പൊതു വിവരം

PRESS RELEASE: എന്‍പിടിഇഎല്‍-ഐഐടി മദ്രാസ് ഓണ്‍ല ൈന്‍ സര്‍ട്ടിഫിക്കേഷന്‍ കോഴ്‌സുകള്‍ക്ക് അ പേക്ഷ ക്ഷണിക്കുന്നു

By ദ്രാവിഡൻ

January 22, 2024

എന്‍പിടിഇഎല്‍-ഐഐടി മദ്രാസ് ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കേഷന്‍ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിക്കുന്നു

കൊച്ചി : എന്‍പിടിഇഎല്‍-ഐഐടി മദ്രാസ് ജനുവരി – ഏപ്രില്‍ 2024 സെമെസ്റ്ററിലേക്കുള്ള ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കേഷന്‍ കോഴ്‌സുകള്‍ക്കായുള്ള അപേക്ഷകള്‍ ക്ഷണിക്കുന്നു. എഞ്ചിനീയറിംഗ്, സയന്‍സ്, ഹ്യുമാനിറ്റീസ്, മാനേജ്‌മെന്റ് വിഷയങ്ങളിലായി 720ല്‍ പരം കോഴ്‌സുകള്‍ ലഭ്യമാണ്. വിദ്യാര്‍ത്ഥികള്‍ക്ക് ‘സ്വയം’ പോര്‍ട്ടല്‍, എന്‍പിടിഎല്‍ പോര്‍ട്ടലുകള്‍ വഴി സൗജന്യമായി കോഴ്‌സിന് അപേക്ഷിക്കാം. അപേക്ഷിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 1 ആണ്.

എന്‍പിടിഎല്‍ താങ്ങാവുന്നതും സര്‍ട്ടിഫൈ ചെയ്തതുമായ ഓണ്‍ലൈന്‍ വിദ്യാഭ്യാസം വലിയ തോതില്‍ പ്രാപ്തമാക്കിയിട്ടുണ്ടെന്ന് ഐഐടി മദ്രാസ് കോഓര്‍ഡിനേറ്റര്‍ ആയ പ്രൊഫ. ആന്‍ഡ്രൂ തങ്കരാജ് പറഞ്ഞു.

1000 രൂപയാണ് സര്‍ട്ടിഫിക്കേഷന്‍ പരീക്ഷ എഴുതാനുള്ള ഫീസ്. ഇതുവരെ എന്‍പിടിഇഎല്‍ കോഴ്‌സുകള്‍ക്ക് 2.5 കോടിയിലധികം പഠിതാക്കള്‍ ചേര്‍ന്നിട്ടുണ്ട്. ഈ സെമസ്റ്ററില്‍ പ്ലാനിംഗ് ആന്‍ഡ് ആര്‍ക്കിടെക്ചറല്‍ സ്റ്റഡീസിനുള്ള റിസര്‍ച്ച് മെഥോഡോളജി, കംപ്യൂട്ടേഷണല്‍ ജെനോമിക്‌സ്, സ്ട്രക്ചറല്‍ വൈബ്രേഷന്‍, അപ്ലൈഡ് സ്റ്റാറ്റിസ്റ്റിക്കല്‍ തെര്‍മോഡൈനാമിക്‌സ്, ഗെയിംസ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍, എക്‌സ്‌പെരിമെന്റല്‍ റോബോട്ടിക്‌സ് പോലുള്ള വിഷയങ്ങളില്‍ പുതിയ കോഴ്‌സുകള്‍ ഉണ്ടാകും.ജനുവരി – ഏപ്രില്‍ 2024 സര്‍ട്ടിഫിക്കേഷന്‍ കോഴ്‌സുകളില്‍ ചേരുന്നതിനുള്ള അവസാന തീയതി ഫെബ്രുവരി 19താണ്.