<
p dir=”ltr”>ആവേശം ഇരട്ടിയാക്കി ‘സലാര്‍’ റിലീസ് ട്രെയിലര്‍
<
p dir=”ltr”>
<
p dir=”ltr”>പ്രഭാസ് ആരാധകര്‍ ആകാംശയോടെ കാത്തിരിക്കുന്ന ‘സലാര്‍ പാര്‍ട്ട് -1 സീസ്ഫയര്‍’ റിലീസ് ട്രെയിലര്‍ പുറത്തിറങ്ങി. രണ്ട് ഉറ്റ സുഹൃത്തുകള്‍ ബന്ധ ശത്രുക്കള്‍ ആകുന്ന കഥയാണ് ചിത്രം പറയുന്നത്. വരധരാജ മന്നാർ എന്ന കഥാപാത്രമായി പൃഥ്വിരാജ് ചിത്രത്തിലെത്തുന്നു. പ്രഭാസ് സലാർ എന്ന കഥാപാത്രമാകുന്നു.
<
p dir=”ltr”>രണ്ട് ഭാഗങ്ങളായെത്തുന്ന സിനിമയുടെ ആദ്യ ഭാഗത്തിന്റെ പേര് സലാർ: പാർട് വൺ സീസ് ഫയർ എന്നാണ്. കെജിഎഫ്, കാന്താര എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങൾക്കു ശേഷം ഹോംബാലെ ഫിലിംസിന്‍റെ ബാനറിൽ വിജയ് കിരണ്ടൂർ നിർമിക്കുന്ന സലാർ സംവിധാനം ചെയ്യുന്നത് പ്രശാന്ത് നീൽ ആണ്. രവി ബസ്രുര്‍ ആണ് സംഗീതം, ഛായാഗ്രഹണം ഭുവൻ ഗൗഡ.
<
p dir=”ltr”>ഡിസംബര്‍ 22 ന് ലോകവ്യാപകമായി ചിത്രം തീയേറ്ററുകളില്‍ എത്തും.
<
p dir=”ltr”>‘സലാര്‍ പാര്‍ട്ട് -1 സീസ്ഫയര്‍’ ടീസര്‍ ഇറങ്ങിയത് മുതല്‍ ചിത്രത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ചൂട് പിടിച്ചിരുന്നു. സലാറിന് ശേഷം ഹോംബാലെ ഫിലിംസ് നിര്‍മ്മിക്കുന്ന ബിഗ് ബഡ്ജറ്റ് സിനിമകളുടെ ഒരു വലിയ നിര തന്നെയുണ്ട്. ‘യുവ’, ‘കാന്താര 2’, ‘രഘു തത്ത’, ‘റിച്ചാർഡ് ആന്റണി’ ,’കെജിഎഫ് 3′, ‘സലാർ പാർട്ട് 2’, ‘ടൈസൺ’.
<
p dir=”ltr”>തുടങ്ങിയ ചിത്രങ്ങളെല്ലാം അടുത്ത വര്‍ഷം റിലീസ് പ്രഖ്യാപിച്ചിട്ടുള്ള ചിത്രങ്ങളാണ്.
<
p dir=”ltr”>ശ്രുതി ഹാസൻ, ജഗപതി ബാബു,ടിനു ആനന്ദ്,ഈശ്വരി റാവു എന്നിവരുൾപ്പെടെയുള്ള ഒരു മികച്ച താരനിരയും സലാറില്‍ അണിനിരക്കുന്നുണ്ട്. ലോകമെമ്പാടുമുള്ള പ്രഭാസ് ആരാധകര്‍ക്ക് നല്‍കുന്ന ക്രിസ്തുമസ് സമ്മാനമായിരിക്കും സലാര്‍ എന്ന് ചിത്രത്തിന്‍റെ അണിയറപ്രവര്‍ത്തകര്‍ പറഞ്ഞു. ഭുവന്‍ ഗൌഡയാണ് സലാറിന്‍റെ ചായാഗ്രഹണം നിര്‍വ്വഹിക്കുന്നത്.എഡിറ്റിംഗ് ഉജ്ജ്വല്‍ കുല്‍ക്കര്‍ണ്ണി. വിതരണം യൂ.വി ക്രിയേഷന്‍സ് , വാര്‍ത്ത പ്രചാരണം : ടെന്‍ ഡിഗ്രീ നോര്‍ത്ത്.
https://www.youtube.com/playlist?list=PLyn3ph7Iw4XBmVVMOM4TAo5dcbblwTpUF
This post has already been read 339 times!