photo attached
ഇന്ത്യന്‍ ബ്ലൈന്‍ഡ് ക്രിക്കറ്റ് ടീം അംഗം സാന്ദ്ര ഡേവിസിനെ ആദരിച്ചു
കൊച്ചി: ലോക ബ്ലൈന്‍ഡ് ഗെയിംസില്‍ കിരീടം നേടിയ കാഴ്ചപരിമിതരുടെ ഇന്ത്യന്‍ വനിത ക്രിക്കറ്റ് ടീമില്‍ അംഗമായ സാന്ദ്രാ ഡേവിസിനെ കേരള ബ്ലൈന്‍ഡ് ക്രിക്കറ്റ് അസോസിയേഷന്‍ ആദരിച്ചു. ക്രിക്കറ്റ് അസോസിയേഷന്‍ ഫോര്‍ ബ്ലൈന്‍ഡ് ഇന്‍ കേരളയുടെ പത്താം വാര്‍ഷിക ആഘോഷ വേളയിലാണ് സാന്ദ്രയെ ആദരിച്ചത്. കേരള ബ്ലൈന്‍ഡ് ക്രിക്കറ്റ് ടീമിന്റെ സ്‌പോണ്‍സര്‍മാരായ യുഎസ്ടിയുടെ ഡെവലപ്‌മെന്റ് സെന്റര്‍ ഓപ്പറേഷന്‍സ് ഗ്ലോബല്‍ ഹെഡ് സുനില്‍ ബാലകൃഷ്ണന്‍ സാന്ദ്രക്ക് മൊമന്റോ സമ്മാനിച്ചു. സാന്ദ്രക്ക് പുറമെ ലോക ബ്ലൈന്‍്ഡ് ഗെയിംസില്‍ വെങ്കലം നേടിയ നിബിന്‍ മാത്യു, ലോക ബ്ലൈന്‍ഡ് ഗെയിംസില്‍ അംപയര്‍ ആയിരുന്ന അനീഷ് അരവിന്ദ് തുടങ്ങിയവരേയും ആദരിച്ചു.
സിഎബികെയുടെ പത്താം വാര്‍ഷികത്തിന്റെ ഭാഗമായി പുറത്തിറക്കിയ സോവനീറിന്റെ പ്രകാശനം പ്രശസ്ത ക്രിക്കറ്റ് പരിശീലകന്‍ പി ബാലചന്ദ്രന്‍ നിര്‍വഹിച്ചു. സിഎബികെ പ്രസിഡന്റ് രജനീഷ് ഹെന്‍്ട്രി, സ്‌കോര്‍ ഫൗണ്ടേഷന്‍ സിഇഒയും ഭിന്നശേഷി ആക്ടിവിസ്റ്റുമായ ജോര്‍ജ് എബ്രഹാം എന്നിവര്‍ ഏറ്റുവാങ്ങി. ക്രിക്കറ്റ് അസോസിയേഷന്‍ ഫോര്‍ ബ്ലൈന്‍ഡ് ഇന്‍ ഇന്ത്യ ചെയര്‍മാന്‍ ജി കെ മഹന്ദേഷ്, മാധ്യമപ്രവര്‍ത്തക ജീന പോള്‍, സിഎബികെ ജനറല്‍ സെക്രട്ടറി കെ ആര്‍ അനില്‍കുമാര്‍, സിനിമാ താരം അശ്വതി മനോഹരന്‍, നര്‍ത്തകി സന്ധ്യ മനോജ് എന്നിവര്‍ പങ്കെടുത്തു.
ഫോട്ടോ ക്യാപ്ഷന്‍- ഇന്ത്യന്‍ ബ്ലൈന്‍ഡ് വനിതാ ക്രിക്കറ്റ് ടീം അംഗം സാന്ദ്രാ ഡേവിസിനെ ആദരിക്കുന്ന ചടങ്ങില്‍ കിക്കറ്റ് അസോസിയേഷന്‍ ഫോര്‍ ബ്ലൈന്‍ഡ് ഇന്‍ ഇന്ത്യ ചെയര്‍മാന്‍ ജി കെ മഹന്ദേഷ്, സ്‌കോര്‍ ഫൗണ്ടേഷന്‍ സിഇഒയും ഭിന്നശേഷി ആക്ടിവിസ്റ്റുമായ ജോര്‍ജ് എബ്രഹാം, സിഎബികെ പ്രസിഡന്റ് രജനീഷ് ഹെന്‍്ട്രി, സിഎബികെ ജനറല്‍ സെക്രട്ടറി കെ ആര്‍ അനില്‍കുമാര്‍, ക്രിക്കറ്റ് പരിശീലകന്‍ പി ബാലചന്ദ്രന്‍, യുഎസ്ടിയുടെ ഡെവലപ്‌മെന്റ് സെന്റര്‍ ഓപ്പറേഷന്‍സ് ഗ്ലോബല്‍ ഹെഡ് സുനില്‍ ബാലകൃഷ്ണന്‍ തുടങ്ങിയവര്‍