പൊതു വിവരം

Request for Q&A on : സ്മോൾ ക്യാപ് ഫണ്ടുകളെക്കുറിച്ചു ള്ള ചോദ്യോത്തരങ്ങൾ ശിവ് ചനാനി, സീനിയർ ഫണ്ട് മാനേജർ – ഇക്വിറ്റി, ബറോഡ ബി.എൻ.പി. പാരിബാ മ്യൂച ്വൽ ഫണ്ട്

By ദ്രാവിഡൻ

October 12, 2023

12th October 2023

Respected sir,

Please find attached and pasted below Q&A on Small Cap Funds by Mr.. Shiv Chanani, Senior Fund Manager – Equity, Baroda BNP Paribas Mutual Fund.

Please help us to publish the Q&A in your prestigious publication.

Please find photo of Mr. Shiv Chanani, Senior Fund Manager – Equity, Baroda BNP Paribas Mutual Fund.

Thank you so much.

Best Regards,

Suchitra Ayare +919930206236| suchitra

The Good Edge

Strategic Communications and CSR Advisory www.thegoodedge.com

സ്മോൾ ക്യാപ് ഫണ്ടുകളെക്കുറിച്ചുള്ള ചോദ്യോത്തരങ്ങൾ

ശിവ് ചനാനി, സീനിയർ ഫണ്ട് മാനേജർ – ഇക്വിറ്റി, ബറോഡ ബി.എൻ.പി. പാരിബാ മ്യൂച്വൽ ഫണ്ട്

1) എന്താണ് സ്മോൾ ക്യാപ് ഫണ്ട്?

സ്മോൾ ക്യാപ് ഫണ്ട് എന്നത് പ്രധാനമായും ചെറുകിട കമ്പനികളുടെ ഓഹരികളിൽ നിക്ഷേപിക്കുന്ന ഒരു ഇക്വിറ്റി അധിഷ്ഠിത മ്യൂച്വൽ ഫണ്ട് പദ്ധതിയാണ് . സ്‌മോൾ ക്യാപ് കമ്പനികൾ എന്നത് വിപണി മൂലധനം (ഡിസംബർ 22 മുതൽ ജൂൺ 23 വരെയുള്ള എ.എം.എഫ്.ഐ. ശരാശരി മാർക്കറ്റ് ക്യാപ് പ്രകാരം) 17,390 കോടി രൂപയിൽ താഴെയുള്ള കമ്പനികളാണ്.

2) സ്മോൾ ക്യാപ് ഫണ്ടുകളിൽ നിക്ഷേപിക്കുന്നതിന്‍റെ നേട്ടങ്ങൾ എന്തൊക്കെയാണ്?

സ്മോൾ ക്യാപ് ഫണ്ടുകൾക്ക് ഉയർന്ന പ്രതിഫലങ്ങൾ നൽകാനുള്ള ശേഷിയുണ്ട്. ഇതിനു കാരണം, സ്മോൾ ക്യാപ് കമ്പനികൾ ലാർജ് ക്യാപ് കമ്പനികളേക്കാൾ വേഗത്തിൽ വളരുമെന്നും ഉയർന്ന ലാഭം ഉണ്ടാക്കാൻ സാധ്യതയുണ്ടെന്നും പ്രതീക്ഷിക്കപ്പെടുന്നു എന്നതാണ്.

3) സ്മോൾ ക്യാപ് ഫണ്ടുകളിൽ നിക്ഷേപിക്കുന്നതിന്‍റെ നഷ്ടസാധ്യതകൾ എന്തൊക്കെയാണ്?

സ്മോൾ ക്യാപ് ഫണ്ടുകളും മറ്റ് തരത്തിലുള്ള മ്യൂച്വൽ ഫണ്ടുകളെ അപേക്ഷിച്ച് കൂടുതൽ നഷ്ടസാധ്യതയുള്ളവയാണ്. ഇതിനു കാരണം, സ്മോൾ ക്യാപ് കമ്പനികൾ കൂടുതൽ അസ്ഥിരവും വിപണിയിലെ ചാഞ്ചാട്ടങ്ങൾക്ക് കൂടുതൽ ഇരയാകുന്നതുമാണ് എന്നതാണ്. തൽഫലമായി, സ്മോൾ ക്യാപ് ഫണ്ടുകൾ എല്ലാ നിക്ഷേപകർക്കും അനുയോജ്യമല്ല.

