പൊതു വിവരം

PRESS RELEASE: ടാറ്റാ സ്റ്റാര്‍ബക്ക്സ് 24 മണിക്കൂറ ും പ്രവര്‍ത്തിക്കുന്ന സ്റ്റോര്‍ തിരുവനന്ത പുരത്ത് തുറന്നു.

By ദ്രാവിഡൻ

September 30, 2023

ടാറ്റാ സ്റ്റാര്‍ബക്ക്സ് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സ്റ്റോര്‍ തിരുവനന്തപുരത്ത് തുറന്നു.

തിരുവനന്തപുരം : ടാറ്റാ സ്റ്റാര്‍ബക്ക്‌സ് തിരുവനന്തപുരത്ത് നഗരത്തിലെ ആദ്യത്തെ 24/7 സ്റ്റാര്‍ബക്ക്സ് സ്റ്റോര്‍ ആരംഭിച്ചു. വെള്ളയമ്പലത്തെ ഡയമണ്ട് എന്‍ക്ലേവില്‍ സ്ഥിതി ചെയ്യുന്ന ഈ സ്റ്റോര്‍, കോഴിക്കോട്, ചെന്നൈ, ശൂലഗിരി ഹൈവേ എന്നിവയ്ക്ക് ശേഷം ദിനവും രാത്രിയും തുറക്കുന്ന ഇന്ത്യയിലെ നാലാമത്തെ സ്റ്റോര്‍ ആണ്. ടാറ്റാ സ്റ്റാര്‍ബക്സ് നിലവില്‍ ഇന്ത്യയിലെ 47 നഗരങ്ങളിലായി 358 സ്റ്റോറുകള്‍ പ്രവര്‍ത്തിപ്പിക്കുന്നു. സ്റ്റാര്‍ബക്‌സിലെ സിഗ്നേച്ചര്‍ വിഭവങ്ങള്‍ക്ക്് പുറമെ, ടാറ്റ സ്റ്റാര്‍ബക്സ് ‘പിക്കോ’ എന്ന പേരില്‍ ഒരു ചെറിയ 6 ഔണ്‍സ് വലുപ്പമുള്ള കപ്പും അവതരിപ്പിച്ചതായി ടാറ്റ സ്റ്റാര്‍ബക്സ് സിഇഒ സുശാന്ത് ഡാഷ് പറഞ്ഞു.

സൗജന്യ വൈഫൈയും സ്റ്റോറില്‍ ലഭ്യമാണ്. കൂടാതെ, സ്റ്റാര്‍ബക്സ് ഇന്ത്യ കമ്മ്യൂണിറ്റിയുടെ ഭാഗമാകാന്‍ സ്റ്റാര്‍ബക്സ് റിവാര്‍ഡ്സ് ലോയല്‍റ്റി പ്രോഗ്രാമും കമ്പനി വാഗ്ദാനം ചെയ്യുന്നു.

കൂടാതെ, ടാറ്റ സ്റ്റാര്‍ബക്സ് ഉപഭോക്താക്കള്‍ക്ക് അവരുടെ വീട്ടിലിരുന്ന് സ്റ്റാര്‍ബക്സ് ഇന്ത്യ മൊബൈല്‍ ആപ്ലിക്കേഷനിലൂടെ ഓര്‍ഡര്‍ ചെയ്യാവുന്നതാണ്.

This post has already been read 949 times!