പൊതു വിവരം

PRESS RELEASE: വനിതാ സംരംഭകത്വ പ്ലാറ്റ്ഫോമും മേ ക്ക്‌മൈട്രിപ്പും കൈകോർത്ത് മൈത്രി പദ്ധതി

By ദ്രാവിഡൻ

November 30, 2023

[PHOTOGRAPH ATTACHED]

വനിതാ സംരംഭകത്വ പ്ലാറ്റ്ഫോമും മേക്ക്‌മൈട്രിപ്പും കൈകോർത്ത് മൈത്രി പദ്ധതി

കൊച്ചി: വനിതകളുടെ സംരംഭകത്വത്തെയും, സ്വാശ്രയത്വത്തെയും ശാക്തീകരിക്കാൻ നീതി ആയോഗിന് കീഴിലെ വനിതാ സംരംഭകത്വ പ്ലാറ്റ്ഫോം (ഡബ്ള്യു ഇ പി) മേക്ക്‌മൈട്രിപ്പിന്‍റെ സഹകരണത്തോടെ മൈത്രി പദ്ധതി ആരംഭിച്ചു. ഹോംസ്റ്റേ ഉടമകളെ ശാക്തീകണവും പ്രോത്സാഹനവും പ്രധാന ലക്ഷ്യമാക്കിയ ‘പ്രോജക്‌ട് മൈത്രി’ ബിസിനസ് ആവശ്യങ്ങൾക്കനുസരിച്ച് ആതിഥ്യം, സുരക്ഷ,ഡിജിറ്റൽ, മാർക്കറ്റിംഗ് മുതലായ മേഖലകളിൽ പ്രത്യേക പരിശീലനം ലഭ്യമാക്കും. മികച്ച മൂന്ന് ഹോംസ്റ്റേ ഉടമകളെ പുരസ്‌കാരം നൽകി ആദരിക്കും. മൈത്രി പദ്ധതിയുടെ ഭാഗമാകാൻ അപേക്ഷകൾ ഡബ്ള്യു ഇ പി വെബ്‌സൈറ്റിൽ ഡിസംബർ 13മുതൽ അപേക്ഷിക്കാം.

ലിംഗസമത്വം, സാമ്പത്തിക വികസനം തുടങ്ങിയ ദേശീയ ലക്ഷ്യങ്ങളുമായി ചേർന്ന് വനിതാ സംരംഭകത്വത്തെ ശക്തിപ്പെടുത്തുന്നതിനുള്ള സമീപനമാണ് പ്രോജക്‌ടിനുള്ളതെന്നു വനിത സംരംഭകത്വ പ്ലാറ്റ്‌ഫോം മിഷൻ ഡയറക്‌ടർ അന്ന റോയ് പറഞ്ഞു. വനിത ഹോംസ്റ്റേ ഉടമകൾക്ക് ശക്തി പകരാനാകുമെന്നു മേക്ക് മൈ ട്രിപ്പ് സഹസ്ഥാപകനും ഗ്രൂപ്പ് സിഇഒയുമായ യുമായ രാജേഷ് മാഗോവ് അഭിപ്രായപ്പെട്ടു. ടൂറിസം വ്യവസായത്തിന്റെ സംരംഭം ഊർജ്ജവും വൈവിധ്യവും പകരുമെന്നും അദ്ദേഹം പറഞ്ഞു.