4) സ്മോൾ ക്യാപ് ഫണ്ടുകളിൽ ആരാണ് നിക്ഷേപിക്കേണ്ടത്?

ഉയർന്ന പ്രതിഫലങ്ങൾക്കുള്ള സാധ്യതകൾക്കായി കൂടുതൽ റിസ്ക് എടുക്കാൻ തയ്യാറുള്ള നിക്ഷേപകർക്ക് സ്മോൾ ക്യാപ് ഫണ്ടുകൾ അനുയോജ്യമാണ്. ദീർഘകാല നിക്ഷേപ ചക്രവാളമുള്ളവരും, സ്മോൾ ക്യാപ് കമ്പനികളുടെ ചാഞ്ചാട്ടത്തിൽ അസൗകര്യമില്ലാത്തവരുമായ നിക്ഷേപകർ സ്മോൾ ക്യാപ് ഫണ്ടുകളിൽ വിജയകരമായ നിക്ഷേപം നടത്താനുള്ള സാധ്യത കൂടുതലാണ്.

5) ഒരു സ്മോൾ ക്യാപ് ഫണ്ട് എങ്ങനെയാണ് തിരഞ്ഞെടുക്കേണ്ടത്?

ഒരു സ്മോൾ ക്യാപ് ഫണ്ട് തിരഞ്ഞെടുക്കുമ്പോൾ, ഇനിപ്പറയുന്ന ഘടകങ്ങൾ പരിഗണിക്കേണ്ടത് പ്രധാനമാണ്:

6) സ്മോൾ ക്യാപ് ഫണ്ടുകളിൽ എവിടെ നിക്ഷേപിക്കണം?

നിങ്ങൾക്ക് നിരവധി ചാനലുകളിലൂടെ സ്മോൾ ക്യാപ് ഫണ്ടുകളിൽ നിക്ഷേപിക്കാം:

7) സ്മോൾ ക്യാപ് ഫണ്ടുകളിൽ നിക്ഷേപിക്കാൻ നല്ല സമയമായിരിക്കുന്നത് എന്തുകൊണ്ട്?

സമീപ വർഷങ്ങളിൽ സ്മോൾ ക്യാപ്‌സ് ലാർജ് ക്യാപ്സിനെക്കാൾ മികച്ച പ്രകടനം കാഴ്ച്ചവച്ചു. കഴിഞ്ഞ 10 വർഷത്തിനിടയിൽ, സ്മോൾ ക്യാപ്‌സ് ലാർജ് ക്യാപ്സിനെക്കാൾ ഗണ്യമായ മാർജിനിൽ മികച്ച പ്രകടനം കാഴ്ചവച്ചു. ഇതിനു കാരണം, സ്‌മോൾ ക്യാപ്‌സ് ലാർജ് ക്യാപ്സിനെക്കാൾ കൂടുതൽ വളർച്ചാ കേന്ദ്രീകൃതമാകുമെന്ന് പ്രതീക്ഷിക്കുന്നു എന്നതും, അതോടൊപ്പം ഇന്ത്യയിലെ ശക്തമായ സാമ്പത്തിക വളർച്ചയിൽ നിന്ന് അവർക്ക് നേട്ടമുണ്ടായി എന്നതുമാണ്. വരും വർഷങ്ങളിൽ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ 7-8 ശതമാനം വളർച്ച കൈവരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ വളർച്ച സ്മോൾ ക്യാപ്സിന് അവസരങ്ങൾ സൃഷ്ടിച്ചേക്കാം, കാരണം അവ പലപ്പോഴും സമ്പദ്‌വ്യവസ്ഥയുടെ പുതിയതും ഉയർന്നുവരുന്നതുമായ മേഖലകളിലാണ് ഏർപ്പെടുന്നത്.