പൊതു വിവരം

വൈജ്‍ഞാനിക മണ്ഡലത്തിൽ സംസ്കൃത സർവ്വകലാശ ാലയുടെ സംഭാവനകൾ നിസ്തുലംഃ ഡോ. പി. എം. വാരിയർ,സ ംസ്കൃത സർവ്വകലാശാലയിൽ ഗസ്റ്റ് അധ്യാപകർ

By ദ്രാവിഡൻ

December 15, 2023

Please find the documents attached along with this e-mail. Kindly do the necessities to issue the material in your esteemed publication

തീയതി : 15.12.2023

പ്രസിദ്ധീകരണത്തിന്

1) വൈജ്‍ഞാനിക മണ്ഡലത്തിൽ സംസ്കൃത സർവ്വകലാശാലയുടെ സംഭാവനകൾ നിസ്തുലംഃ ഡോ. പി. എം. വാരിയർ

വൈജ്ഞാനിക മണ്ഡലത്തിൽ ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ സംഭാവനകൾ നിസ്തുലമാണെന്ന് കോട്ടയ്ക്കൽ ആര്യവൈദ്യശാല ചീഫ് ഫിസിഷ്യനും മാനേജിംഗ് ട്രസ്റ്റിയുമായ ഡോ. പി. എം. വാരിയർ പറഞ്ഞു. ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയും കോട്ടയ്ക്കൽ ആര്യവൈദ്യശാലയും സംയുക്തമായി അക്കാദമിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതുമായി ബന്ധപ്പെട്ടുളള ധാരണാപത്രം കൈമാറ്റം ചടങ്ങിൽ ആമുഖപ്രഭാഷണം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സർവ്വകലാശാലയുടെ അക്കാദമികവും വൈജ്ഞാനികവുമായ വളർച്ചയിൽ സഹകരിക്കുന്നതിൽ കോട്ടയ്ക്കൽ ആര്യവൈദ്യശാലയ്ക്ക് സന്തോഷമുണ്ട്. പുസ്തക പ്രസിദ്ധീകരണം, ഇന്ത്യൻ വിജ്ഞാനപദ്ധതികളിൽ സെമിനാറുകളുടെ സംഘാടനം, മെഡിക്കൽ മേഖലയുമായി ബന്ധപ്പെട്ട കൈയ്യഴുത്തുപ്രതികളുടെ സമാഹരണം, സംരക്ഷണം, സംസ്കൃതം വിദ്യാർത്ഥികൾക്ക് മെഡിക്കൽ കൈയ്യെഴുത്ത് പ്രതികൾ വായിക്കുവാൻ പഠിപ്പിക്കുക എന്നിവയാണ് ധാരണാപത്രത്തിലെ പ്രധാന സഹകരണ മേഖലകൾ. സംസ്കൃത സർവ്വകലാശാലയുടെ ബിരുദ-ബിരുദാനന്തര-ഗവേഷണ തലങ്ങളിലെ സംസ്കൃതം വിദ്യാർത്ഥികൾക്ക് കോട്ടയ്ക്കൽ ആര്യവൈദ്യശാലയിൽ ഇന്റേൺഷിപ്പ് ചെയ്യുവാനുളള സൗകര്യവുമുണ്ട്, ഡോ. പി. എം. വാരിയർ പറഞ്ഞു.

സർവ്വകലാശാലയുടെ കാലടി മുഖ്യക്യാമ്പസിലെ ലാംഗ്വേജ് ബ്ലോക്കിലുളള സെമിനാർ ഹാളിൽ സംഘടിപ്പിച്ച സമ്മേളനം വൈസ് ചാൻസലർ പ്രൊഫ. എം. വി. നാരായണൻ ഉദ്ഘാടനം ചെയ്തു. പ്രോ വൈസ് ചാൻസലർ പ്രൊഫ. കെ. മുത്തുലക്ഷ്മി അധ്യക്ഷയായിരുന്നു. സിൻഡിക്കേറ്റ് അംഗം ഡോ. പി. വി. രാമൻകുട്ടി, രജിസ്ട്രാർ ഡോ. പി. ഉണ്ണികൃഷ്ണൻ, കോട്ടയ്ക്കൽ ആര്യവൈദ്യശാല സെന്റർ ഫോർ ടെക്സ്ച്വൽ സ്റ്റഡീസ് ആൻഡ് പബ്ലിക്കേഷൻസ് ചീഫ് എഡിറ്റർ പ്രൊഫ. കെ. മുരളി എന്നിവർ പ്രസംഗിച്ചു. തുടർന്നു നടന്ന കൈക്കുളങ്ങര രാമവാരിയർ അനുസ്മരണ സെമിനാറിൽ ഡോ. കെ. വി. ദിലീപ്കുമാർ മോഡറേറ്ററായിരുന്നു. ഡോ. പി. പി. ജിഗീഷ്, ഡോ. കെ. യമുന, ഡോ. എം. വി. അനിൽകുമാർ എന്നിവർ കൈക്കുളങ്ങര രാമവാരിയരുടെ വിവിധ സംഭാവനകളെ അധികരിച്ച് പ്രബന്ധങ്ങൾ അവതരിപ്പിച്ചു.

