സംരംഭങ്ങള്‍ക്ക് വളരാന്‍ വാള്‍മാര്‍ട്ട് അവസരമൊരുക്കുന്നു
വാള്‍മാര്‍ട്ട് ഗ്രോത്ത് സമ്മിറ്റ്-രജിസ്ട്രേഷന്‍ ആരംഭിച്ചു
കൊച്ചി: വാള്‍മാര്‍ട്ട് ഇന്ത്യയില്‍ നടത്തുന്ന ആദ്യ ഗ്രോത്ത് സമ്മിറ്റില്‍ പങ്കെടുക്കുന്നതിന് രജിസ്ട്രേഷന്‍ നടപടികള്‍ ഇന്നു മുതല്‍ ആരംഭിക്കും. കയറ്റുമതി വിതരണക്കാര്‍, മൈക്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍, ക്രോസ് ബോര്‍ഡര്‍ വാണിജ്യ വിതരണക്കാര്‍, നൂതനമായ വിതരണ ശൃംഖല കമ്പനികള്‍ എന്നിവയ്ക്ക് ബിസിനസിന് അവസരമൊരുക്കുന്ന സമ്മിറ്റ് ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതി മൂന്നുമടങ്ങ് വര്‍ധിപ്പിക്കുകയെന്ന വാള്‍മാര്‍ട്ടിന്റെ പ്രതിബദ്ധതയുടെ ഭാഗമായാണ് നടത്തുന്നത്. 2024 ഫെബ്രുവരി 14,15 തീയതികളില്‍ ന്യൂഡല്‍ഹിയിലാണ് ഗ്രോത്ത് സമ്മിറ്റ്. ഡിസംബര്‍ 11 വരെ രജിസ്‌ട്രേഷന് അവസരമുണ്ടാകും. സെല്ലേഴ്സിനും സപ്ലൈ ചെയിന്‍ വിദഗ്ധര്‍ക്കും സമ്മിറ്റില്‍ രജിസ്റ്റര്‍ ചെയ്യാം.
ഇന്ത്യന്‍ കമ്പനികളെയും അമേരിക്കയിലെ നിരവധി വാള്‍മാര്‍ട്ട് ബയേഴ്സിനെയും സമ്മിറ്റ് ഒരേവേദിയില്‍ കൊണ്ടുവരും. മേക്ക് ഇന്‍ ഇന്ത്യ സംരംഭത്തിന്റെ പങ്കാളിത്തത്തില്‍ 2027 ഓടെ ഇന്ത്യയില്‍ നിന്ന് 10 ബില്യണ്‍ ഡോളറിന്റെ ഉല്‍പന്നങ്ങള്‍ സംഭരിക്കുകയാണ് വാള്‍മാര്‍ട്ടിന്റെ ലക്ഷ്യം.
ദീര്‍ഘകാലമായി ഇന്ത്യയില്‍ നിക്ഷേപം നടത്തുന്ന വാള്‍മാര്‍ട്ട് കയറ്റുമതി വിപുലമാക്കുന്നതിന് മികച്ച അവസരമായാണ് സമ്മിറ്റിനെ കാണുന്നതെന്ന് സോഴ്സിംഗ് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ആന്‍ഡ്രിയ ആള്‍ബ്രൈറ്റ് പറഞ്ഞു. നിലവിലുള്ള സപ്ലയേഴ്സിനു പുറമെ പുതിയ ശൃംഖലകളും ഉണ്ടാകുന്നതിനു സമ്മിറ്റ് വഴിയൊരുക്കും.താല്‍പര്യമുള്ളവര്‍ക്ക് https://corporate.walmart.com/suppliers/walmart-growth-summ-ti എന്ന ലിങ്കില്‍ രജിസ്ട്രര്‍ ചെയ്യാം.
This post has already been read 897 times!