണ പ്ലാന്‍റുകളിലാണ് മഹീന്ദ്ര ഓജ ട്രാക്ടര്‍ ശ്രേണി നിര്‍മ്മിക്കുന്നത്.
ഓജ 2127ന് 5,64,500 രൂപ, ഓജ 3140ന് 7,35,000 രൂപ എന്നിങ്ങനെയാണ് വില (പൂനെ).
With Regards,
Sanil Augustine | Kochi
Adfactors PR| M: +91 8547619881