ഫോട്ടോ അടിക്കുറിപ്പ് ഒന്ന് ഃ ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയും കോട്ടയ്ക്കൽ ആര്യവൈദ്യശാലയും സംയുക്തമായി അക്കാദമിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതുമായി ബന്ധപ്പെട്ടുളള ധാരണാപത്രം വൈസ് ചാൻസലർ പ്രൊഫ. എം. വി. നാരായണൻ കോട്ടയ്ക്കൽ ആര്യവൈദ്യശാല ചീഫ് ഫിസിഷ്യനും മാനേജിംഗ് ട്രസ്റ്റിയുമായ ഡോ. പി. എം. വാരിയർക്ക് കൈമാറുന്നു. സിൻഡിക്കേറ്റ് അംഗം ഡോ. പി. വി. രാമൻകുട്ടി, രജിസ്ട്രാർ ഡോ. പി. ഉണ്ണികൃഷ്ണൻ, കോട്ടയ്ക്കൽ ആര്യവൈദ്യശാല സെന്റർ ഫോർ ടെക്സ്ച്വൽ സ്റ്റഡീസ് ആൻഡ് പബ്ലിക്കേഷൻസ് ചീഫ് എഡിറ്റർ പ്രൊഫ. കെ. മുരളി, അസിസ്റ്റന്റ് രജിസ്ട്രാർ എച്ച്. മുഹമ്മദ് ഹാരിസ് എന്നിവർ സമീപം.

ഫോട്ടോ അടിക്കുറിപ്പ് രണ്ട് ഃ ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയും കോട്ടയ്ക്കൽ ആര്യവൈദ്യശാലയും സംയുക്തമായി അക്കാദമിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതുമായി ബന്ധപ്പെട്ടുളള ധാരണാപത്രകൈമാറ്റ സമ്മേളനവും കൈക്കുളങ്ങര രാമവാരിയർ അനുസ്മരണവും വൈസ് ചാൻസലർ പ്രൊഫ. എം. വി. നാരായണൻ ഉദ്ഘാടനം ചെയ്യുന്നു. കോട്ടയ്ക്കൽ ആര്യവൈദ്യശാല ചീഫ് ഫിസിഷ്യനും മാനേജിംഗ് ട്രസ്റ്റിയുമായ ഡോ. പി. എം. വാരിയർ, സിൻഡിക്കേറ്റ് അംഗം ഡോ. പി. വി. രാമൻകുട്ടി, രജിസ്ട്രാർ ഡോ. പി. ഉണ്ണികൃഷ്ണൻ എന്നിവർ സമീപം.

2) സംസ്കൃത സർവ്വകലാശാലയിൽ ഗസ്റ്റ് അധ്യാപക ഒഴിവ്

ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ ശില്പകലാവിഭാഗത്തിൽ മണിക്കൂർ അടിസ്ഥാനത്തിൽ പഠിപ്പിക്കുന്നതിന് ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്. ഒഴിവുകളുടെ എണ്ണം ഒന്ന്. നിയമനം യു. ജി. സി. മാനദണ്ഡങ്ങൾക്കനുസരിച്ചായിരിക്കും. താല്പര്യമുളളവർ ഡ‍ിസംബർ 18ന് രാവിലെ 11.30ന് സർവ്വകലാശാലയുടെ കാലടി മുഖ്യകേന്ദ്രത്തിലെ പെയിന്റിംഗ് ഡിപ്പാർട്ട്മെന്റിൽ നടത്തുന്ന വാക് – ഇൻ- ഇന്റർവ്യൂവിൽ അസൽ സർട്ടിഫിക്കറ്റുകളുമായി പങ്കെടുക്കണമെന്ന് സർവ്വകലാശാല അറിയിച്ചു.

3) സംസ്കൃത സർവ്വകലാശാലയിൽ ഗസ്റ്റ് അധ്യാപകർ

ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ കാലടി മുഖ്യകേന്ദ്രത്തിലെ കായിക പഠന വിഭാഗത്തിൽ ഒരു വനിത ഗസ്റ്റ് അധ്യാപികയുടെ ഒഴിവിലേയ്ക്കും ക്രിക്കറ്റ് സ്പെഷ്യലൈസേഷൻ യോഗ്യതയുളള ഗസ്റ്റ് അധ്യാപക ഒഴിവിലേയ്ക്കും വാക് – ഇൻ- ഇന്റർവ്യൂ നടത്തുന്നു. താൽപര്യമുഉളളവർ ഡിസംബർ 18ന് ഉച്ചയ്ക്ക് രണ്ടിന് അസൽ സർട്ടിഫിക്കറ്റുകളും ബയോ‍ഡാറ്റയുമായി കായിക പഠന വകുപ്പ് മേധാവി മുമ്പാകെ ഹാജരാകണമെന്ന് സർവ്വകലാശാല അറിയിച്ചു.

ജലീഷ് പീറ്റർ

പബ്ലിക് റിലേഷൻസ് ഓഫീസർ

ഫോൺ നം : 9447123075