പൊതു വിവരം

സംസ്‌കൃത സർവകലാശാലയിൽ താൽക്കാലിക അധ്യാപ ക ഒഴിവുകൾ

By ദ്രാവിഡൻ

January 01, 2024

Please find the documents attached along with this e-mail. Kindly do the necessities to issue the material in your esteemed publication

തീയതി : 01.01.2024

പ്രസിദ്ധീകരണത്തിന്

1) സംസ്‌കൃത സർവകലാശാലയിൽ താൽക്കാലിക അധ്യാപക ഒഴിവുകൾ

ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിൽ ഇംഗ്ലീഷ് വിഭാഗത്തിൽ താൽക്കാലിക അധ്യാപകരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. രണ്ട് ഒഴിവുകളാണുള്ളത്. യു ജി സി റഗുലേഷൻസ് പ്രകാരം യോഗ്യത നേടിയവർ ജനുവരി അഞ്ചിന് രാവിലെ 11ന്‌ കാലടി മുഖ്യ ക്യാംപസിലെ ഇംഗ്ലീഷ് വിഭാഗത്തിൽ നടത്തുന്ന അഭിമുഖത്തിൽ ഹാജരാകണമെന്ന് സർവ്വകലാശാല അറിയിച്ചു.

2) സംസ്‌കൃത സർവകലാശാലയിൽ താൽക്കാലിക അധ്യാപക ഒഴിവ്

ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയുടെ ഹിന്ദി വിഭാഗത്തിൽ താൽക്കാലിക അധ്യാപക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഒരു ഒഴിവാണുള്ളത്. യു ജി സി റഗുലേഷൻസ് പ്രകാരം യോഗ്യത നേടിയവർ ജനുവരി എട്ടിന് രാവിലെ 11ന്‌ കാലടി മുഖ്യ ക്യാംപസിലെ ഹിന്ദി വിഭാഗത്തിൽ നടത്തുന്ന അഭിമുഖത്തിൽ ബയോഡാറ്റയും അസൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണമെന്ന് സർവ്വകലാശാല അറിയിച്ചു. യു ജി സി യോഗ്യതയുള്ളവരുടെ അഭാവത്തിൽ മറ്റുള്ളവരെയും പരിഗണിക്കുമെന്ന് സർവ്വകലാശാല അറിയിച്ചു.

ജലീഷ് പീറ്റർ

പബ്ലിക് റിലേഷൻസ് ഓഫീസർ

ഫോൺ നം : 9447123075