പൊതു വിവരം

PRESS RELEASE- കായിക ഉച്ചകോടിയിൽ കൗതുകമായി ഇ- സ്പോ ർട്സ് സ്റ്റാളുകൾ

By ദ്രാവിഡൻ

January 25, 2024

Dear Sir/ Madam,

Hope you are doing well.

Please find below the press release on ISSK. Photographs are attached.

Request you to please carry the release inyour esteemed media.

കായിക ഉച്ചകോടിയിൽ കൗതുകമായി ഇ- സ്പോർട്സ് സ്റ്റാളുകൾ

തിരുവനന്തപുരം: കായിക മേഖലയെ മികവിന്റെ പാതയിലെത്തിക്കുക ലക്ഷ്യമിട്ട് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടത്തുന്ന പ്രഥമ അന്താരാഷ്ട്ര കായിക ഉച്ചകോടിയിൽ (ISSK 2024) പുതുതലമുറ ഇ- സ്പോട്സ് പ്രദർശന സ്റ്റാളുകൾ ശ്രദ്ധേയമാകുന്നു. ഓഗ്മെന്റഡ് റിയാലിറ്റി (ഏആർ), വെർച്വൽ റിയാലിറ്റി (വിആർ) സാങ്കേതിക വിദ്യകളുടെ സഹായത്തോടെ ക്രിക്കറ്റ്, ഫുട്ബോൾ, ടെന്നീസ് മുതലായ മത്സരങ്ങൾ കളിക്കാനും ഇ- സ്പോർട്സ് മേഖലയെ പരിചയപ്പെടാനും നിരവധി ആളുകളാണ് സ്റ്റാളുകളിൽ എത്തുന്നത്. കേരളം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ബ്ലൈൻഡ് ഗെയിംസ്, വടക്കേന്ത്യയിൽ നിന്നുള്ള നോസ്‌കോപ്പ് ഗെയിമിംഗ് എന്നീ സംരംഭങ്ങളുടെ സ്റ്റാളുകളാണ് ഉച്ചകോടിയിലുള്ളത്. സംസ്ഥാനത്ത് ഇസ്പോർട്സിൻ്റെ പ്രാധാന്യവും സാധ്യതയും പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഇ- സ്പോർട്സ് ഫെഡറേഷൻ ഓഫ് കേരളയുടെ സഹകരണത്തോടെയാണ് പ്രദർശനം സംഘടിപ്പിക്കുന്നത്.

നിശബ്ദവിപ്ലവമായി ബ്ലൈൻഡ് ഇ- സ്പോർട്സ് സംരംഭം

ഇന്ത്യയിൽ, പ്രത്യേകിച്ച് മലയാളികൾക്കിടയിൽ അധികം സുപരിചിതമല്ലാത്ത ഇലക്ട്രോണിക് സ്പോർട്സ് എന്ന കായിക മേഖലയിൽ വിജയഗാഥ രചിക്കുകയാണ് പാലക്കാട് സ്വദേശി അർജുൻ, തിരുവനന്തപുരം സ്വദേശി ശരത്ത് എന്നിവർ. 2019ൽ, ഇവർ ആരംഭിച്ച ബ്ലൈൻഡ് ഗെയിംസ് എന്ന ഇ- സ്പോർട്സ് സംരംഭം കഴിഞ്ഞവർഷം അഹമ്മദാബാദിൽ നടന്ന ബിജിഎംഎ പ്രോ സീരീസ് നാഷണൽ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. പബ്‌ജി മാതൃകയിൽ ഗെയിമുകൾ ഡെവലപ്പ് ചെയ്ത് നടത്തുന്ന ചാമ്പ്യൻഷിപ്പിന്റെ സമ്മാനത്തുക ഒന്നരക്കോടി രൂപയാണ്. കായിക മേഖലയുടെ പരിവർത്തനം ലക്ഷ്യമിട്ട് സംസ്ഥാന കായിക വകുപ്പ് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടത്തുന്ന പ്രഥമ രാജ്യാന്തര കായിക ഉച്ചകോടിയിൽ (ISSK 2024) പുതുതലമുറ സ്പോർട്സ് പ്രദർശന സ്റ്റാളുകളിൽ ശ്രദ്ധ നേടുന്നതും ഇവരുടെ സംരഭംതന്നെ.

മത്സരയോഗ്യമായ ഇലക്ട്രോണിക് ഗെയിമുകൾ ജനകീയമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ബ്ലൈൻഡ് ഗെയിംസ് എന്ന സംരംഭം ആരംഭിച്ചത്. ചുരുങ്ങിയ കാലയളവിൽ നിരവധി നേട്ടങ്ങൾ കരസ്ഥമാക്കാനും ബ്ലൈൻഡ് ഗെയിംസിനായി. ദേശീയ തലത്തിൽ അക്കാദമി ടീമിനെ രൂപീകരിച്ച് അതിൽനിന്നുമാണ് കളിക്കാരെ തിരഞ്ഞെടുക്കുന്നത്. താരതമ്യേന പുതുതലമുറയിലെ ആളുകളെയാണ് ഗെയിംസ് ലക്ഷ്യമിടുന്നത്. സൗദി അറേബ്യ, ദുബയ്, ഖത്തർ, ആഫ്രിക്ക എന്നീ രാജ്യങ്ങളിലെ ഇ- സ്പോർട്സ് ഫെഡറേഷനുമായി ബ്ലൈൻഡ് ഗെയിംസിനു ഔദ്യോഗിക സഹകരണമുണ്ട്. ഇന്ത്യയിൽ ആകെ പത്ത് ടീമുകൾ മാത്രമേ ഇ- സ്പോർട്സ് മേഖലയിൽ സജീവമായിട്ടുള്ളു. ദക്ഷിണേന്ത്യയിൽ നിന്നുള്ള ഒരേയൊരു ടീമും നമ്മുടെ ബ്ലൈൻഡ്‌ ഗെയിംസാണ്. സർക്കാരിന്റെ സഹകരണത്തോടെ കേരളത്തിലെ എല്ലാ കോളജുകളിലും സർവകലാശാലകളിലും ടൂർണമെന്റുകൾ സംഘടിപ്പിക്കാൻ ഒരുങ്ങുകയാണ് ഇവർ.

ഫോട്ടോ ക്യാപ്ഷന്‍: ഇ- സ്പോർട്സ് സംരംഭമായ ബ്ലൈൻഡ് ഗെയിംസിന്റെ സാരഥികൾ അർജുൻ സുരേഷ്, ശരത്ത്. ബി