പൊതു വിവരം

Press Release_ ഫെഡറല്‍ ബാങ്ക് ജീവനക്കാര്‍ ഫ്രീഡം റ ൈഡ് സംഘടിപ്പിച്ചു

By ദ്രാവിഡൻ

August 16, 2023

Dear Sir,

Warm Greetings from ConceptPR…

Sharing below the press note on Federal Bank staff’s conducted freedom ride as a part of Independence Day

Request you to consider the same in your esteemed publication.

ഫെഡറല്‍ ബാങ്ക് ജീവനക്കാര്‍ ഫ്രീഡം റൈഡ് സംഘടിപ്പിച്ചു

കൊച്ചി: കാര്‍ബണ്‍ മലിനീകരണം സൃഷ്ടിക്കുന്ന ഫോസില്‍ ഇന്ധനങ്ങളെ കൂടുതലായി ആശ്രയിക്കുന്നത് അവസാനിപ്പിക്കുക, ആരോഗ്യകരമായ ജീവിതശൈലി പതിവാക്കുക, കൂട്ടായ്മയെ പ്രോത്സാഹിപ്പിക്കുക എന്നീ സന്ദേശങ്ങളുയര്‍ത്തി ഫെഡറല്‍ ബാങ്ക് ജീവനക്കാര്‍ ഫ്രീഡം റൈഡ് സൈക്കിള്‍ റാലി സംഘടിപ്പിച്ചു. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ബാങ്ക് തുടക്കമിട്ട എന്‍ഡ് ഡിപന്‍ഡന്‍സ് (ആശ്രിതത്വം അവസാനിപ്പിക്കുക) എന്ന പുതിയ പ്രചാരണത്തിന്റെ ഭാഗമായിരുന്ന ഈ സൈക്കിള്‍ റാലി. ബാങ്കിന്റെ പാരിസ്ഥിതിക, സാമൂഹിക, ഭരണനിര്‍വഹണ (ഇഎസ്ജി) പ്രതിജ്ഞാബദ്ധതയ്ക്ക് അനുസൃതമായാണ് വേറിട്ട സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചത്.

ബാങ്കിന്റെ കംപ്ലയന്‍സ്, എഎംഎല്‍ വിഭാഗങ്ങളുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച വേറിട്ട പരിപാടി ബാങ്കിൻ്റെ ചീഫ് കംപ്ലയൻസ് ഓഫീസർ സുനില്‍ കുമാര്‍ കെ എന്നിന്റെ നേതൃത്വത്തിൽ അമ്പാട്ടുകാവ് മെട്രോ സ്റ്റേഷന്‍ പരിസരത്തു നിന്ന് ആരംഭിച്ച് ഫെഡറല്‍ ബാങ്ക് ആസ്ഥാനത്ത് സമാപിച്ചു. ശേഷം പതാക ഉയര്‍ത്തി. ബാങ്കിൻ്റെ എംഡിയും സിഇഒയുമായ ശ്യാം ശ്രീനിവാസൻ അഭിനന്ദിക്കുകയുണ്ടായി. വൈസ് പ്രസിഡന്റും ഇഎസ്ജി ഹെഡുമായ അജിത് കുമാര്‍ എ, സിഎസ്ഡി ഹെഡ് ഹേമ ശിവദാസന്‍, സിഎസ്ഡി അംഗങ്ങള്‍ എന്നിവര്‍ ചേര്‍ന്ന് സൈക്കിള്‍ റാലിയില്‍ പങ്കെടുത്തവരെ സ്വീകരിച്ചു.