ഗേറ്റ് പരീക്ഷാ തയ്യാറെടുപ്പിന് സൗജന്യ സഹായവുമായി ഐഐടി മദ്രാസ്
കൊച്ചി: ഗേറ്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്ക് സൗജന്യ സഹായവുമായി ഐഐടി മദ്രാസിന്റെ എന്‍പിടിഇഎല്‍- ഗേറ്റ് പോര്‍ട്ടല്‍. ഐഐടി മദ്രാസ് ഉള്‍പ്പെടെയുള്ള വിവിധ ഐഐടി കളുടെയും ബാംഗ്ലൂരിലെ ഐഐഎസ്‌സി യുടെയും സംയുക്ത സംരംഭമാണ് നാഷ്ണല്‍ പ്രോഗ്രാം ഓണ്‍ ടെക്നോളജി എന്‍ഹാന്‍സ്ഡ് ലേണിംഗ് (എന്‍പിടിഇഎല്‍). 2022 ഓഗസ്റ്റിലാണ് ഇത് ആരംഭിച്ചത്. വീഡിയോ സൊല്യൂഷന്‍സ്, ടിപ്‌സ്, ട്രിക്ക്സ്, സിലബസ് അടിസ്ഥാനമാക്കിയുള്ള നോട്ടുകള്‍ എന്നിവ gate.nptel.ac.in എന്ന പോര്‍ട്ടലില്‍ ലഭിക്കും. 2007 മുതല്‍ 2022 വരെയുള്ള മുന്‍വര്‍ഷ ചോദ്യപേപ്പറുകള്‍ ഇതില്‍ ലഭ്യമാണ്. ഇതിനോടകം 50,700 ല്‍ പരം രജിസ്‌ട്രേഷനുകള്‍ ലഭിച്ചു. ഏഴ് വിഷയങ്ങളില്‍ 19 മോക്ക് ടെസ്റ്റുകള്‍ ഇതിനകം പൂര്‍ത്തിയാക്കി.
”മോക്ക് ടെസ്റ്റുകളിലും ലൈവ് സെഷനുകളിലും വിദ്യാര്‍ത്ഥികളുടെ ഉയര്‍ന്ന പങ്കാളിത്തം, പോര്‍ട്ടലിന്റെ വിപുലമായ സൗകര്യങ്ങള്‍ ഉപയോഗിച്ച് ഗേറ്റ് പരീക്ഷക്ക് വേണ്ടത്ര തയ്യാറെടുപ്പ് നടത്താനുള്ള അവരുടെ പ്രതിബദ്ധതയെയാണ് വ്യക്തമാക്കുന്നതെന്ന് എന്‍പിടിഇഎല്‍-ഐഐടി മദ്രാസ്സിന്റെ കോ-ഓര്‍ഡിനേറ്റര്‍ പ്രൊഫ. ആന്‍ഡ്രൂ തങ്കരാജ് പറഞ്ഞു.
ഇന്ത്യയില്‍ ഓരോ വര്‍ഷവും ഏകദേശം 7 മുതല്‍ 10 ലക്ഷം വിദ്യാര്‍ത്ഥികള്‍ ഗേറ്റ് പരീക്ഷ എഴുതാറുണ്ട്. 2023-ല്‍, ഏകദേശം 7 ലക്ഷം വിദ്യാര്‍ത്ഥികളാണ് ഗേറ്റ് പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തത്, അതില്‍ ഒരു ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ വിജയിച്ച് യോഗ്യത നേടുകയും ചെയ്തു.
–
Thanks and Regards,
Aishwarya 9946356231
Web : www.accuratemedia.in
Email: accuratemediacochin
PConsider the environment. Please don’t print this e-mail unless you really need to.