മലേറിയ ഹാക്ക്ഫെസ്റ്റ് സംഘടിപ്പിക്കുന്നു
കൊച്ചി: മലേറിയയെ ചെറുക്കുന്നതിന് ലക്ഷ്യമിട്ട് ഐടി അധിഷ്ഠിത പരിഹാരങ്ങള്‍ ക്ഷണിച്ചുകൊണ്ട് ടൈ ഡല്‍ഹി-എന്‍സിആര്‍. ഐഐടി, എന്‍ഐടി, ട്രിപ്പിള്‍ ഐടി ഉള്‍പ്പെടെയുള്ള ടെക് സ്‌കൂളുകള്‍ക്കായാണ് മലേറിയ ഹാക്ക്ഫെസ്റ്റ് പ്രെഡിക്ട്, പ്ലാന്‍ ആന്‍ഡ് പ്രിവന്റ്’ സംഘടിപ്പിക്കുന്നത്. പ്രയത്‌നയും റെക്കിറ്റും മോര്‍ട്ടീനുമായി സഹകരിച്ചാണ് ടൈ ഡല്‍ഹി-എന്‍സിആര്‍ ഹാക്ക്ഫെസ്റ്റ് നടത്തുന്നത്. മലേറിയ നിരീക്ഷണം, ഉറവിടം കണ്ടെത്തല്‍, മലേറിയ പടരുന്നത് പ്രവചിക്കുക എന്നിവയിലെ പോരായ്മകള്‍ നികത്താനുള്ള മാര്‍ഗ്ഗങ്ങളാണ് സമര്‍പ്പിക്കേണ്ടത്. ജേതാക്കള്‍ക്ക് 5 ലക്ഷം രൂപ വരെ അവാര്‍ഡുകള്‍ നേടാം. കൂടുതല്‍ വിവരങ്ങള്‍ക്കായി ടൈ ഡല്‍ഹിയുടെ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.(https://delhi.tie.org/malaria-hackfest-predict-plan-prevent/)
‘മികവ് പുലര്‍ത്തുന്ന സ്റ്റാര്‍ട്ടപ്പുകളെ ക്ഷണിക്കുന്നതിലാണ് പ്രോഗ്രാം ഊന്നല്‍ നല്‍കുന്നത്, അവരുടെ ഐടി എനേബിള്‍ഡ് ഇന്നൊവേഷനിലൂടെ, മലേറിയ വ്യാപകമാകുന്ന പ്രശ്‌നം ലഘൂകരിക്കാന്‍ കഴിയുമെന്നു ടൈ ഡല്‍ഹി-എന്‍സിആര്‍, ഇഡി ഗീതിക ദയാല്‍ പറഞ്ഞു. രാജ്യത്തെ ടോപ്പ് ടെക്നിക്കല്‍ സ്‌കൂളുകളില്‍ നിന്നുള്ള വിദഗ്ധരായ യുവാക്കളുടെ സഹായത്തോടെ, മലേറിയ നിയന്ത്രിക്കുന്നതിലെ പോരായ്മകള്‍ നികത്തുന്നതിനും രാജ്യത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്തുന്നതിനുമായി മികച്ച പ്രതിവിധികള്‍ ആവിഷ്‌ക്കരിക്കാനാണ് ഈ പ്രോഗ്രാം ശ്രമിക്കുന്നതെന്നു എസ്ഓഎ, റെക്കിറ്റിന്റെ എക്സ്റ്റേണല്‍ കാര്യ, പാര്‍ട്ട്ണര്‍ഷിപ്പ് ഡയറക്ടര്‍ രവി ഭട്‌നാഗര്‍ പറഞ്ഞു.
—
Thanks and Regards,
Aishwarya 9946356231
Web : www.accuratemedia.in
Email: accuratemediacochin
Indywood Advertising Excellence Award 2017 Best PR Agency.
PConsider the environment. Please don’t print this e-mail unless you really need to.